Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബി ശക്തി അവാര്‍ഡ്...

അബൂദബി ശക്തി അവാര്‍ഡ് 40ാം വാര്‍ഷികം

text_fields
bookmark_border
അബൂദബി ശക്തി അവാര്‍ഡ് 40ാം വാര്‍ഷികം
cancel

അബൂദബി: യു.എ.ഇയിലെ സാഹിത്യ പ്രതിഭകള്‍ക്കായി ശക്തി തിയറ്റേഴ്‌സ് അബൂദബി കഥ, കവിത, ലേഖനം എന്നീ വിഭാഗങ്ങളില്‍ സാഹിത്യ മത്സരം സംഘടിപ്പിക്കുന്നു. ശക്തി അവാര്‍ഡിന്‍റെ നാല്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച്, പ്രവാസലോകത്തെ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാന്‍ ഒരുക്കുന്ന മത്സരത്തില്‍ യു.എ.ഇയിലുള്ള മലയാളികള്‍ക്ക് പങ്കെടുക്കാം. ‘വിദേശ മണ്ണിലെ മലയാളഭാഷയും കലാസാംസ്‌കാരിക കൂട്ടായ്മയും’ എന്നതാണ് ലേഖന മത്സരത്തിന്‍റെ വിഷയം.

സാമൂഹിക, സാംസ്‌കാരിക, സാഹിത്യ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന രചനകള്‍ക്ക് മുന്‍ഗണന നല്‍കും. ലേഖനങ്ങള്‍ ആറ് പേജില്‍ കവിയരുത്. വിഷയത്തിന്‍റെ ആഴം, ഭാഷാപരമായ മികവ്, അവതരണശൈലി എന്നിവയായിരിക്കും വിലയിരുത്തല്‍ മാനദണ്ഡങ്ങള്‍. കഥകള്‍ അഞ്ച് പേജില്‍ കവിയരുത്. അനുയോജ്യമായ തലക്കെട്ട് നിര്‍ബന്ധമാണ്. കഥാസന്ദര്‍ഭം, അവതരണമികവ്, കഥാപാത്ര രൂപീകരണം, ഭാഷയും സൃഷ്ടിപരതയും എന്നിവ അടിസ്ഥാനമാക്കിയായിരിക്കും വിധിനിര്‍ണയം. കവിതകള്‍ 40 വരിയില്‍ കവിയരുത്. അനുയോജ്യമായ ശീര്‍ഷകം ഉണ്ടായിരിക്കണം. ആശയപുതുമ, ഭാഷാശൈലി, കാവ്യസൗന്ദര്യം, അവതരണമികവ് എന്നിവയാണ് വിലയിരുത്തല്‍ മാനദണ്ഡങ്ങള്‍. മത്സരം മലയാള ഭാഷയില്‍ മാത്രമായിരിക്കും. പങ്കെടുക്കുന്നവര്‍ സ്വന്തം മൗലിക സൃഷ്ടികള്‍ മാത്രമേ സമര്‍പ്പിക്കാവൂ. പകര്‍ത്തലോ, എ.ഐ. (നിര്‍മിത ബുദ്ധി) ഉള്‍പ്പെടെയുള്ള മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള പുനരാവിഷ്‌കാരങ്ങളോ അനുവദനീയമല്ല. മുമ്പ്​ പ്രസിദ്ധീകരിച്ച സൃഷ്ടികള്‍ പരിഗണിക്കില്ല.

ഓരോ വിഭാഗത്തിലും ഒരാള്‍ക്ക് ഒരു എന്‍ട്രി മാത്രമേ സമര്‍പ്പിക്കാന്‍ സാധിക്കൂ.

മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന സൃഷ്ടികള്‍ ശക്തിയുടെ സുവനീറില്‍ പ്രസിദ്ധീകരിക്കും. രചനകള്‍ പി.ഡി.എഫ്. അല്ലെങ്കില്‍ വേര്‍ഡ് ഫോര്‍മാറ്റില്‍ വേണം അയക്കാന്‍. മത്സരാർഥിയുടെ പേര്, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം എന്നിവ രചനകള്‍ക്കൊപ്പമുള്ള പ്രത്യേക പേജില്‍ വ്യക്തമായി രേഖപ്പെടുത്തണം. സൃഷ്ടികള്‍ സ്വീകരിക്കുന്ന അവസാന തീയതി 2026 ജൂണ്‍ 30 ആണ്. സമയപരിധിക്ക് ശേഷം ലഭിക്കുന്ന എന്‍ട്രികള്‍ പരിഗണിക്കുന്നതല്ല. രചനകള്‍ അയക്കേണ്ട ഇമെയില്‍ വിലാസം: sov.sakthiabudhabi@gmail.com. വിവരങ്ങള്‍ക്ക് 056 1715774, 050 6175852 നമ്പറുകളിൽ വാട്‌സ്ആപ്പില്‍ ബന്ധപ്പെടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - 40th Anniversary of the Abu Dhabi Shakti Award,
Next Story