Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightജി.സി.സി കൂട്ടായ്​മ...

ജി.സി.സി കൂട്ടായ്​മ രൂപവത്​കരണത്തിന്റെ 42 വർഷങ്ങൾ; ആശംസ നേർന്ന് മ​ന്ത്രിസഭ

text_fields
bookmark_border
bahrain news
cancel

മനാമ: ജി.സി.സി കൂട്ടായ്​മ നിലവിൽ വന്നതിന്‍റെ 42 വർഷം പൂർത്തിയായ പശ്ചാത്തലത്തിൽ മന്ത്രിസഭ യോഗം ആശംസകൾ നേർന്നു. ജി.സി.സി രാഷ്​ട്രങ്ങൾക്കിടയിൽ കൂടുതൽ ഐക്യവും യോജിപ്പും സാധ്യമാക്കുന്നതിനും വിവിധ രാഷ്​ട്ര നേതാക്കളുടെ കാഴ്ചപ്പാടുകൾക്കനുസരിച്ച്​ കെട്ടുറപ്പോടെ കൂട്ടായ്​മ മുന്നോട്ടു പോകുന്നതിന് സാധ്യമാക​ട്ടെയെന്നും ആശംസിച്ചു. ഉപപ്രധാനമന്ത്രി ശൈഖ്​ ഖാലിദ്​ ബിൻ അബ്​ദുല്ല ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിൽ ചേർന്ന മ​ന്ത്രിസഭാ യോഗം ജിദ്ദയിൽ സമാപിച്ച 32 മത്​ അറബ്​ ലീഗ്​ ഉച്ചകോടിയിൽ രാജാവ്​ ഹമദ്​ ബിൻ ഈസ ആൽ ഖലീഫ നടത്തിയ പ്രഭാഷണത്തെ സ്വാഗതം ചെയ്​തു.

2024 ലെ ഉച്ചകോടിക്ക്​ ബഹ്​റൈനിൽ ആതിഥ്യമരുളാനുള്ള തീരുമാനം ഏറെ ആഹ്​ളാദകരമാണെന്ന്​ യോഗം വിലയിരുത്തി. മേഖലയുടെ സമാധാനത്തിനും സുരക്ഷക്കുമായി ബഹ്​റൈന്‍റെ കാഴ്ചപ്പാടുകളും ആശയങ്ങളും പ്രതീക്ഷ നൽകുന്നതാണെന്നും കാബിനറ്റ്​ അഭിപ്രായപ്പെട്ടു. ലോകാരോഗ്യ സംഘടനക്ക്​ കീഴിലുള്ള ലോകാരോഗ്യ അസംബ്ലി തലവയായി ആരോഗ്യ മന്ത്രി തെ​രഞ്ഞെടുക്കപ്പെട്ടതിനെ കാബിനറ്റ്​ സ്വാഗതം ചെയ്​തു. ആരോഗ്യ മേഖലയിൽ ബഹ്​റൈൻ കൈവരിച്ച പുരോഗതിയും നേട്ടവും അടയാളപ്പെടുത്തുന്ന ഒന്നാണ്​ സ്​ഥാനലബ്​ധി. 8-15 ദശലക്ഷം വാർഷിക യാത്രക്കാരുള്ള ഗ്രീൻ എയർപോർട്​സ്​​ അവാർഡിൽ സിൽവർ മെഡൽ കരസ്​ഥമാക്കാൻ ബഹ്​റൈൻ ഇൻർനാഷണൽ എയർപോർട്ടിന്​ സാധിച്ചത്​ നേട്ടമാണ്.

