ത്രീഡി : ജീർണിച്ച മൃതദേഹത്തിെൻറ മുഖം പുനഃസൃഷ്ടിച്ച് ദുബൈ പൊലീസ്
text_fieldsദുബൈ പൊലീസ് ത്രീഡി വഴി പുനഃസൃഷ്ടിച്ച മുഖം
ദുബൈ: ഒരുമാസം മുമ്പ് കടലിൽനിന്ന് ലഭിച്ച ജീർണിച്ച മൃതദേഹം തിരിച്ചറിയാനായി മുഖം ത്രീഡി സംവിധാനം വഴി പുനഃസൃഷ്ടിച്ച് ദുബൈ പൊലീസ്. ഇയാളുടെ മുടിനാരിൽ നടത്തിയ പരീക്ഷണത്തിനൊടുവിലാണ് ഫേഷ്യൽ റീകൺസ്ട്രക്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് മുഖം 'വീണ്ടെടുത്തത്'. പുനഃസൃഷ്ടിച്ച മുഖത്തിെൻറ ചിത്രവും പൊലീസ് പുറത്തുവിട്ടു. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കോൾസെൻററുമായി ബന്ധപ്പെടണം (04 901). ദുബൈ പൊലീസ് ഫോറൻസിക് ആൻഡ് ക്രിമിനോളജി ജനറൽ വിഭാഗം ഡയറക്ടർ മേജർ ജനറൽ ഡോ. അഹ്മദ് ഈദ് അൽ മൻസൂരിയുടെ നേതൃത്വത്തിലാണ് പുതിയ പരീക്ഷണം നടത്തിയത്. ഡിജിറ്റൽ ഫോറൻസിക് വിദഗ്ധർ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്നിവരുടെ സഹായത്തോടെയായിരുന്നു ദൗത്യം. ഡി.എൻ.എയോ വിരലടയാളമോ ഇല്ലാത്ത മൃതദേഹത്തിെൻറ ഒരു മുടിനാര് മാത്രമായിരുന്നു ആശ്രയം. ഇയാളുടേത് മൂന്നു സെൻറിമീറ്റർ നീളം വരുന്ന ബലമുള്ള മുടിയാെണന്ന് ആദ്യം കണ്ടെത്തി. തലയോട്ടിയുടെ രൂപവും വലുപ്പവും ഇതുപയോഗിച്ചാണ് കണക്കാക്കിയത്. 35-45 പ്രായം വരുമെന്നാണ് കണക്കുകൂട്ടാൽ. ഏഷ്യൻ വംശജനാണെന്നും കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

