യൂണിയൻ കൂപ് ഒാൺലൈൻ സ്റ്റോർ ലക്ഷ്യമിടുന്നത് 30 ദശലക്ഷം ദിർഹമിെൻറ വിൽപന
text_fieldsദുബൈ: രാജ്യത്തെ ഏറ്റവും വലിയ ഉപഭോക്തൃ സഹകരണ സംഘമായ യൂണിയൻ കൂപ്പ് ഇൗ വർഷം ലക്ഷ് യമിടുന്നത് 30 ദശലക്ഷം ദിർഹമിെൻറ ഒാൺലൈൻ വിൽപ്പന. 60,000 ഉൽപന്നങ്ങൾ ഒാൺലൈൻ സ്റ്റോറി ൽ വിൽപനക്ക് ഒരുക്കിയാണ് ഇൗ നേട്ടം കൈവരിക്കാൻ ശ്രമിക്കുന്നത്. കഴിഞ്ഞ വർഷം 15.8 ദശലക്ഷമായിരുന്നു യൂണിയൻകൂപ്പ് ഒാൺലൈനിലൂടെ നേടിയത്. ഇൗ വർഷം ആദ്യ രണ്ട് മാസത്തിൽ തന്നെ അഞ്ച് ദശലക്ഷം ദിർഹം വിൽപന നടന്നു കഴിഞ്ഞിരുന്നുവെന്ന് യൂണിയൻകൂപ്പ് സി.ഇ.ഒ ഖാലിദ് ഹുമൈദ് ബിൻ ദിബാൻ അൽ ഫലാസി പറഞ്ഞു.
പുതുമയുള്ള ഗ്രോസറി സാധനങ്ങൾ രാപകൽ ഭേദമെന്യേ ദുബൈയിലെ ഉപഭോക്താക്കൾക്ക് എത്തിക്കാൻ വെബ്സ്റ്റോറിൽ സൗകര്യം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ 22,357 സാധനങ്ങളാണ് ഒാൺലൈൻ വഴി വിൽക്കുന്നത്. ഇവയുടെ എണ്ണം 60,000 ആക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താവ് ആഗ്രഹിക്കുന്നതെന്തും ഒരു ക്ലിക്കിൽ ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്. തമയസ് കാർഡ് വെബ്സൈറ്റുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. സൂഖ്, ദുക്കാനി, നൂൺ, ഇൻസ്റ്റാഷോപ്, എൽഗ്രോസർ തുടങ്ങിയ ഒാൺലൈൻ വ്യാപാര സ്ഥാപനങ്ങളുമായി സഹകരിച്ചാണ് യൂണിയൻ കൂപ്പ് പ്രവർത്തിക്കുന്നത്. അബൂദബിയിലും റാസൽഖൈമയിലും ഹോംഡെലിവറി വ്യാപകമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
