വയനാട് ദുരന്തം; ദുരിതാശ്വാസനിധിയിലേക്ക് 40 ലക്ഷംരൂപ നൽകി ഓർമ
text_fieldsദുരിതാശ്വാസനിധിയിലേക്ക് ‘ഓർമ’യുടെ സംഭാവന എൻ.കെ. കുഞ്ഞഹമ്മദ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നു
ദുബൈ: വയനാട് ദുരന്തത്തിൽ അകപ്പെട്ടവരെ ചേർത്തുപിടിക്കാൻ സഹായഹസ്തവുമായി പ്രവാസ സംഘടനയായ ഓർമ. 35 ലക്ഷം രൂപ ചെക്ക് ആയി നേരിട്ട് മുഖ്യമന്ത്രിക്കും അഞ്ചു ലക്ഷം രൂപ ബാങ്ക് ട്രാൻസ്ഫർ വഴിയും ഓർമ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. പ്രവാസക്ഷേമനിധി ബോർഡ് ഡയറക്ടറും ലോക കേരളസഭാംഗവും ഓർമയുടെ മുൻ പ്രസിഡന്റുമായ എൻ.കെ. കുഞ്ഞഹമ്മദാണ് ചെക്ക് മുഖ്യമന്ത്രിക്ക് നേരിട്ടെത്തി കൈമാറിയത്. ഓർമ സെൻട്രൽ കമ്മിറ്റി അംഗങ്ങളായ സി.കെ. റിയാസ്, സന്തോഷ് എന്നിവരും സന്നിഹിതരായിരുന്നു.
കൂടാതെ ദുരിതത്തിൽ അകപ്പെട്ടവർക്ക് പുനരധിവാസം സാധ്യമാകുന്നതുവരെ താമസിക്കാൻ ഓർമ അംഗം മാനന്തവാടിയിലെ രണ്ട് ഫ്ലാറ്റുകളും വിട്ടു നൽകിയിട്ടുണ്ട്.
ഇനിയും സാധ്യമാകും വിധം പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകുമെന്ന് ഓർമ പ്രസിഡന്റ് ഷിജു ബഷീർ, ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ എന്നിവർ അറിയിച്ചു. ഓർമയുടെ യൂനിറ്റ് തലം മുതൽ സെൻട്രൽ കമ്മിറ്റി വരെയുള്ള സംഘടന സംവിധാനങ്ങൾ നടത്തിയ പ്രവർത്തനങ്ങൾ ഏറ്റവും മാതൃകാപരമാണെന്നും മനുഷ്യത്വവും മാനവികതയും ഉയർത്തിപ്പിടിക്കുന്ന ഓർമ അംഗങ്ങളുടെ സഹായമനസ്കത കൊണ്ടാണ് ആദ്യ ഘട്ടത്തിൽ 10 ലക്ഷം കൊടുക്കാൻ തീരുമാനിച്ചത്, 40 ലക്ഷം എത്തിക്കാൻ സാധിച്ചതെന്നും ഓർമ ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

