45 വര്‍ഷം നീണ്ട പ്രവാസം; ബാബു വര്‍ഗീസും പ്രിയതമയും നാട്ടിലേക്ക്
text_fieldsബാബു വർഗീസും റേച്ചലും
ഷാര്‍ജ: നാലരപ്പതിറ്റാണ്ട് നീണ്ട ഗള്‍ഫ് ജീവിതം അവസാനിപ്പിച്ച് ബാബു വര്‍ഗീസും 16 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് പ്രിയതമ റേച്ചല്‍ ബാബുവും നാട്ടിലേക്ക് മടങ്ങുന്നു. 1979ല്‍ യു.എ.ഇയിലത്തെിയ ബാബു വര്‍ഗീസ് ആദ്യ വര്‍ഷങ്ങളില്‍ ലേപവര് ഹൗസിലായിരുന്നു സേവനമനുഷ്ഠിച്ചത്. പിന്നീട് 35 വര്‍ഷത്തോളം അറേബ്യന്‍ ഇന്‍ഡസ്ട്രിയല്‍ ഗ്യാസ് കമ്പനിയില്‍ ജോലി തുടര്‍ന്നു. നിലവില്‍ ഡ്രൈ ഐസ് മാനുഫാക്ച്ചറിങ് കമ്പനിയില്‍ സംരംഭകനാണ് ആദ്യ കാല ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് അംഗമായ ബാബു വര്‍ഗീസ്.
45 വര്‍ഷങ്ങള്‍ക്കുമുമ്പ് ദുബൈയിലാണ് താനത്തെിയതെന്ന് ബാബു വര്‍ഗീസ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. വളരെ ചെറിയ ഒരു വിമാനത്താവളമായിരുന്നു അന്ന് ദുബൈയിലേത്. ചതുപ്പ് നിലവും വെള്ളക്കെട്ടുമായിരുന്നു അന്നത്തെ ദുബൈയുടെ സ്ഥിതി. അല്‍ മുല്ല പ്ലാസ കഴിഞ്ഞാല്‍ ഷാര്‍ജയിലേക്കുള്ള വഴിയോരങ്ങള്‍ വിജനമായിരുന്നു. അല്‍കാന്‍ എത്തുമ്പോള്‍ ഉണ്ടായിരുന്ന മദീന സൂപ്പര്‍ മാര്‍ക്കറ്റായിരുന്നു ഏക കെട്ടിടം. ടാക്സി യാത്ര നിരക്ക് ഒരു ദിര്‍ഹം മാത്രമായിരുന്നു. അന്നത്തെ സ്ഥിതിയില്‍ നിന്ന് സ്വര്‍ഗ സമാന നിലയിലേക്കുള്ള ദുബൈയുടെ വളര്‍ച്ചക്ക് ദ്രുത വേഗമായരുന്നു. യു.എ.ഇയിലെ ജനങ്ങള്‍ക്കും ഭരണാധികാരികള്‍ക്കും എത്ര നന്ദി പറഞ്ഞാലും അധികമാവില്ല. ഏത് സമയത്തും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വരെ നിര്‍ഭയമായി യാത്ര ചെയ്യാന്‍ കഴിയുന്ന സാഹചര്യം എങ്ങനെ സൃഷ്ടിക്കണമെന്ന പാഠം ലോകം യു.എ.ഇയില്‍നിന്ന് പഠിക്കണം. ജീവിതത്തിന്റെ 75 ശതമാനവും കഴിഞ്ഞത് യു.എ.ഇയില്‍ തന്നെ. സംതൃപ്തവും സന്തോഷകരവുമായ ജീവിതമാണ് യു.എ.ഇ സമ്മാനിച്ചത്. സഹ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും സ്ഥാപന മേധാവികളും നല്കിയ സഹകരണം വലുതാണ്. സാമൂഹിക രംഗത്ത് ഒപ്പം പ്രവര്‍ത്തിച്ചവര്‍ക്കും പിന്തുണച്ചവരോടും പ്രത്യേകം നന്ദിയുണ്ടെന്നും ബാബു വര്‍ഗീസ് തുടര്‍ന്നു.
16 വര്‍ഷത്തോളം യു.എ.ഇയില്‍ കുടുംബത്തോടൊപ്പം ജീവിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായാണ് കാണുന്നതെന്ന് റേച്ചല്‍ ബാബു പറഞ്ഞു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് വൈസ് പ്രസിഡന്റ്, ജോയന്റ് ട്രഷറര്‍, മാനേജിങ് കമ്മിറ്റിയംഗം തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ച ബാബു വര്‍ഗീസ് ഇന്ദിരാഗാന്ധി വീക്ഷണം ഫോറം, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് സാംസ്ക്കാരിക-സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.തിരുവനന്തപുരം കേശവദാസപുരം കരിക്കത്തില്‍ വീട്ടില്‍ ഉമ്മന്‍ വര്‍ഗീസ് - മറിയാമ്മ വര്‍ഗീസ് ദമ്പതികളുടെ മകനാണ് ബാബു വര്‍ഗീസ്. തിരുവനന്തപുരം കൈതമുക്ക് കുര്യന് ജോണ്‍-മറിയാമ്മ ജോണ്‍ ദമ്പതികളുടെ മകളാണ് റേച്ചല്‍ ബാബു. മക്കള്‍: ലിബി മേരി ബാബു, ലിബിന് വര്‍ഗീസ് ബാബു (ദല്‍ഹി). മരുമക്കള്‍: നിന്‍സി, ബിന്‍സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

