Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightരണ്ട്​ അക്കാദമിക്...

രണ്ട്​ അക്കാദമിക് വർഷത്തിനിടെ ദുബൈയിൽ തുറന്നത് പുതിയ 30 സ്വകാര്യ സ്കൂളുകൾ

text_fields
bookmark_border
രണ്ട്​ അക്കാദമിക് വർഷത്തിനിടെ ദുബൈയിൽ തുറന്നത് പുതിയ 30 സ്വകാര്യ സ്കൂളുകൾ
cancel

ദു​ബൈ: കോ​വി​ഡ് മ​ഹാ​മാ​രി അ​ക്കാ​ദ​മി​ക് വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ മോ​ശ​മാ​യി ബാ​ധി​ച്ച കാ​ല​ത്തും ദു​ബൈ​യി​ൽ പു​തി​യ സ്കൂ​ളു​ക​ൾ തു​റ​ന്ന​താ​യി റി​പ്പോ​ർ​ട്ട്. 2017-2018 , 2019-2020 അ​ധ്യ​യ​ന വ​ർ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ 30 പു​തി​യ സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ എ​മി​റേ​റ്റി​ൽ തു​റ​ന്നാ​യി ദു​ബൈ​യി​ലെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ​ക്കു​റി​ച്ച് ത​യാ​റാ​ക്കി​യ ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ മാ​ത്രം പു​തി​യ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം 14 ശ​ത​മാ​ന​മാ​ണ് വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത്.

കെ.​എ​ച്ച്‌.​ഡി‌.​എ ത​യാ​റാ​ക്കി​യ സ്വ​കാ​ര്യ സ്കൂ​ളു​ക​ളു​ടെ ലാ​ൻ​ഡ്‌​സ്‌​കേ​പ് റി​പ്പോ​ർ​ട്ട് പ്ര​കാ​രം ഈ ​വ​ർ​ഷം മാ​ത്രം ആ​റു പു​തി​യ സ്കൂ​ളു​ക​ൾ തു​റ​ന്നി​ട്ടു​ണ്ട്. നാ​ലെ​ണ്ണം അ​ട​​ക്കു​ക​യോ ല​യി​പ്പി​ക്കു​ക​യോ ചെ​യ്ത​താ​യും എ​മി​റേ​റ്റി​ലെ സ്കൂ​ളു​ക​ളു​ടെ എ​ണ്ണം 210 ആ​യി വ​ർ​ധി​ച്ച​താ​യും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. 2020 ഒ​രു വെ​ല്ലു​വി​ളി നി​റ​ഞ്ഞ വ​ർ​ഷ​മാ​യി​രു​െ​ന്ന​ന്നും എ​ന്നാ​ൽ, സ്കൂ​ളു​ക​ൾ അ​വ​രു​ടെ ഉൗ​ർ​ജ​സ്വ​ല​ത പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​നാ​ൽ ഭാ​വി​യി​ൽ പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും കെ.​എ​ച്ച്.​ഡി.​എ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​അ​ബ്​​ദു​ല്ല അ​ൽ ക​രം പ​റ​ഞ്ഞു. ദു​ൈ​ബ​യി​ലെ സ്കൂ​ൾ മേ​ഖ​ല ഈ ​വ​ർ​ഷം അ​ഭൂ​ത​പൂ​ർ​വ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ച്ചു. തി​രി​ച്ച​ടി​ക​ൾ​ക്കി​ട​യി​ലും, എ​മി​റേ​റ്റി​ലെ സ്‌​കൂ​ൾ മേ​ഖ​ല വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടു​ക മാ​ത്ര​മ​ല്ല, കൂ​ടു​ത​ൽ ശ​ക്ത​വും മി​ക​ച്ച​തും വീ​ണ്ടെ​ടു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യ​താ​യും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ദു​ബൈ​യി​ൽ പു​തി​യ സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​ത് തു​ട​രു​ക​യാ​ണെ​ന്നും പു​തി​യ കു​ടും​ബ​ങ്ങ​ൾ ദു​ബൈ​യി​ലേ​ക്ക് മാ​റു​ന്ന​തി​ൽ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

190ൽ ​അ​ധി​കം രാ​ജ്യ​ങ്ങ​ളി​ലെ 1.6 ബി​ല്യ​ൺ പ​ഠി​താ​ക്ക​ളെ​യും കോ​വി​ഡ് ബാ​ധി​ച്ച​താ​യാ​ണ് ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ​യു​ടെ വി​വ​ര​ശേ​ഖ​രം വ്യ​ക്ത​മാ​ക്കു​ന്ന​ത്. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി​യ​ത് ലോ​ക​ത്തി​ലെ 94 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ളെ​യും ബാ​ധി​ച്ച​താ​യും ക​ണ​ക്ക് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കോ​വി​ഡ്​ ബാ​ധി​ക്കു​ന്ന നി​ര​വ​ധി മേ​ഖ​ല​ക​ളി​ൽ ഒ​ന്നാ​ണ് വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യെ​ന്ന് നാ​ഷ​ന​ൽ എ​മ​ർ​ജ​ൻ​സി ക്രൈ​സി​സ് ആ​ൻ​ഡ് ഡി​സാ​സ്​​റ്റ​ർ മാ​നേ​ജ്‌​മെൻറ്​ അ​തോ​റി​റ്റി വ​ക്താ​വ് ഡോ. ​സെ​യ്ഫ് അ​ൽ ധ​ഹേ​രി പ​റ​ഞ്ഞു. എ​ന്നാ​ൽ, കോ​വി​ഡ് -19 പൊ​ട്ടി​ത്തെ​റി​യി​ൽ​നി​ന്ന് ക​ര​ക​യ​റാ​ൻ യു.​എ.​ഇ പ​ദ്ധ​തി​യി​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​മ്പ​ത്തെ വാ​ർ‌​ഷി​ക പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ കെ‌.​എ‌​ച്ച്‌.​ഡി‌.​എ ലാ​ൻ​ഡ്‌​സ്‌​കേ​പ് റി​പ്പോ​ർ​ട്ട് നി​ല​വി​ലെ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ മൂ​ന്നു ത​വ​ണ പു​തു​ക്കി പു​റ​ത്തി​റ​ക്കാ​നാ​ണ് പ​ദ്ധ​തി​യെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covidschoolopened
Next Story