Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജയിൽ ഗതാഗത പിഴയിൽ...

ഷാർജയിൽ ഗതാഗത പിഴയിൽ 35 ശതമാനം ഇളവ്​

text_fields
bookmark_border
Sharjah traffic fines
cancel

ഷാർജ: ഷാർജയിൽ ഗതാഗത പിഴയിൽ 35 ശതമാനം ഇളവ്​ പ്രഖ്യാപിച്ചു. ഷാർജ എക്സിക്യൂട്ടീവ്​ കൗൺസിൽ യോഗത്തിലാണ്​ തീരുമാനം. ഏപ്രിൽ ഒന്നിന്​ ശേഷമുള്ള പിഴകൾക്കാണ്​ ഇളവ്​. നിയമലംഘനം നടന്ന്​ 60 ദിവസത്തിനുള്ളിൽ പിഴയടക്കുന്നവർക്കാണ്​ 35 ശതമാനം ഇളവ്​.

വാഹനം കണ്ടുകെട്ടിയതിന്‍റെ ഫീസിനും ഈ ഇളവ്​ ലഭിക്കും. 60 ദിവസത്തിനും ഒരു വർഷത്തിനുമിടയിലാണ്​ പിഴ തിരിച്ചടക്കുന്നതെങ്കിൽ 25 ശതമാനം ഇളവ്​ ലഭിക്കും. എന്നാൽ, വാഹനം കണ്ടുകെട്ടിയതിന്‍റെ ഫീസ്​ പൂർണമായും അടക്കേണ്ടിവരും.

ഒരു വർഷത്തിന്​ ശേഷം അടക്കുന്നവർക്ക്​ പിഴ ഇളവ്​ ഉണ്ടായിരിക്കില്ല. അബൂദബിയിലും സമാനമായ ഇളവ്​ അടുത്തിടെ അനുവദിച്ചിരുന്നു. അബദ്ധത്തിൽ പിഴ വീണ മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക്​ ആശ്വാസമാണ്​ പിഴയിളവ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:traffic finediscount
News Summary - 35 percent discount on traffic fines in Sharjah
Next Story