കാർബൺ ബഹിർഗമനത്തോത്​ കുറക്കുന്നതിനുള്ള പദ്ധതിയിൽ നാലാം ഗണത്തിലേക്ക്​ എയർപോർട്ടിന്​ മാറാൻ സാധിച്ചതും നേട്ടമാണ്​. എയർപോർട്ട്​ കൗൺസിൽ ഇന്‍റർനാഷണലിന്​ കീഴിലുള്ള എയർപോർട്ടുകളെയാണ്​ അവാർഡിന്​ പരിഗണിച്ചിരുന്നത്​. അന്താരാഷ്​ട്ര ഓർഗനൈസേഷനുകളിൽ ബഹ്​റൈന്‍റെ പങ്കാളിത്തവും ഇടപെടലുകളും സംബന്ധിച്ച്​ ധനകാര്യ സമിതിയുടെ നിർദേശങ്ങൾ കാബിനറ്റ്​ അംഗീകരിച്ചു. ജി.സി.സി രാഷ്​ട്രങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ചില ഉൽപന്നങ്ങളിൽ ഡംപിങ്​ ഡ്യുട്ടി ഏർപ്പെടുത്തുന്നതിന്, ജി.സി.സി രാഷ്​ട്രങ്ങളിലെ അന്താരാഷ്​ട്ര വ്യാപാരത്തിലെ ഹാനികരമായ സ​മ്പ്രദായങ്ങളെ ചെറുക്കുന്നതിനുള്ള സ്റ്റാന്‍റിങ്​ കമ്മിറ്റി തീരുമാനത്തെ കുറിച്ച്​ വ്യപാര, വ്യവസായ മന്ത്രി ബിൽ അവതരിപ്പിച്ചു.

ക്ലൗഡ്​ കമ്പ്യൂട്ടങുമായി ബന്ധപ്പെട്ട്​ ആഭ്യന്തര മന്ത്രാലയത്തിലെ സൈബർ സെക്യൂരിററി കാര്യങ്ങൾക്കായുള്ള നാഷണൽ സെന്‍ററും ആമസോൺ കമ്പനിയും തമ്മിൽ സഹകരിക്കുന്നതിനുള്ള ബില്ലിനും അംഗീകാരമായി. പാരമ്പര്യവും സംസ്​കാരവും സംരക്ഷിക്കുന്നതിന്​ ബഹ്​​റൈൻ പാരമ്പര്യ, സാംസ്​കാരിക അതോറിറ്റിയും സൗദിയിലെ അൽ ഉല ഗവർണറേറ്റ്​ ​റോയൽ അതോറിറ്റിയും തമ്മിൽ സഹകരണക്കരാറിൽ ഒപ്പുവെക്കുന്നതിന്​ തീരുമാനിച്ചു. ബഹ്​​റൈൻ യൂണിവേഴ്​സിറ്റിയും ദേശീയ, അന്താരാഷ്​ട്ര തലത്തിലുളള വിവിധ സ്​ഥാപനങ്ങളുമായി സഹകരിക്കുന്നതിനും തീരുമാനിച്ചു.

വിദ്യാഭ്യാസ, ഗവേഷണ മേഖലകളിൽ പോളിടെക്​നിക്​ ബഹ്​റൈനും ബീജിങ്​ യൂണിവേഴ്​സിറ്റിയും ഹിക്​വിഷൻ ഇൻസ്റ്റിറ്റ്യൂട്ടും തമ്മിൽ സഹകരിക്കുന്നതിനുള്ള നിർദേണ്‍വും കാബിനറ്റ്​ അംഗീകരിച്ചു. വിവിധ മന്ത്രിമാർ പ​ങ്കെടുത്ത യോഗങ്ങളെ കുറിച്ച റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിച്ചു. കാർഷികച്ചന്തയെക്കുറിച്ച റിപ്പോർട്ട്​ മുനിസിപ്പൽ, കാർഷിക മന്ത്രി അവതരിപ്പിച്ചു. അറബ്​ ലീഗ്​ ഉച്ചകോടിയോടിയോടനുബന്ധിച്ച്​ നടത്തിയ സാമ്പത്തിക, സാമൂഹിക കമ്മിറ്റി യോഗ തീരുമാനങ്ങൾ അറിയിച്ചു. റഷ്യയും ഇസ്​ലാമിക രാജ്യങ്ങളും ചേർന്ന്​ സംഘടിപ്പിച്ച നാലാമത്​ ഇന്‍റർനാഷണൽ സാമ്പത്തിക ഫോറത്തിൽ പ​​​ങ്കെടുത്തതിന്‍റെയും, വാണിജ്യ, വ്യവസായ മന്ത്രിയുടെ കൊറിയൻ, ജപ്പാൻ സന്ദർശന റിപ്പോർട്ടും യോഗത്തിൽ അവതരിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainCouncil of MinistersGCC formation
News Summary - 42 years of GCC formation; Greetings from the Council of Ministers
Next Story