Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ​യി​ൽ 300 ഫാ​ൻ​സി...

ദു​ബൈ​യി​ൽ 300 ഫാ​ൻ​സി ന​മ്പ​ർ പ്ലേ​റ്റു​ക​ൾ ലേ​ലം​ചെ​യ്യു​ന്നു

text_fields
bookmark_border
ദു​ബൈ​യി​ൽ 300 ഫാ​ൻ​സി ന​മ്പ​ർ പ്ലേ​റ്റു​ക​ൾ ലേ​ലം​ചെ​യ്യു​ന്നു
cancel

ദു​ബൈ: സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ, ക്ലാ​സി​ക് വാ​ഹ​ന​ങ്ങ​ൾ, മോ​ട്ടോ​ർ​സൈ​ക്കി​ളു​ക​ൾ എ​ന്നി​വ​ക്കാ​യി 300 പ്രീ​മി​യം ന​മ്പ​ർ പ്ലേ​റ്റു​ക​ൾ

ദു​ബൈ റോ​ഡ്​ ഗതാഗത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) ലേ​ലം ചെ​യ്യു​ന്നു. 82ാമ​ത് ഓ​ൺ​ലൈ​ൻ ലേ​ലം ഫെ​ബ്രു​വ​രി ഒ​മ്പ​തി​ന്​ ആ​രം​ഭി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ വാ​ർ​ത്ത​കു​റി​പ്പി​ൽ അ​റി​യി​ച്ചു. 2, 3, 4, 5 അ​ക്ക​ങ്ങ​ളു​ള്ള ന​മ്പ​ർ കോ​മ്പി​നേ​ഷ​നു​ക​ളാ​ണ് ലേ​ല​ത്തി​ലു​ണ്ടാ​കു​ക. എ​ച്ച്, ഐ, ​കെ, എം, ​എ​ൻ, ഒ, ​പി, ക്യു, ​ആ​ർ, എ​സ്, ടി, ​യു, വി, ​ഡ​ബ്ല്യു, എ​ക്സ്, വൈ, ​ഇ​സെ​ഡ്​ കോ​ഡു​ക​ളി​ലു​ള്ള ന​മ്പ​ർ പ്ലേ​റ്റു​ക​ളാ​ണ് സ്വ​കാ​ര്യ, ക്ലാ​സി​ക് വാ​ഹ​ന വി​ഭാ​ഗ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഓ​ൺ​ലൈ​ൻ ലേ​ല​ത്തി​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കും. ഫെ​ബ്രു​വ​രി ഒ​മ്പ​തി​ന് ബി​ഡി​ങ്​ ആ​രം​ഭി​ച്ച് ഏ​ഴ് ദി​വ​സ​ത്തേ​ക്ക് തു​ട​രും. ന​മ്പ​ർ പ്ലേ​റ്റു​ക​ളു​ടെ വി​ൽ​പ​ന​ക്ക്​ അ​ഞ്ച് ശ​ത​മാ​നം മൂ​ല്യ​വ​ർ​ധി​ത നി​കു​തി (വാ​റ്റ്) ബാ​ധ​ക​മാ​ണ്. ദു​ബൈ എ​മി​റേ​റ്റി​ൽ ട്രാ​ഫി​ക് ഫ​യ​ലു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​ണ് ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ർ​ഹ​ത. ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന്​ 5,000 ദി​ർ​ഹം മൂ​ല്യ​മു​ള്ള സെ​ക്യൂ​രി​റ്റി ചെ​ക്കും, 120 ദി​ർ​ഹ​മി​ന്‍റെ തി​രി​കെ ല​ഭി​ക്കാ​ത്ത ര​ജി​സ്ട്രേ​ഷ​ൻ ഫീ​സും നി​ർ​ബ​ന്ധ​മാ​ണ്.

ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് ഉ​മ്മു റ​മൂ​ൾ, അ​ൽ ബ​ർ​ഷ, ദേ​ര എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​സ്റ്റ​മ​ർ ഹാ​പ്പി​ന​സ് സെ​ന്റ​റു​ക​ളി​ലോ, ആ​ർ.​ടി.​എ​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ്​ വ​ഴി​യോ ക്രെ​ഡി​റ്റ് കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് അ​ട​ക്കാ​വു​ന്ന​താ​ണ്. ലേ​ലം വി​ജ​യി​ക്കു​ന്ന​വ​ർ ലേ​ലം അ​വ​സാ​നി​ച്ച തീ​യ​തി​യി​ൽ​നി​ന്ന് 10 പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ൾ​ക്ക​കം പൂ​ർ​ണ​മാ​യ തു​ക അ​ട​ക്ക​ണം. 50,000 ദി​ർ​ഹം വ​രെ പ​ണ​മാ​യി അ​ട​ക്കാം. അ​തി​ല​ധി​കം തു​ക​യാ​ണെ​ങ്കി​ൽ മാ​നേ​ജ​ർ ചെ​ക്ക് അ​ല്ലെ​ങ്കി​ൽ ക്രെ​ഡി​റ്റ് കാ​ർ​ഡ് വ​ഴി​യാ​ണ് പേ​മെ​ന്റ് അ​നു​വ​ദി​ക്കു​ക. അം​ഗീ​കൃ​ത സേ​വ​ന കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ​യോ, ക​സ്റ്റ​മ​ർ ഹാ​പ്പി​ന​സ് സെ​ന്റ​റു​ക​ളി​ലൂ​ടെ​യോ, ആ​ർ.​ടി.​എ വെ​ബ്സൈ​റ്റ് വ​ഴി​യോ പേ​മെ​ന്റ്

ന​ട​ത്താം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaigulfnewsUAEgulfnewsmalayalam
News Summary - 300 fancy number plates up for auction in Dubai
Next Story