44ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം; പ്രകാശിതമായി പുതിയ പുസ്തകങ്ങൾ
text_fields‘വിജയമന്ത്രങ്ങള്‍’
ഷാർജ: ഡോ. അമാനുല്ല വടക്കാങ്ങരയുടെ നൂറാമത് പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു. പ്രമുഖ വ്യവസായിയും ചലച്ചിത്ര പ്രവര്‍ത്തകനുമായ സോഹന്‍ റോയ് ആണ് പുസ്തകം പ്രകാശനം ചെയ്തത്. അധ്യാപികയും കവയിത്രിയുമായ ജാസ്മിന് സമീര്‍ ആദ്യ പ്രതി ഏറ്റുവാങ്ങി. ലിപി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ‘വിജയമന്ത്രങ്ങള്‍’ പത്താം ഭാഗമാണ് നൂറാമത് പുസ്തകം. മലയാളം, ഇംഗ്ലീഷ്, അറബി ഭാഷകളിലായി നൂറ് പുസ്തകങ്ങള്‍ രചിക്കുന്ന ആദ്യ പ്രവാസിയെന്ന ബഹുമതിയും ഇതോടെ അമാനുല്ലക്ക് സ്വന്തമായി. ഖത്തറിലെ പ്രമുഖ കലാ സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തകനായിരുന്ന കെ.മുഹമ്മദ് ഈസയെക്കയെ കുറിച്ച് ഡോ. അമാനുല്ല എഡിറ്റ് ചെയ്ത ഈസക്ക എന്ന വിസ്മയവും ചടങ്ങില്‍ സോഹന്‍ റോയ് പ്രകാശനം ചെയ്തു. പ്രമുഖ സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഡോ. താഹിറ കല്ലുമുറിക്കല്‍ ആദ്യ പ്രതി ഏറ്റുവാങ്ങി. ഡോ. ടിനു തമ്പി, ഫഹമിദ, കേരള പ്രവാസി വിമൻസ് അസോസിയേഷന് ചെയര്പേഴ്സൻ സുചിത്ര സീമന്‍സ്, അവര്‍ ടി.വി ചെയര്മാന് ഷാജി പുഷ്പാംഗദന്, പര്‍വതാരോഹകയും ഗ്രന്ഥകാരിയുമായ സ്വപ്ന ഇബ്രാഹിം, ലിപി അക്ബര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഡിജിറ്റല്‍ പ്രസ് ക്ലബ് ഓഫ് ഇന്ത്യ ജി.സി.സി ഉപാധ്യക്ഷൻ ബഷീര്‍ വടകര പ്രോഗ്രാം നിയന്ത്രിച്ചു.
ഡോ. അമാനുല്ല വടക്കാങ്ങരയുടെ നൂറാമത് പുസ്തകം
സോഹന്‍ റോയ് പ്രകാശനം ചെയ്യുന്നു
‘ദ മിറാക്ക്ൾ’
ഷാർജ: 11ാം ക്ലാസ് വിദ്യാർഥിനി കെ.പി. സെബ ഫാത്തിമയുടെ ഇംഗ്ലീഷ് കവിതാ സമാഹാരം ‘ദ മിറാക്ക്ൾ’ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. റൈറ്റേഴ്സ് ഫോറത്തിൽ നടന്ന ചടങ്ങിൽ പ്രമുഖ സാഹിത്യ നിരൂപകൻ പി.എഫ്. അബ്ദുറഹ്മാനാണ് പുസ്തക പ്രകാശനം നിർവഹിച്ചത്. സെബ ഫാത്തിമയുടെ മാതാവ് ഷംസീറ പുസ്തകം ഏറ്റുവാങ്ങി. കണ്ണൂർ കക്കാട് കൗസർ ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർഥിനിയായ സെബ ഫാത്തിമയുടെ രണ്ടാമത്തെ കവിതാ സമാഹാരമാണ് ‘ദ മിറാക്ക്ൾ’. യു.എ.ഇയിൽ പ്രവാസിയായ സാജിദ് ആണ് പിതാവ്.
