Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.​എ.​ഇ​യി​ൽ 30...

യു.​എ.​ഇ​യി​ൽ 30 വ്യ​വ​സാ​യ യൂ​നി​റ്റു​ക​ൾ കൂ​ടി തു​റ​ക്കു​ന്നു

text_fields
bookmark_border
യു.​എ.​ഇ​യി​ൽ 30 വ്യ​വ​സാ​യ യൂ​നി​റ്റു​ക​ൾ കൂ​ടി   തു​റ​ക്കു​ന്നു
cancel
camera_alt

അ​ബൂ​ദ​ബി​യി​ൽ ന​ട​ന്ന മെ​യ്ക്ക്​ ഇ​റ്റ്​ ഇ​ൻ ദി ​എ​മി​റേ​റ്റ്​​സ്​ ഫോ​റ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്ന വാ​ണി​ജ്യ നൂ​ത​ന സാ​​ങ്കേ​തി​ക വി​ദ്യ മ​ന്ത്രി ഡോ. ​സു​ൽ​ത്താ​ൻ അ​ൽ ജാ​ബി​ർ

ദു​ബൈ: രാ​ജ്യ​ത്തെ ​​മൊ​ത്തം ആ​ഭ്യ​ന്ത​ര ഉ​ത്​​പാ​ദ​നം (ജി.​ഡി.​പി) വ​ർ​ധി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് പു​തു​താ​യി​ 30 വ്യ​വ​സാ​യ യൂ​നി​റ്റു​ക​ൾ കൂ​ടി ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ച്​ യു.​എ.​ഇ. വ്യ​വ​സാ​യ ഉ​ത്​​പ​ന്ന ക​യ​റ്റു​മ​തി വ​ർ​ധി​പ്പി​ക്കു​ക​യും ദേ​ശീ​യ സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​ക്ക്​ ഈ ​മേ​ഖ​ല​യി​ൽ നി​ന്നു​ള്ള സം​ഭാ​വ​ന​ക​ൾ കൂ​ട്ടു​ക​യു​മാ​ണ്​ ല​ക്ഷ്യം. ഇ​തി​നാ​യി വ്യ​വ​സാ​യ ശൃം​ഖ​ല​ക​ൾ തു​ട​ങ്ങാ​നാ​ണ്​ പ​ദ്ധ​തി​​യെ​ന്ന്​ വാ​ണി​ജ്യ നൂ​ത​ന സാ​​ങ്കേ​തി​ക വി​ദ്യ മ​ന്ത്രി​യും കോ​പ്​28 പ്ര​സി​ഡ​ന്‍റു​മാ​യ ഡോ. ​സു​ൽ​ത്താ​ൻ അ​ൽ ജാ​ബി​ർ പ​റ​ഞ്ഞു. അ​ബൂ​ദ​ബി​യി​ൽ ന​ട​ന്ന ര​ണ്ടാ​മ​ത്​ മെ​യ്ക്ക്​ ഇ​റ്റ്​ ഇ​ൻ ദി ​എ​മി​റേ​റ്റ്​​സ്​ ഫോ​റ​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു ​അ​ദ്ദേ​ഹം.

ക​ഴി​ഞ്ഞ വ​ർ​ഷം തു​ട​ക്ക​മി​ട്ട പ​ദ്ധ​തി​യി​ലൂ​ടെ രാ​ജ്യ​ത്തെ മൊ​ത്തം ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന രം​ഗ​ത്ത്​ വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള സം​ഭാ​വ​ന​ക​ൾ 185 ശ​ത​കോ​ടി ദി​ർ​ഹം (50 ശ​ത​കോ​ടി ഡോ​ള​ർ) ആ​യി വ​ർ​ധി​പ്പി​ക്കാ​നാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 2020ൽ ​ഇ​ത്​ 132 ശ​ത​കോ​ടി ദി​ർ​ഹ​മാ​യി​രു​ന്നു. ​ 38 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 2020നെ ​അ​പേ​ക്ഷി​ച്ച്​ ക​ഴി​ഞ്ഞ വ​ർ​ഷം രാ​ജ്യ​ത്തെ ക​യ​റ്റു​മ​തി 49 ശ​ത​മാ​നം വ​ർ​ധി​ച്ച്​ 175 ശ​ത​കോ​ടി ദി​ർ​ഹ​മാ​യി ഉ​യ​ർ​ന്ന​താ​യും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

