37 വർഷത്തെ പ്രവാസം: യൂസുഫ് നാട്ടിലേക്ക് മടങ്ങുന്നു
text_fieldsദുബൈ: 37 വർഷത്തെ പ്രവാസത്തിന് വിരാമമിട്ട് ആർ.പി. യൂസുഫ് നാട്ടിലേക്ക് മടങ്ങുകയാണ്. തൃശൂർ ജില്ലയിലെ വെങ്കടങ് സ്വദേശിയായ യൂസുഫ് 1987ലാണ് യു.എ.ഇയിലെത്തുന്നത്.
35 വർഷമായി അബൂദബി മുസഫയിലെ ലുലു ലോജിസ്റ്റിക്സ് സെന്ററിലാണ് ജോലി. ഇവിടെ ഇപ്പോൾ മാനേജറാണ് അദ്ദേഹം. ഏതാണ്ട് നാല് പതിറ്റാണ്ട് മുമ്പ് കൊച്ചി വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട് മുംബൈ വഴി യു.എ.ഇയിലെത്തുമ്പോൾ ഇന്ന് കാണുന്ന വികസനങ്ങളൊന്നും ഈ നാട്ടിലുണ്ടായിരുന്നില്ല.
നേരെ അബൂദബിയിലേക്കാണ് പോയത്. രണ്ടുവർഷം സ്പിന്നീസ് എന്ന സ്ഥാപനത്തിലായിരുന്നു ജോലി. ഇവിടെനിന്നാണ് ലുലുവിന്റെ ആദ്യ സ്ഥാപനമായ അൽതൈബ് കോൾഡ് സ്റ്റോഴ്സിൽ ഡ്രൈവർ കം സെയിൽസ്മാനായി ജോലി ലഭിക്കുന്നത്. ഉപ്പയുടെ ജ്യേഷ്ഠന്റെ മകൻ ഇതേ കമ്പനിയിലായിരുന്നു. ഇദ്ദേഹം വഴിയാണ് ഈ സ്ഥാപനത്തിലേക്കുള്ള പ്രവേശനം. ലുലുവിന്റെ പിറവിക്ക് പിന്നിൽ ഇദ്ദേഹത്തെ പോലുള്ളവരുടെ കഠിനാധ്വാനത്തിന്റെ വിയർപ്പു തുള്ളികൾ കാണാനാകും.
സെയിൽസ്മാനിൽ തുടങ്ങി മാനേജർവരെ എത്തിയ ജീവിതയാത്രയിൽ ലുലുവിന്റെ വളർച്ച നേരിൽ കാണാനായത് ഏറെ സന്തോഷം നൽകുന്ന കാര്യമാണെന്ന് യൂസുഫ് പറയുന്നു. മൂന്നു മക്കൾ അടങ്ങുന്ന കുടുംബത്തെ പ്രവാസ ജീവിതത്തിനിടയിൽ ഒപ്പം കൂട്ടായി. മൂത്ത മകൻ യു.എ.ഇയിൽ എൻജിനീയറാണ്. രണ്ട് പെൺമക്കളിൽ ഒരാൾ ആസ്ട്രേലിയയിലും മറ്റൊരാൾ ദുബൈയിലുമാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

