ഏഴുമാസത്തിനിടെ 4.28 ലക്ഷം ട്രാഫിക് നിയമലംഘനങ്ങൾ
text_fieldsദുബൈ: കഴിഞ്ഞ ഏഴു മാസത്തിനിടെ ദുബൈയിൽ റെക്കോഡ് ചെയ്തത് 4.28 ലക്ഷം ട്രാഫിക് നിയമലംഘന കേസുകൾ.ആഡംബര കാറുകൾ, ടാക്സി മേഖലകൾ എന്നിവ ഇതിൽ ഉൾപ്പെടുമെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.നിർമിത ബുദ്ധി (എ.ഐ) ഉപയോഗിച്ചുള്ള സ്മാർട്ട് നിരീക്ഷണ സംവിധാനങ്ങളുടെ സഹായത്തോടെയാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. ഈ വർഷം ജനുവരി മുതൽ ജൂലൈ വരെ 29,886 നിയമലംഘനങ്ങളാണ് രജിസ്റ്റർ ചെയ്തത്.
അമിതവേഗം, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗം എന്നിവയാണ് പ്രധാന ലംഘനങ്ങൾ. ഓരോ ചലനങ്ങളും തത്സമയം നിരീക്ഷിക്കുന്നുണ്ടെന്ന് ഡ്രൈവർമാർ മനസ്സിലാക്കണമെന്ന് ആർ.ടി.എയിലെ പൊതുഗതാഗത ഏജൻസിയിലെ പാസഞ്ചർ ട്രാൻസ്പോർട്ട് ആക്ടിവിറ്റീസ് മോണിറ്ററിങ് വിഭാഗം മേധാവി സഈദ് അൽ ബലൂശി പറഞ്ഞു. ഗതാഗത മേഖലയിൽ അച്ചടക്കം, സുരക്ഷ, വിശ്വാസം എന്നിവ പ്രോത്സാഹിപ്പിക്കാനാണ് നിരീക്ഷണം ശക്തമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

