48ാമത് ഐ.സി.എ കോൺഫറൻസ്, എക്സിബിഷൻ സംഘടിപ്പിച്ചു
text_fields48ാമത് ഐ.സി.എ കോൺഫറൻസ്
ദുബൈ: 48ാമത് ഐ.സി.എ കോൺഫറൻസും എക്സിബിഷനും ദുബൈ കോൺറാഡ് ഹോട്ടലിൽ സംഘടിപ്പിച്ചു. ശൈഖ് മുഹമ്മദ് ബിൻ മക്തൂം ബിൻ ജുമാ ആൽ മക്തൂം സമ്മേളനം ഉദ്ഘാടനം ചെയ്തു. അറബ് ലോകത്തുടനീളമുള്ള സാമ്പത്തിക വ്യവസായ നേതാക്കളെ ഒരുമിച്ച് കൊണ്ടുവന്ന് സാമ്പത്തിക വ്യാപാരം, ട്രഷറി മാനേജ്മെന്റ്, നിക്ഷേപ ബാങ്കിങ് എന്നിവയിലെ ഏറ്റവും പുതിയ പ്രവണതകളെക്കുറിച്ച് ചർച്ച ചെയ്യുന്ന രാജ്യാന്തരവേദിയാണ് ഐ.സി.എ കോൺഫറൻസും എക്സിബിഷനും
ആഗോള സമ്പദ്വ്യവസ്ഥയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ യു.എ.ഇ നിർണായക പങ്ക് വഹിച്ചുവരുന്നതായി ശൈഖ് മുഹമ്മദ് ബിൻ മക്തൂം പറഞ്ഞു. കിഴക്കും പടിഞ്ഞാറും ബന്ധിപ്പിക്കുന്ന ശക്തമായ ഒരു സാമ്പത്തിക കേന്ദ്രമായ ദുബൈയുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കുന്നതിൽ ഇത്തരം സമ്മേളനങ്ങൾ വലിയ പങ്ക് വഹിക്കും. ധനകാര്യ സ്ഥാപനങ്ങളെ ശാക്തീകരിക്കുകയും ബിസിനസ് അന്തരീക്ഷത്തെ മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ യു.എ.ഇ സ്വീകരിക്കുന്ന ദീർഘവീക്ഷണമുള്ള സാമ്പത്തിക നയങ്ങളെ അദ്ദേഹം ഊന്നിപ്പറഞ്ഞു.
വിദേശനാണ്യ ഡെറിവേറ്റിവ് രംഗത്തെ വിദഗ്ധനായ ആൻഡ്രേ, യു.എ.ഇ എഫ്.എ.എ ട്രഷറർ അഹൂദ് അൽ അലി, എഫ്.എക്സ് ഓപ്ഷൻസ് വിദഗ്ധൻ ഉവെ എന്നിവർ ആശയങ്ങൾ പങ്കുവെച്ചു.
ട്രേഡ് ഫ്ലോ ഫണ്ട്സ് സി.ഇ.ഒയും സഹസ്ഥാപകനുമായ ടോം ജെയിംസ് ഗ്ലോബൽ കൊമോഡിറ്റി ട്രേഡിനെ മാറ്റിമറിക്കുന്ന ഡിജിറ്റൽ പരിഹാരങ്ങളെക്കുറിച്ച് പ്രബന്ധം അവതരിപ്പിച്ചു. യു.എൻ പ്രത്യേക ഉദ്യോഗസ്ഥൻ ഡോ. മഹ്മൂദ് മൊഹീൽദ് സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

