Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബൂ​ദ​ബി​യി​ൽ 300...

അ​ബൂ​ദ​ബി​യി​ൽ 300 കോ​ടി​യു​ടെ റോ​ഡു​വി​ക​സ​ന പ​ദ്ധ​തി

text_fields
bookmark_border
അ​ബൂ​ദ​ബി​യി​ൽ 300 കോ​ടി​യു​ടെ റോ​ഡു​വി​ക​സ​ന പ​ദ്ധ​തി
cancel



അ​ബൂ​ദ​ബി സം​യോ​ജി​ത ഗ​താ​ഗ​ത​കേ​ന്ദ്ര​മാ​ണ്​ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്​

അ​ബൂ​ദ​ബി: ഗ​താ​ഗ​ത​സൗ​ക​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തു​ൾ​പ്പെ​ടെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​ത്തി​ന്​​ 300 കോ​ടി ദി​ര്‍ഹ​മി​ന്‍റെ പ​ദ്ധ​തി​ക​ള്‍ അ​ബൂ​ദ​ബി സം​യോ​ജി​ത ഗ​താ​ഗ​ത​കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ചു.

അ​ബൂ​ദ​ബി​യെ​യും ഐ​ല​ൻ​ഡി​നെ​യും മ​ധ്യ​ദ്വീ​പു​ക​ളി​ലൂ​ടെ ബ​ന്ധി​പ്പി​ക്കു​ന്ന നാ​ലോ അ​ഞ്ചോ ലൈ​നു​ക​ള്‍ ഉ​ള്‍ക്കൊ​ള്ളു​ന്ന 25 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍ഘ്യ​മു​ള്ള മി​ഡ് ഐ​ല​ന്‍ഡ് പാ​ര്‍ക് വേ​യാ​ണ് പ​ദ്ധ​തി​ക​ളി​ൽ സു​പ്ര​ധാ​നം. അ​ല്‍ സ​മ്മ​ലി​യ്യ, ഉ​മ്മു യി​ഫീ​ന, അ​ല്‍ സ​അ​ദി​യാ​ത്ത്, അ​ല്‍ റീം ​ദ്വീ​പു​ക​ള്‍ അ​ട​ക്ക​മു​ള്ള​വ​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​വും പു​റ​ത്തു​ക​ട​ക്ക​ലും ഈ ​റോ​ഡി​ലൂ​ടെ സാ​ധ്യ​മാ​വും.

ഓ​രോ ദി​ശ​യി​ലേ​ക്കും മ​ണി​ക്കൂ​റി​ല്‍ 8000 മു​ത​ല്‍ 10,000 വ​രെ വാ​ഹ​ന​ങ്ങ​ളെ ഉ​ള്‍ക്കൊ​ള്ളാ​ന്‍ ഈ ​റോ​ഡി​ന് ശേ​ഷി​യു​ണ്ട്. ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് പാ​ത​യു​ടെ നി​ര്‍മാ​ണം. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ അ​ല്‍ സ​അ​ദി​യാ​ത്ത് ദീ​പി​നെ​യും ഉ​മ്മു യി​ഫീ​ന തെ​രു​വി​നെ​യും ശൈ​ഖ് സാ​യി​ദ് തെ​രു​വു​മാ​യും അ​ല്‍ റീം ​ദ്വീ​പു​മാ​യും ബ​ന്ധി​പ്പി​ക്കും. ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ഉ​മ്മു യി​ഫീ​ന ദ്വീ​പി​നെ അ​ല്‍ റാ​ഹ ബീ​ച്ചു​മാ​യും ഇ10 ​റോ​ഡു​മാ​യും അ​ല്‍ ഖ​ലീ​ജ് അ​ല്‍ അ​റ​ബ് തെ​രു​വ് ഇ20, ​മ​ദീ​ന​ത്ത് സാ​യി​ദ് എ​ന്നി​വ​യു​മാ​യും ബ​ന്ധി​പ്പി​ക്കും.

അ​ബൂ​ദ​ബി ദ്വീ​പു​ക​ളി​ലു​ട​നീ​ളം സേ​വ​ന​വും പ​ര​സ്പ​രം ബ​ന്ധി​പ്പി​ക്ക​ലു​ക​ളും സാ​ധ്യ​മാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ഗ​താ​ഗ​ത​ത്തി​ര​ക്ക് കു​റ​ക്കു​ക, പ്ര​ധാ​ന പാ​ത​ക​ളി​ലെ വാ​ഹ​ന​ബാ​ഹു​ല്യം കു​റ​ക്കു​ക എ​ന്നി​വ​യും പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മാ​ണ്. മു​സ​ഫ റോ​ഡ് ട്രാ​ഫി​ക് മെ​ച്ച​പ്പെ​ടു​ത്ത​ല്‍ പ​ദ്ധ​തി (ഇ30), ​അ​ല്‍ ഖ​ലീ​ജ് അ​ല്‍ അ​റ​ബ് തെ​രു​വ് മെ​ച്ച​പ്പെ​ടു​ത്ത​ല്‍ (ഇ20), ​അ​ബൂ​ദ​ബി അ​ല്‍ ഐ​ന്‍ റോ​ഡി​ലും (ഇ22) ​മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് സി​റ്റി​യി​ലെ 79ാത് ​തെ​രു​വി​ലും പു​തി​യ പാ​ല​ങ്ങ​ള്‍ എ​ന്നി​വ​യും പു​തി​യ പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടും.

പൗ​ര​ന്മാ​രു​ടെ​യും നി​വാ​സി​ക​ളു​ടെ​യും ജീ​വി​ത​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള അ​ബൂ​ദ​ബി​യു​ടെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ത​ന്ത്ര​പ്ര​ധാ​ന പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കി​യും റോ​ഡ് അ​ടി​സ്ഥാ​ന സൗ​ക​ര്യ സേ​വ​ന​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തി​യും ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​ണ് ത​ങ്ങ​ള്‍ അ​ക്ഷീ​ണം പ്ര​വ​ര്‍ത്തി​ക്കു​ന്ന​തെ​ന്ന് സം​യോ​ജി​ത ഗ​താ​ഗ​ത​കേ​ന്ദ്ര​ത്തി​ലെ ആ​സൂ​ത്ര​ണ വി​ഭാ​ഗം എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ര്‍ അ​ബ്ദു​ല്‍ റ​ഹ്‌​മാ​ന്‍ അ​ലി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudhabi project
News Summary - 300 crore road development project in Abu Dhabi
Next Story