Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹത്ത സമ്മർ പ്രോഗ്രാം...

ഹത്ത സമ്മർ പ്രോഗ്രാം പൂർത്തിയാക്കി 286 വിദ്യാർഥികൾ

text_fields
bookmark_border
ഹത്ത സമ്മർ പ്രോഗ്രാം പൂർത്തിയാക്കി 286 വിദ്യാർഥികൾ
cancel
camera_alt

ദുബൈ പൊലീസ് ഹത്തയിൽ സംഘടിപ്പിച്ച സമ്മർ സ്റ്റുഡന്റ് പ്രോഗ്രാമിന്‍റെ സമാപന ചടങ്ങിൽനിന്ന്

ദുബൈ: പുതുതലമുറയിൽ വ്യക്തിത്വ വികസനം, നേതൃപാടവം, അച്ചടക്കം, സാമൂഹിക പ്രതിബദ്ധത എന്നിവ വളർത്തുന്നതിനായി ദുബൈ പൊലീസ് ഹത്തയിൽ സംഘടിപ്പിച്ച സമ്മർ സ്റ്റുഡന്റ് പ്രോഗ്രാമിൽ 286 വിദ്യാർഥികൾ പരിശീലനം പൂർത്തിയാക്കി.

ദുബൈ പൊലീസിന്റെ ആന്റി-നാർക്കോട്ടിക്‌സ് ജനറൽ ഡിപാർട്മെന്റിന് കീഴിലുള്ള ‘ഹിമായ ഇന്റർനാഷനൽ സെന്റർ’ ആണ് ക്യാമ്പ് സംഘടിപ്പിച്ചത്. വിദ്യാഭ്യാസ മന്ത്രാലയം, കെ.എച്ച്.ഡി.എ, മറ്റ് സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. ഹത്ത ക്ലബിലെ ഹംദാൻ ബിൻ റാശിദ് സ്റ്റേഡിയത്തിൽ നടന്ന സമാപന ചടങ്ങിൽ ദുബൈ പൊലീസിലെ ഉയർന്ന ഉദ്യോഗസ്ഥരും വിദ്യാർഥികളുടെ രക്ഷിതാക്കളും പങ്കെടുത്തു.

ഏഴു വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 286 വിദ്യാർഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്. പ്രധാനമായും സൈനിക പരിശീലനം, കായിക പരിശീലനം, അച്ചടക്കവും സംഘാടനവും വളർത്തുന്ന വിവിധ പ്രവർത്തനങ്ങൾ എന്നിവയിലൂന്നിയായിരുന്നു ക്യാമ്പ്. 19 വിദഗ്ദ്ധ സംഘങ്ങൾ നയിച്ച 11 ബോധവൽക്കരണ ക്ലാസുകളും, അഞ്ച് പ്രത്യേക പരിശീലന കോഴ്‌സുകളും നടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamcamphattaUAEsummer programs
News Summary - 286 students complete Hatha Summer Program
Next Story