ഒരുമാസം 30 കാറുകൾ സമ്മാന പദ്ധതിയുമായി ലുലു
text_fieldsലുലു ഹൈപ്പർമാർക്കറ്റ് കാമ്പയിൻ പ്രഖ്യാപനം
അബൂദബി: ഒരുമാസംകൊണ്ട് 30 പേര്‍ക്ക് പുത്തന്‍ കാറുകള്‍ സൗജന്യമായി നല്കുന്ന സമ്മാന പദ്ധതിയുമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 30 പേര്‍ക്ക് ഒരു മാസംകൊണ്ട് 30 നിസാന്‍ കിക്സ് കാറുകള്‍ സമ്മാനിക്കുന്നതാണ് പദ്ധതി. സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ 19 വരെയാണ് കാമ്പയിൻ കാലാവധി. ഓള്‍വേയ്സ്, ഹെഡ് ആന്‍ഡ് ഷോള്‍ഡേഴ്സ്, ക്രസ്റ്റ്, ഹെര്‍ബല്‍ എസന്സസ്, ടൈഡ്, ഏരിയല്‍, ഒലായ്, പാമ്പേഴ്സ്, ജില്ലറ്റ്, വീനസ്, ഓറല്‍-ബി, ഡൗണി, ഫെയ്റി തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളാണ് കാമ്പയിനില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുമായി സഹകരിക്കുന്നത്.
തങ്ങളുടെ വിലയേറിയ ഉപയോക്താക്കള്‍ക്കായി മികച്ച സേവനവും സന്തോഷവും പകരുന്നതില്‍ ലുലു പ്രതിജ്ഞബദ്ധമാണെന്ന് ലുലുവിന്റെ അബൂദബി, അല്‍ദഫ്റ മേഖലകളുടെ ഡയറക്ടറായ ടി.പി. അബൂബക്കര്‍ പറഞ്ഞു. ലുലുവിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന കാറുകള്‍ നേരിൽ കാണാന്‍ ഇവിടെയെത്തുന്നവര്‍ക്ക് അവസരമുണ്ട്. ലുലു ഗ്രൂപ്പിനൊപ്പം സഹകരിക്കുന്നതില്‍ തങ്ങള്‍ അതീവ സന്തോഷവാന്മാരാണെന്ന് എച്ച്.എസ്.എം ട്രാന്‍സ് മെഡ് മേധാവി ജോണി അസി പറഞ്ഞു.
കാമ്പയിൻ പ്രഖ്യാപന ചടങ്ങില്‍ ലുലു സെയില്‍സ് മാനേജര്‍ ഉമര്‍ കറൗത്, ലുലു ദുബൈ ആന്‍ഡ് നോര്‍തേണ്‍ എമിറേറ്റ്സ് റീജനല്‍ ഡയറക്ടര്‍ കെ.പി. തമ്പാന്, അബൂദബി ആന്‍ഡ് അല്‍ ദഫ്റ റീജിയനുകളുടെ റീജനല്‍ ഡയറക്ടര്‍ പി.വി. അജയകുമാര്‍, അല്‍ ഐന്‍ റീജനല്‍ ഡയറക്ടര്‍ ഷാജി ജമാലുദ്ദീന്‍, ഷാര്‍ജ റീജനല്‍ ഡയറക്ടര്‍ എം.എ. നൗഷാദ്, ദുബൈ ആന്‍ഡ് നോര്‍തേണ്‍ എമിറേറ്റ്സ് റീജനല്‍ ഓപറേഷന്‍സ് മാനേജര്‍ വി.സി. സലിം തുടങ്ങിയവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

