
ദുബൈ പൊലീസിെൻറ ആഡംബര വാഹനത്തിൽ നഗരം ചുറ്റാനിറങ്ങിയ മൂന്ന് വയസുകാരി അൽയാസേയ
മൂന്ന് വയസുകാരിക്ക് പൊലീസിനെ ഭയം; പേടി തീർക്കാൻ സമ്മാനവുമായി പൊലീസ്
text_fieldsദുബൈ: മൂന്ന് വയസുകാരി അൽയാസേയക്ക് പൊലീസിനെ പേടിയാണ്. പൊലീസ് യൂനിഫോം കണ്ടാൽ അപ്പോൾ കരയും. കുഞ്ഞിെൻറ പേടി മാറ്റാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടക്കാതെ വന്നതോടെയാണ് പിതാവ് ഹസൻ അൽ ഖലാസൻ പൊലീസിനെ തന്നെ നേരിട്ട് വിളിക്കാൻ തീരുമാനിച്ചത്.
സമ്മാനപ്പൊതിയുമായെത്തിയ പൊലീസ് അൽയാസായേയുടെ പേടി മാറ്റി എന്ന് മാത്രമല്ല, നഗരം മുഴുവൻ ചുറ്റിക്കാണിക്കുകയും ചെയ്തു. ദുബൈ ടൂറിസ്റ്റ് പൊലീസ് ഡയറക്ടർ കേണൽ മുബാറഖ് ബിൻ നവാസ് അൽ കെത്ബിയാണ് ഇക്കാര്യം അറിയിച്ചത്.
ഖലാസെൻറ ഫോൺ എത്തിയതോടെ വനിത പൊലീസ് സംഘം വീട്ടിൽ മുന്നറിയിപ്പില്ലാതെ എത്തുകയായിരുന്നു. ശേഷം ദുബൈ പൊലീസിെൻറ ആഡംബര വാഹനത്തിലായിരുന്നു നഗരത്തിൽ കറങ്ങാൻ ഇറങ്ങിയത്.
പൊലീസുമായി കളിച്ചും ചിരിച്ചും ഇടപഴകിയ കുഞ്ഞിെൻറ മനസിലെ പേടി ഏറെക്കുറെ ഇല്ലാതായെന്നാണ് വിലയിരുത്തൽ. പൊതുജനങ്ങൾക്ക് ഇത്തരം എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കാമെന്നും സന്തോഷം പകരാനും പൊലീസിനെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ അകറ്റാനും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അൽ കെത്ബി പറഞ്ഞു.
കുഞ്ഞിെൻറ പേടി അകറ്റാൻ നേരിട്ടെത്തിയ പൊലീസിന് പിതാവ് അൽ ഖലാസൻ നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
