Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജ ലൈബ്രറികൾക്ക്​ 45...

ഷാർജ ലൈബ്രറികൾക്ക്​ 45 ലക്ഷം ദിർഹം ഗ്രാന്‍റ്​

text_fields
bookmark_border
ഷാർജ ലൈബ്രറികൾക്ക്​ 45 ലക്ഷം ദിർഹം ഗ്രാന്‍റ്​
cancel
camera_alt

സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി

ഷാ​ർ​ജ: അ​ന്താ​രാ​ഷ്​​ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ൽ എ​ത്തി​യ പു​തി​യ പു​സ്ത​ക​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന്​ ഷാ​ർ​ജ​യി​ലെ ലൈ​ബ്ര​റി​ക​ൾ​ക്ക്​ 45 ല​ക്ഷം ദി​ർ​ഹ​മി​ന്‍റെ ഗ്രാ​ന്‍റ്​ പ്ര​ഖ്യാ​പി​ച്ച്​ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​കാ​രി​യു​മാ​യ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി. പ്രാ​ദേ​ശി​ക ത​ല​ത്തി​ലും ആ​ഗോ​ള ത​ല​ത്തി​ലു​മു​ള്ള പ്ര​സാ​ധ​ക​രെ പി​ന്തു​ണ​ക്കു​ന്ന​തു​കൂ​ടി ഗ്രാ​ന്‍റി​ന്‍റെ ല​ക്ഷ്യ​മാ​ണ്. ഇ​ത്ത​വ​ണ 108 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ 2033 പ്ര​സാ​ധ​ക​രു​ടെ വി​വി​ധ ഭാ​ഷ​ക​ളി​ലെ 15 ല​ക്ഷം പു​സ്ത​ക​ങ്ങ​ളാ​ണ്​ പു​സ്ത​ക​മേ​ള​യി​ൽ എ​ത്തി​യ​ത്. ഇ​വ​രി​ൽ 1043 അ​റ​ബ്​ പ്ര​സാ​ധ​ക​രും 990 അ​ന്താ​രാ​ഷ്ട്ര പ്ര​സാ​ധ​ക​രു​മാ​ണു​ള്ള​ത്.

ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​ടെ ഗ്രാ​ന്‍റ്​ സ​ർ​ക്കാ​ർ, പൊ​തു​മേ​ഖ​ല​ക​ളി​ലെ പ്ര​സി​ദ്ധീ​ക​ര​ണ വ്യ​വ​സാ​യ​ത്തെ​യും എ​മി​റേ​റ്റി​ലെ ലൈ​ബ്ര​റി​ക​ളെ​യും ശ​ക്തി​പ്പെ​ടു​ത്തു​ന്ന എ​മി​റേ​റ്റി​ന്‍റെ ശ്ര​മ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​ണെ​ന്ന്​ ഷാ​ർ​ജ ബു​ക്ക് അ​തോ​റി​റ്റി ചെ​യ​ർ​പേ​ഴ്​​സ​ൻ ശൈ​ഖ ബു​ദൂ​ർ ബി​ൻ​ത് സു​ൽ​ത്താ​ൻ അ​ൽ ഖാ​സി​മി പ​റ​ഞ്ഞു.

പു​സ്‌​ത​ക​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും മാ​ത്ര​മ​ല്ല, നി​ര​വ​ധി സം​രം​ഭ​ങ്ങ​ളി​ലൂ​ടെ​യും വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ക്കാ​ൻ പ്ര​സാ​ധ​ക​രെ സ​ഹാ​യി​ക്കു​ന്ന സ്ഥാ​പ​ന​മാ​യി ഷാ​ർ​ജ ബു​ക്ക്​ അ​തോ​റി​റ്റി മാ​റി​യി​ട്ടു​ണ്ടെ​ന്ന്​ ശൈ​ഖ ബു​ദൂ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ല്ലാ വ​ർ​ഷ​വും ന​ൽ​കി​വ​രു​ന്ന ഗ്രാ​ന്റ്​ ലൈ​ബ്ര​റി​ക​ളി​ൽ വി​വി​ധ വി​ജ്ഞാ​ന മേ​ഖ​ല​ക​ളി​ലെ ഏ​റ്റ​വും പു​തി​യ പു​സ്ത​ക​ങ്ങ​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്നു. എ​മി​റേ​റ്റി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പൊ​തു ജ​ന​ങ്ങ​ൾ​ക്കും ഈ ​പു​സ്ത​ക​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ല​ഭ്യ​മാ​ക്കു​ന്നു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharjah Book FestLibrary
News Summary - 45 lakh dirhams grant to Sharjah libraries
Next Story