Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

36 അപകട​ങ്ങളുടെ കാരണം​ ലൈസൻസില്ലാത്ത ഡ്രൈവിങ്​​

text_fields
bookmark_border
36 അപകട​ങ്ങളുടെ കാരണം​ ലൈസൻസില്ലാത്ത ഡ്രൈവിങ്​​
cancel

ദുബൈ: ഡ്രൈവിങ്​ ലൈസൻസില്ലാ​തെ വണ്ടിയോടിച്ചത്​ മൂലം കഴിഞ്ഞ വർഷം 36 അപകടങ്ങൾ രാജ്യത്ത്​ റിപോർട്ട്​ ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പരിചയക്കുറവ്​, മോശം കണക്ക്​ കൂട്ടൽ എന്നിവയാണ്​ അപകടങ്ങളുടെ പ്രധാന കാരണങ്ങൾ. ഡ്രൈവിങ്ങിന്​ പ്രാപ്തമാവാതെ യുവാക്കളായ ഡ്രൈവർമാർ വാഹനമോടിച്ച ചില കേസുകളും ഇതിൽ ഉൾപ്പെടും. ഇത്തരം സംഭവങ്ങൾ നിയമലംഘനം മാത്രമല്ലെന്നും ശരിയായ പരിശീലനവും നിയമപരമായ അംഗീകാരവുമില്ലാതെ വാഹനമോടിക്കുന്നതിലെ അപകട സാധ്യതകളെ കുറിച്ച്​ അറിവില്ലായ്മയുമാണെന്ന്​ മന്ത്രാലയം വ്യക്​തമാക്കി.

യു.എ.ഇയിൽ അംഗീകാരമില്ലാതെ വിദേശ ലൈസൻസുമായി വാഹനമോടിച്ച്​ പിടിക്കപ്പെട്ടാൽ ആദ്യ ഘട്ടത്തിൽ 2000 മുതൽ 10000 ദിർഹം വരെയാണ്​ പിഴ. നിയമലംഘനം ആവർത്തിച്ചാൽ മിനിമം മൂന്ന്​ മാസം ജയിൽ ശിക്ഷയും 5,000ത്തിനും 50,000ത്തിനും ഇടയിൽ പിഴയുമായിരിക്കും ശിക്ഷ. അല്ലെങ്കിൽ ഇതിൽ ഏതെങ്കിലും ഒരു ശിക്ഷയോ ലഭിക്കും. ലൈസൻസില്ലാതെ വാഹനമോടിച്ചാൽ മൂന്നു മാസം തടവും 5,000ത്തിനും 50000ത്തിനും ഇടയിൽ പിഴയും ലഭിക്കും. നിയമലംഘനം ആവർത്തിച്ചാൽ പിഴയും വർധിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 36 accidents caused by unlicensed driving
Next Story