Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

421 കോടി ദിര്‍ഹമിന്റെ ഭവനപദ്ധതിക്ക് അംഗീകാരം

text_fields
bookmark_border
421 കോടി ദിര്‍ഹമിന്റെ ഭവനപദ്ധതിക്ക് അംഗീകാരം
cancel

അബൂദബി: 421 കോടി ദിര്‍ഹമിന്റെ ഭവന പദ്ധതിക്ക് അംഗീകാരം നല്‍കി അബൂദബി കിരീടാവകാശിയും അബൂദബി എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്​യാന്‍. എമിറേറ്റിലെ 2652 പൗരന്മാര്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.

210 കോടി ദിര്‍ഹമിന്റെ ഭവന വായ്പകളാണ് പദ്ധതിയിലൊന്ന്. 1415 പൗരന്മാര്‍ക്കാണ് ഭവന വായ്പകള്‍ അനുവദിച്ചിരിക്കുന്നത്. 182 കോടി ദിര്‍ഹമിന്റെ ഭവന ഗ്രാന്‍ഡ് 914 പൗരന്മാര്‍ക്കായി നല്‍കും. 185 പൗരന്മാര്‍ക്കായി പാര്‍പ്പിട ഭൂമി ഗ്രാന്‍ഡായി 14.4 കോടി ദിര്‍ഹം നല്‍കും. ഇതിനു പുറമേ 14.2 കോടി ദിര്‍ഹമിന്റെ വായ്പകള്‍ എഴുതി തള്ളുകയും ചെയ്തു.

പ്രായം ചെന്നവര്‍, കുറഞ്ഞ വരുമാനമുള്ള പെന്‍ഷണേഴ്‌സ്, മരിച്ചുപോയവര്‍ എന്നിങ്ങനെ 138 പേരുടെ വായ്പകളാണ് എഴുതിതള്ളിയത്. പുതിയ പ്രഖ്യാപനത്തോടെ അബൂദബി ഹൗസിങ് അതോറിറ്റി ഭവന ആനുകൂല്യങ്ങള്‍ നല്‍കിയ പൗരന്മാരുടെ എണ്ണം 132000 കടന്നു. 18100 കോടി ദിര്‍ഹമാണ് ഈയിനത്തില്‍ അതോറിറ്റി അനുവദിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 421 million dirham housing project approved
Next Story