സബർബൻ പൊലീസ് പോയന്റിൽ നടന്നത് 3488 ഡിജിറ്റൽ ഇടപാടുകൾ
text_fieldsദുബൈ: ആറു മാസത്തിനിടെ ദുബൈയിലെ അൽ അയാസ്, അൽ ഹത്ത, അൽ ലിസൈലി എന്നിവിടങ്ങളിലുള്ള സബർബൻ പൊലീസ് പോയന്റുകളിൽ നടന്നത് 3488 ഇടപാടുകൾ. ദുബൈയുടെ പ്രാന്തപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് പൊലീസുമായി ബന്ധപ്പെടാനുള്ള ഡിജിറ്റൽ സംവിധാനമാണ് സബർബൻ പൊലീസ് പോയന്റുകൾ. മനുഷ്യസാന്നിധ്യമില്ലാതെ ഡിജിറ്റൽ സംവിധാനം വഴിയാണ് ഇവിടെ കേസുകൾ കൈകാര്യം ചെയ്യുക.
പൂർണമായും മെഷീൻ നിയന്ത്രിത സംവിധാനം വഴി ഈ സ്റ്റേഷനുകളിൽ ആറു മാസത്തിനിടെ 615 റിപ്പോർട്ടുകളും 219 ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും അടക്കം 3488 സ്മാർട്ട് ഇടപാടുകളാണ് നടന്നത്. അൽ അയാസ് പൊലീസ് പോയന്റിൽ 2,720 ഇടപാടുകളാണ് പൂർത്തീകരിച്ചത്. ഇതിൽ 568 എണ്ണം റിപ്പോർട്ടുകളും 172 എണ്ണം ക്രിമിനൽ അന്വേഷണവുമായി ബന്ധപ്പെട്ടതുമായിരുന്നു.
അൽ ലിസൈലി പോയന്റിൽ നടന്ന 498 ഇടപാടിൽ 34 എണ്ണം റിപ്പോർട്ടുകളും 27 എണ്ണം ക്രിമിനൽ അന്വേഷണവുമായി ബന്ധപ്പെട്ടുള്ളതുമാണ്. ഹത്തയിൽ 270 ഇടപാട് നടന്നു. ഇതിൽ 13 എണ്ണം റിപ്പോർട്ടുകളും 11 ക്രിമിനൽ അന്വേഷണവുമാണ്. അറബിക്, ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ജർമൻ, റഷ്യൻ, ചൈനീസ് എന്നീ ഭാഷകളിൽ പരാതി സമർപ്പിക്കാൻ ഈ സ്റ്റേഷനുകളിൽ സൗകര്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