കെ.പി. സെബ ഫാത്തിമയുടെ ഇംഗ്ലീഷ് കവിതാ സമാഹാരം ‘ദ മിറാക്ക്ൾ’ പി.എഫ്. അബ്ദുറഹ്മാൻ പ്രകാശനം ചെയ്യുന്നു
‘കഥ പറയുന്ന പാട്ടുകൾ’
ഷാർജ: പ്രമുഖ പ്രഭാഷകയും എഴുത്തുകാരിയുമായ എ. ജമീല ടീച്ചർ എടവണ്ണയുടെ യുവത ബുക്സ് പ്രസിദ്ധീകരിച്ച ‘കഥ പറയുന്ന പാട്ടുകൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം പുസ്തകോത്സവത്തിലെ റൈറ്റേഴ്സ് ഫോറം വേദിയിൽ കഥാകൃത്ത് സലീം അയ്യനത്ത് കെ.എൽ.പി ഹാരിസിന് നൽകി നിർവഹിച്ചു. ജമീല ടീച്ചർ രചിച്ച കഥാപ്രസംഗങ്ങൾ, ഇസ്ലാമിക ഗാനങ്ങൾ, സംഭാഷണ ഗാനങ്ങൾ, അറബി ഗാനങ്ങൾ, സംഭാഷണ ഗാനങ്ങൾ, സംഘ ഗാനങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതാണ് പുസ്തകം. മുനീബ നജീബ് പുസ്തക പരിചയം നടത്തി. ഹാറൂൺ കക്കാട്, ഡോ. എ.പി. നൗഷാദ്, നൗഷാദ് കാസിം, പി.ടി. റിയാസ് സുല്ലമി, ഉബൈദുല്ല ഫാറൂഖി, ഗിന്നസ് ദിലീഫ്, മുജീബ് റഹ്മാൻ പാലത്തിങ്ങൽ എന്നിവർ സംസാരിച്ചു.
എ. ജമീല ടീച്ചർ എടവണ്ണയുടെ ‘കഥ പറയുന്ന പാട്ടുകൾ’ പ്രകാശനം സലീം അയ്യനത്ത് നിർവഹിക്കുന്നു
‘സ്നേഹത്തിന്റെ ഹൃദയവഴികൾ’
ഷാർജ: ഡോ. നാസർ വാണിയമ്പലത്തിന്റെ ‘സ്നേഹത്തിന്റെ ഹൃദയവഴികൾ’ പുസ്തകം ഷാർജ പുസ്തകോത്സവ വേദിയിൽ പ്രകാശിതമായി.
ഷാർജ ഇസ്ലാമിക് ഡിപ്പാർട്ട്മെന്റ് തലവൻ ശൈഖ് അബ്ദുല്ല മുഹമ്മദ് അൽ ഖാസിമി, യു.എ.ഇ എഴുത്തുകാരൻ അഹമ്മദ് ഇബ്രാഹിം, ഷംസുദ്ദീൻ ബിൻ മുഹ്യുദ്ദീൻ, ഡോ. കെ.കെ.എൻ കുറുപ്പ്, ഹാഷിം നൂഞ്ഞേരി, നിസാർ തളങ്കര, വി.ടി സലീം, സി.എം.എ കബീർ മാസ്റ്റർ, കെ.എം അബ്ബാസ്, ഹുസൈൻ മടവൂർ, ലിപി അക്ബർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഹാനി ഹാദി അബ്ദുൽ ഖാദർ മോഡറേറ്ററായിരുന്നു.
ഡോ. നാസർ വാണിയമ്പലത്തിന്റെ പുസ്തകം ‘സ്നേഹത്തിന്റെ ഹൃദയവഴികൾ’ പ്രകാശനം ചെയ്യുന്നു
ഡോ.പി.കെ. ജനാർദനന്റെ മൂന്ന് കൃതികൾ
ഷാർജ: ഡോ.പി.കെ. ജനാർദനന്റെ മൂന്ന് കൃതികൾ അന്താരാഷ്ട്ര പുസ്തകോൽസവത്തിൽ പ്രകാശനം ചെയ്തു.
‘ഭയമല്ല കാൻസർ’ എന്ന കൃതി സൈത്, സക്കറിയ മാട്ടൂലിനും ‘പ്രമേഹം രോഗമേയല്ല’ എന്ന കൃതി വി.രാമൻ, പി.കെ. മോഹൻ ദാസിനും ‘മരുന്നുതിന്ന് മരിക്കുന്ന മലയാളി’ എന്ന കൃതി കെ.ബാലകൃഷ്ണൻ, ശറഫുദ്ദീൻ വലിയകത്തിനും അഡ്വ. വൈ.എ.റഹീമിനും നൽകി പ്രകാശനം ചെയ്തു. ചിരന്തന ചെയർമാൻ പുന്നക്കൻ മുഹമ്മദലി അധ്യക്ഷത വഹിച്ചു. അർഷാദ് ബത്തേരി, സിദ്ദീഖ് കുറ്റിക്കാട്ടൂർ, ഡോ.മുനീബ് മുഹമ്മദലി, അഡ്വ. മുനാശ് മുഹമ്മദലി എന്നിവർ സംസാരിച്ചു.