വ്യ​വ​സാ​യ, നൂ​ത​ന സാ​​ങ്കേ​തി​ക രം​ഗ​ത്ത്​ മ​ന്ത്രാ​ല​യം ന​ട​പ്പി​ലാ​ക്കി​യ ദേ​ശീ​യ​പ​ര​മാ​യ ത​ന്ത്ര​ങ്ങ​ളു​ടെ പി​ൻ​ബ​ല​ത്തി​ലാ​ണ്​ ഈ ​നേ​ട്ടം കൈ​വ​രി​ക്കാ​നാ​യ​ത്. ഈ ​വ​ർ​ഷം പ്രാ​ദേ​ശി​ക നി​ർ​മാ​ണ യൂ​നി​റ്റു​ക​ളു​മാ​യും വ്യ​വ​സാ​യ നി​ക്ഷേ​പ​ക​രു​മാ​യു​ള്ള പ​ർ​ച്ചേ​സ്​ ക​രാ​റു​ക​ളു​ടെ മൂ​ല്യം 10 ശ​ത​കോ​ടി​യി​ല​ധി​കം ദി​ർ​ഹ​മാ​യി വ​ർ​ധി​പ്പി​ച്ച്​ പ്രാ​ദേ​ശി​ക​വ​ത്ക​ര​ണ​ത്തി​നാ​യി ല​ക്ഷ്യ​മി​ടു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ മൊ​ത്തം മൂ​ല്യം 120 ബി​ല്യ​ൺ ദി​ർ​ഹ​മാ​യി ഉ​യ​ർ​ത്താ​നാ​ണ്​ പ​ദ്ധ​തി​​യെ​ന്നും അ​ൽ ജാ​ബി​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം അ​ഡ്​​നോ​ക്​ ഉ​ൾ​പ്പ​ടെ​യു​ള്ള ദേ​ശീ​യ ക​മ്പ​നി​ക​ൾ പ്രാ​ദേ​ശി​ക നി​ർ​മാ​ണ ക​മ്പ​നി​ക​ളി​ൽ​നി​ന്ന്​ 300 ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നാ​യി അ​ടു​ത്ത പ​ത്തു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 110 ശ​ത​കോ​ടി നി​ക്ഷേ​പി​ക്കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ​

ആ​ദ്യ വ​ർ​ഷം​ത​ന്നെ മൊ​ത്തം 31 ശ​ത​കോ​ടി ദി​ർ​ഹം മൂ​ല്യം​വ​രു​ന്ന 28 ശ​ത​മാ​നം ക​രാ​റു​ക​ൾ ന​ട​പ്പാ​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ജി.​സി.​സി രാ​ഷ്ട്ര​ങ്ങ​ളി​ൽ ര​ണ്ടാ​മ​ത്തെ സാ​മ്പ​ത്തി​ക ശ​ക്​​തി​യാ​യ യു.​എ.​ഇ ആ​റു ശ​ത​കോ​ടി ദി​ർ​ഹം മൂ​ല്യം​വ​രു​ന്ന 30ല​ധി​കം നൂ​ത​ന വ്യ​വ​സാ​യ പ​ദ്ധ​തി​ക​ളാ​ണ്​ ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. ആ​ദ്യ ഹൈ​ഡ്ര​ജ​ൻ ഇ​ല​ക്​​ട്രോ​ലൈ​സ​ർ പ്ലാ​ന്‍റ്​ ഉ​ൾ​പ്പെ​ടെ പ​ദ്ധ​തി​ക​ൾ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEindustrial units
News Summary - 30 more industrial units open in UAE
Next Story