അജ്മാനിൽ വാണിജ്യ തര്‍ക്ക പരിഹാര സമിതി സേവനങ്ങള്‍ക്ക് 30 ശതമാനം നിരക്കിളവ്
text_fieldsഅജ്മാന്: വാണിജ്യ തര്‍ക്ക പരിഹാര സമിതി സേവനങ്ങള്‍ക്ക് അജ്മാനില്‍ 30 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ചു. അജ്മാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നതാണ് തര്‍ക്ക പരിഹാര സമിതി. പ്രാദേശികമായ വാണിജ്യ തര്‍ക്കങ്ങള്‍ ഇരു കക്ഷികളെയും ഒരുമിച്ചിരുത്തി രമ്യമായി പരിഹരിക്കുന്നതിനാണ് സമിതി പ്രാധാന്യം നല്‍കുന്നത്.
സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതും അജ്മാൻ എമിറേറ്റിലെ ആകർഷകമായ നിക്ഷേപ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമാണ് സമിതി സേവനങ്ങൾ നൽകുന്നത്. വാണിജ്യ, നിക്ഷേപ തർക്കങ്ങൾ അന്താരാഷ്ട്ര തലത്തിൽ പിന്തുടരുന്ന മികച്ച രീതികൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായി പരിഹരിക്കുകയെന്നതാണ് സമിതിയുടെ ലക്ഷ്യമെന്ന് അജ്മാൻ സെൻറർ ഫോർ കോൻസിലിയേഷൻ ആൻഡ് ആർബിട്രേഷൻ സെക്രട്ടറി ജനറൽ അഹമ്മദ് ഖലീഫ അൽ മുവൈജി പറഞ്ഞു.
പരിചയസമ്പന്നരായപ്രത്യേക മധ്യസ്ഥരുടെ നേതൃത്വത്തില്‍ അനുരഞ്ജനത്തിലൂടെ കേന്ദ്രം വ്യവഹാര തർക്ക പരിഹാര സേവനങ്ങൾ നൽകുന്നു. വാണിജ്യ വ്യവഹാരങ്ങളിൽ താൽപ്പര്യമുള്ളവർക്ക് എങ്ങനെ കരാർ രൂപപ്പെടുത്താമെന്നതിനെക്കുറിച്ച ഉപദേശവും ലളിതവും വ്യക്തവുമായ സേവനങ്ങളും ഈ കേന്ദ്രം നല്‍കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

