മൂന്നാം എഡിഷൻ: എജുകഫെ ഇന്ന് തുടക്കം
text_fieldsദുബൈ: ‘ഗള്‍ഫ് മാധ്യമം’ ഒരുക്കുന്ന സമ്പൂർണ വിദ്യാഭ്യാസ-^കരിയര്‍ മേളയായ എജുകഫെയുടെ മൂന്നാം എഡിഷന് ഇന്ന് തുടക്കം. ദുബൈ മുഹൈസ്ന ഇന്ത്യൻ അക്കാദമി സി.ബി.എസ്.ഇ സ്കൂളിൽ വൈകിട്ട് നാലിനാണ് ഉദ്ഘാടന ചടങ്ങ്. രണ്ടു ദിവസത്തെ മേളയില്‍ ഇന്ത്യയില്‍ നിന്നും യു.എ.ഇയില്‍ നിന്നുമുള്ള വിദേശ സര്വകാലാശാലകളടക്കം 30 ഓളം വിദ്യഭ്യാസ സ്ഥാപനങ്ങളും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മാര്‍ഗ നിര്‍ദേശം നല്‍കാനായി പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിക്കും.
പ്രധാനമായും പത്തു മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്നവരെ ഉദ്ദേശിച്ച് നടത്തുന്ന മേളയില്‍ വിദ്യഭ്യാസ-തൊഴില്‍ മേഖലയിലെ ഏറ്റവും പുതിയ കോഴ്സുകളും സാധ്യതകളും അറിയാനും വിദ്യാര്‍ഥികളുടെ അഭിരുചിക്കനുസരിച്ച് തെരഞ്ഞെടുക്കാനും സൗകര്യമുണ്ടാകും. കുട്ടികളുടെ കഴിവുകളും താല്പര്യങ്ങളും കണ്ടെത്തി വിജയ മാര്‍ഗത്തില്‍ അവരെ ഒരുക്കിവിടാന്‍ വിദഗ്ധരുടെ സഹായമുണ്ടാകും. കുട്ടികളുടെ മാനസിക- ബൗദ്ധിക- ശാരീരിക ക്ഷമത കണ്ടെത്താനും സംവിധാനമുണ്ട്. രക്ഷിതാക്കള്‍ക്കായി പ്രത്യേക ക്ലാസുകളും കൗണ്‍സലിങുമുണ്ടാകും. വിദ്യഭ്യാസ സംബന്ധമായ സംശയ നിവാരണത്തിനും എജുകഫേയില്‍ അവസരമുണ്ട്.
വെള്ളിയാഴ്ച വൈകിട്ട് മൂന്നു മുതല്‍ രാത്രി ഒമ്പതു വരെയും ശനിയാഴ്ച രാവിലെ 10 മുതല്‍ രാത്രി എട്ടു വരെയുമാണ് പ്രദര്‍ശന സമയം. പ്രവേശം സൗജന്യമാണ്. പി.എം ഫൗണ്ടേഷന് ‘ഗള്‍ഫ് മാധ്യമ’വുമായി ചേര്‍ന്ന് ഗള്‍ഫ് മേഖലയില്‍ നടത്തിയ പ്രതിഭാ നിർണയ പരീക്ഷയില്‍ യു.എ.ഇ തലത്തില്‍ മുന്നിലെത്തിയ 16 വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്ക്കാരദാനവും ഇതേ വേദിയില്‍ നടക്കും.
ഏറെ വിശാലവും സൗകര്യപ്രദവുമായ വേദിയിലാണ് ഇൗ വർഷം എജൂകഫേ അരങ്ങേറുന്നത്. മുഹൈസിനയിലെ മദീന മാളിനു പിറകു വശത്തുള്ള ഇന്ത്യൻ അക്കാദമി സി.ബി.എസ്.സിയിൽ വിപുലമായ പാർക്കിങിനും സൗകര്യമുണ്ട്. പൊതുഗതാഗത സൗകര്യമ ഉപയോഗപ്പെടുത്തുന്നവർക്ക് നഹ്ദ മെട്രോ സ്റ്റേഷനിൽ ഇറങ്ങി 17ാം നമ്പർ ബസ് കയറിയും സ്കൂളിനടുത്ത് വന്നിറങ്ങാം.
തുടർന്ന് എ.പി.എം. മുഹമ്മദ്ഹനീഷ് െഎ.എ.എസ്., ഫൈസൽഖാൻ, ഡോ. സംഗീത് ഇബ്രാഹിം എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. ശനിയാഴ്ച രാവിലെ 10 ന് പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് കേരള മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശ പരീക്ഷയുടെ സിലബസ് അടിസ്ഥാനമാക്കിയുള്ള മാതൃക പരീക്ഷ മേളയില്‍ നടക്കും. ഇതെസമയം രക്ഷിതാക്കൾക്കും അധ്യാപകർക്കും വേണ്ടി നടത്തുന്ന സെഷനിൽ പ്രമുഖ വിദ്യാഭ്യാസ വിദഗ്ധയും എഴുത്തുകാരിയുമായ ആരതി സി. രാജരത്നം ക്ലാസെടുക്കും. 11.30ന് ഒക്യുപേഷണൽ തെറാപ്പിസ്റ്റായ ഡോ. മഹെക് ഉത്തംചന്താനി സംസാരിക്കും. 2.30 ന് എജുക്കേഷൻ കൺസൾട്ടൻറും കൗൺസറുമായ രമാ മേനോൻ, മൂന്നിന് സിനിമാ താരം വിജയ് മേനോൻ, നാലിന് അൻസാർ ശൈഖ് െഎ.എ.എസ്. എന്നിവരുടെ സെഷനുകൾ നടക്കും. വൈകിട്ട് ആറിന് മോട്ടിവേഷണൽ ഹിപ്നോട്ടിസ്റ്റ് മാജിക് ലിയോ സ്റ്റേജിലെത്തും. ശനിയാഴ്ച രാവിലെ മുതല്‍ മുഖ്യവേദിയിലെ പരിപാടികള്‍ക്ക് സമാന്തരമായി വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള സൈക്കോളജിക്കല്‍ കൗണ്‍സലിങും കരിയര്കൗണ്സലിങ്ങും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
