Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാ​സ​ല്‍ഖൈ​മ​യി​ല്‍ 34...

റാ​സ​ല്‍ഖൈ​മ​യി​ല്‍ 34 യാ​ച​ക​ർ പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel

റാ​സ​ല്‍ഖൈ​മ: റ​മ​ദാ​നി​ന്‍റെ പ​വി​ത്ര​ത​യെ ലം​ഘി​ച്ച് ഭി​ക്ഷാ​ട​ന​ത്തി​നി​റ​ങ്ങി​യ 34 പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി റാ​ക് പൊ​ലീ​സ് അ​റി​യി​ച്ചു. ‘ഭി​ക്ഷാ​ട​ന​ത്തി​നെ​തി​രെ പോ​രാ​ടു​ക, അ​ര്‍ഹ​രാ​യ​വ​രെ സ​ഹാ​യി​ക്കു​ക’ എ​ന്ന റ​മ​ദാ​ന്‍ കാ​മ്പ​യി​നോ​ട​നു​ബ​ന്ധി​ച്ച് ബോ​ധ​വ​ത്ക​ര​ണ​ത്തി​നൊ​പ്പം വ്യാ​പ​ക നി​രീ​ക്ഷ​ണ​ങ്ങ​ളു​മാ​ണ് റാ​സ​ല്‍ഖൈ​മ​യി​ല്‍ ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. സ​മൂ​ഹ​ത്തി​ന്‍റെ പ​രി​ഷ്കൃ​ത മു​ഖ​ത്തെ വി​ക​ല​മാ​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളി​ലേ​ര്‍പ്പെ​ട്ട​വ​രാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് റാ​ക് പൊ​ലീ​സ് മേ​ധാ​വി അ​ലി അ​ബ്ദു​ല്ല അ​ല്‍വാ​ന്‍ അ​ല്‍ നു​ഐ​മി പ​റ​ഞ്ഞു. ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ൽ ഔ​ദ്യോ​ഗി​ക മാ​ര്‍ഗ​ങ്ങ​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഭി​ക്ഷാ​ട​ക​രെ പ്രോ​ത്സാ​ഹി​പ്പി​ക്ക​രു​തെ​ന്നും അ​ധി​കൃ​ത​ര്‍ ഓ​ര്‍മി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ras Al khaimahbeggarsarrested
News Summary - 34 beggars arrested in Ras Al Khaimah
Next Story