Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജനുവരിയിൽ ഷാർജയിൽ 390...

ജനുവരിയിൽ ഷാർജയിൽ 390 കോടിയുടെ റിയൽ എസ്​റ്റേറ്റ്​ ഇടപാട്

text_fields
bookmark_border
sharjah
cancel
camera_alt

ഷാ​ർ​ജ

ഷാ​ർ​ജ: ജ​നു​വ​രി​യി​ൽ ഷാ​ർ​ജ​യി​ൽ രേ​ഖ​​പ്പെ​ടു​ത്തി​യ​ത്​ 390 കോ​ടി​യു​ടെ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ഇ​ട​പാ​ട്. ഷാ​ർ​ജ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ര​ജി​സ്​​ട്രേ​ഷ​ൻ വ​കു​പ്പാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ജ​നു​വ​രി​യി​ലെ ഇ​ട​പാ​ടു​ക​ളെ​ക്കാ​ൾ ഇ​ര​ട്ടി​യോ​ള​മാ​ണ്​ ഇ​ത്ത​വ​ണ​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്. 2023 ജ​നു​വ​രി​യി​ൽ 200 കോ​ടി​യു​ടെ ഇ​ട​പാ​ടാ​യി​രു​ന്നു രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​തോ​ടൊ​പ്പം ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണ​ത്തി​ലും വ​ലി​യ വ​ർ​ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ജ​നു​വ​രി​യി​ൽ 2999 ഇ​ട​പാ​ടു​ക​ൾ മാ​ത്ര​മാ​യി​രു​ന്ന​ത്​ ഇ​ത്ത​വ​ണ 5412 എ​ണ്ണ​മാ​ണ്.

നി​ക്ഷേ​പ​ക​ർ​ക്കും പ്ര​ദ​ർ​ശ​ക​ർ​ക്കും റി​യ​ൽ എ​സ്​​റ്റേ​റ്റ്​ നി​ർ​മാ​താ​ക്ക​ൾ​ക്കും പ്ര​ധാ​ന​പ്പെ​ട്ട കേ​ന്ദ്ര​മാ​യി മാ​റു​ന്ന എ​മി​റേ​റ്റി​ൽ ഈ ​വ​ർ​ഷം മു​ഴു​വ​ൻ മി​ക​ച്ച വി​ൽ​പ​ന​യു​ണ്ടാ​കു​മെ​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണ്​ ജ​നു​വ​രി​യി​ലെ മു​ന്നേ​റ്റ​മെ​ന്ന്​ അ​ധി​കൃ​ത​ർ പ്ര​തീ​ക്ഷ രേ​ഖ​പ്പെ​ടു​ത്തി. എ​മി​റേ​റ്റി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ 106 പ്ര​ദേ​ശ​ങ്ങ​ളി​ലാ​യാ​ണ്​ ക​ഴി​ഞ്ഞ മാ​സം ഇ​ട​പാ​ടു​ക​ൾ ന​ട​ന്ന​ത്.

താ​മ​സ​മേ​ഖ​ല​യി​ലും വ്യ​വ​സാ​യ, വാ​ണി​ജ്യ, കാ​ർ​ഷി​ക മേ​ഖ​ല​ക​ളി​ലും ഇ​ട​പാ​ടു​ക​ൾ ന​ട​ന്നി​ട്ടു​ണ്ട്. മു​വൈ​ലി​ഹ്​ പ്ര​ദേ​ശ​ത്താ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ ഇ​ട​പാ​ടു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 122 ഇ​ട​പാ​ടു​ക​ളാ​ണ്​ ഇ​വി​ടെ ന​ട​ന്ന​ത്. എ​​മി​​റേ​​റ്റി​​ലെ റി​​യ​​ൽ എ​​സ്​​​റ്റേ​​റ്റ്​ മേ​​ഖ​​ല​​യെ ലോ​​ക​​ത്തി​​ന്​ പ​​രി​​ച​​യ​​പ്പെ​​ടു​​ത്തു​​ന്ന ഷാ​​ർ​​ജ റി​​യ​​ൽ എ​​സ്​​​റ്റേ​​റ്റ്​ എ​​ക്സി​​ബി​​ഷ​​ൻ ‘ഏ​​ക്ക​​ർ​​സ്​ 2024’ ജ​​നു​​വ​​രി 17 മു​​ത​​ൽ ഷാ​​ർ​​ജ എ​​ക്സ്​​​പോ സെ​​ന്‍റ​​റി​​ൽ ന​ട​ന്നി​രു​ന്നു. 140 കോ​ടി ദി​ർ​ഹ​മി​ന്‍റെ ഇ​ട​പാ​ടു​ക​ളാ​ണ്​ മേ​ള​യി​ൽ ന​ട​ന്ന​ത്. പ്ര​ദ​ർ​ശ​നം കാ​ണു​ന്ന​തി​ന്​ രാ​ജ്യ​ത്തി​ന​ക​ത്തു​നി​ന്നും പു​റ​ത്തു​നി​ന്നും നി​ര​വ​ധി സ​ന്ദ​ർ​ശ​ക​രും നി​ക്ഷേ​പ​ക​രും ബി​സി​ന​സു​കാ​രും എ​ത്തി​യി​രു​ന്നു. മേ​ഖ​ല​യി​ലെ​യും ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ​യും 93 റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ക​മ്പ​നി​ക​ളാ​ണ്​ പ്ര​ദ​ർ​ശ​ന​ത്തി​ൽ സാ​ന്നി​ധ്യ​മ​റി​യി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ 60 ശ​ത​മാ​നം കൂ​ടു​ത​ൽ സ്ഥ​ല​മെ​ടു​ത്താ​ണ്​ ഇ​ത്ത​വ​ണ പ്ര​ദ​ർ​ശ​നം ഒ​രു​ക്കി​യ​ത്. ഇ​തു​പ​യോ​ഗ​പ്പെ​ടു​ത്തി ക​മ്പ​നി​ക​ൾ​ക്ക്​ വി​ശ​ദ​മാ​യ പ്ര​ദ​ർ​ശ​നം​ത​ന്നെ ഒ​രു​ക്കാ​ൻ ഇ​ത്ത​വ​ണ സാ​ധി​ച്ചു. ഷാ​ർ​ജ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ര​ജി​സ്​​ട്രേ​ഷ​ൻ വ​കു​പ്പ്​ 700 ക​രാ​റു​ക​ളാ​ണ്​ എ​ക്സി​ബി​ഷ​ൻ കാ​ല​യ​ള​വി​ൽ ഒ​പ്പു​വെ​ച്ചി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Real estateUAE NewsTransaction
News Summary - 390 crore real estate transaction in Sharjah in January
Next Story