ഡോ.പി.കെ. ജനാർദനന്റെ മൂന്ന് കൃതികൾ പ്രകാശനം ചെയ്യുന്നു
‘ചിങ്ങത്തിലെ ചിന്തകൾ ചിനുങ്ങിച്ചിനുങ്ങി’
ഷാർജ: സാമൂഹിക പ്രവർത്തകനും ചാവക്കാട് നഗരസഭ മുൻ കൗൺസിലറുമായ പി.യതീന്ദ്രദാസ് എഴുതിയ ‘ചിങ്ങത്തിലെ ചിന്തകൾ ചിനുങ്ങിച്ചിനുങ്ങി’ എന്ന ആത്മകഥാംശം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. റൈറ്റേഴ്സ് ഫോറത്തിൽ നടന്ന ചടങ്ങിൽ ഫാത്തിമ ഗ്രൂപ് ചെയർമാൻ ഇ.പി. മൂസ ഹാജി പ്രകാശനം നിർവഹിച്ചു. ഡോ. അഭിരാജ് പൊന്നരാശ്ശേരി, ഡോ. സരിൻ എന്നിവർ പുസ്തകം ഏറ്റുവാങ്ങി. പുന്നക്കൻ മുഹമ്മദലി, സലീം നൂർ, റാഫി പട്ടേൽ, ഡോ. സൗമ്യ സരിൻ, തസ്നി നിഷാദ്, ഷാബു തോമസ്, അഖിൽ ദാസ് ഗുരുവായൂർ എന്നിവർ നേതൃത്വം നൽകി.
പി.യതീന്ദ്രദാസിന്റെ ‘ചിങ്ങത്തിലെ ചിന്തകൾ ചിനുങ്ങിച്ചിനുങ്ങി’ എന്ന പുസ്തകം ഇ.പി. മൂസ ഹാജി പ്രകാശനം ചെയ്യുന്നു
‘വുഡ്ലം കോഫി ടേബിൾ ബുക്ക്’
ഷാർജ: വുഡ്ലം എജുക്കേഷൻ ആദ്യ കോഫി ടേബിൾ ബുക്ക് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു.
മാനേജിങ് ഡയറക്ടർ നൗഫൽ അഹമ്മദ് പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു. ആദ്യ പ്രതി ഖലീജ് ടൈംസ് എക്സിക്യൂട്ടിവ് എഡിറ്റർ സുരേഷ് പട്ടാലി സ്വീകരിച്ചു. ചടങ്ങിൽ വുഡ്ലം എജുക്കേഷൻ സി.ഇ.ഒ അസ്മൽ അഹമ്മദ്, ഡയറക്ടർ ഓഫ് എജുക്കേഷൻ ഡോ. ജോൺ ബ്രൗൺ, വിദ്യാർഥികൾ, അധ്യാപകർ, സാഹിത്യ പ്രേമികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
വുഡ്ലം എജുക്കേഷന്റെ ആദ്യ കോഫി ടേബിൾ ബുക്ക്
മാനേജിങ് ഡയറക്ടർ നൗഫൽ അഹ്മദ് പ്രകാശനം ചെയ്യുന്നു
‘ഉയരെ, പെൺസാക്ഷ്യങ്ങൾ’
ഷാർജ: വി. മൈമൂന മാവൂർ എഴുതിയ ‘ഉയരെ, പെൺ സാക്ഷ്യങ്ങൾ’ പുസ്തകം ഷാർജ പുസ്തകോത്സവത്തിൽ പ്രകാശിതമായി. എഴുത്തുകാരി കെ.പി.സുധീര യുവത മാനേജർ ഹാറൂൻ കക്കാടിന് പുസ്തകം നൽകിയാണ് പ്രകാശനം നിർവഹിച്ചത്.
ചിരന്തന ചെയർമാൻ പുന്നക്കൻ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഡോ.പി.കെ. പോക്കർ, അബ്ദു ശിവപുരം, മാധ്യമ പ്രവർത്തകൻ എം.സി.എ നാസർ, അഹമ്മദ് ശരീഫ്, പി.ടി.യൂനുസ്, ബഷീർ തിക്കോടി, രമേശ് പെരുമ്പിലാവ്, സലീം അയ്യനേത്ത്, ഡോ. മുനീബ് മുഹമ്മദലി, മുനാശ് മുഹമ്മദലി, സിദ്ദീഖ് കുറ്റിക്കാട്ടൂർ എന്നിവർ സംസാരിച്ചു. ബുക്ക് എൻ പ്രിന്റ് ആണ് പ്രസാധകർ.
വി. മൈമൂന മാവൂർ എഴുതിയ ‘ഉയരെ, പെൺ
സാക്ഷ്യങ്ങൾ’ കെ.പി.സുധീര പ്രകാശനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

