Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right28 വ​ര്‍ഷ​ത്തെ...

28 വ​ര്‍ഷ​ത്തെ പ്ര​വാ​സ​ത്തി​നു വി​രാ​മ​മി​ട്ട് ഷം​സു​ദ്ദീ​ന്‍ ചെ​ങ്ങ​ളാ​യി​യി​ലേ​ക്ക്

text_fields
bookmark_border
28 വ​ര്‍ഷ​ത്തെ പ്ര​വാ​സ​ത്തി​നു വി​രാ​മ​മി​ട്ട് ഷം​സു​ദ്ദീ​ന്‍ ചെ​ങ്ങ​ളാ​യി​യി​ലേ​ക്ക്
cancel
camera_alt

ഷം​സു​ദ്ദീ​ന്‍ മ​ല​മ്മ​ല്‍

അ​ജ്മാ​ന്‍: 28 വ​ര്‍ഷ​ത്തെ പ്ര​വാ​സ​ത്തി​നു വി​രാ​മ​മി​ട്ട് സ്വ​ന്തം നാ​ടാ​യ ക​ണ്ണൂ​ര്‍ ചെ​ങ്ങ​ളാ​യി​യി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​ണ് ഷം​സു​ദ്ദീ​ന്‍ മ​ല​മ്മ​ല്‍. പ്രീ​ഡി​ഗ്രി പ​ഠ​നം ക​ഴി​ഞ്ഞു നി​ല്‍ക്കു​മ്പോ​ള്‍ സ​ഹോ​ദ​രീ​ഭ​ര്‍ത്താ​വ് അ​യ​ച്ച വി​സ​യി​ല്‍ 1993ലാ​ണ് ഷം​സു​ദ്ദീ​ന്‍ ആ​ദ്യ​മാ​യി യു.​എ.​ഇ​യി​ല്‍ എ​ത്തു​ന്ന​ത്. അ​ബൂ​ദ​ബി​യി​ലെ അ​ല്‍ ഗൈ​ത്ത് കാ​ര്‍ഗോ ക​മ്പ​നി​യി​ല്‍ മെ​സ​ഞ്ച​ര്‍ ആ​യി​ട്ടാ​യി​രു​ന്നു നി​യ​മ​നം. ര​ണ്ട് വ​ര്‍ഷ​ത്തി​നു​ശേ​ഷം അ​വി​ടം വി​ട്ടു. ഷാ​ര്‍ജ​യി​ലെ വൈ​റ്റ് അ​ലൂ​മി​നി​യം എ​ന്ന ക​മ്പ​നി​യി​ല്‍ സ്​​റ്റോ​ര്‍ കീ​പ്പ​റാ​യി ക​യ​റി.

25 വ​ര്‍ഷം പി​ന്നി​ടു​മ്പോ​ള്‍ സെ​യി​ല്‍സ് എ​ക്സി​ക്യൂ​ട്ടി​വ് ആ​യി​ട്ടാ​ണ് വി​ര​മി​ക്കു​ന്ന​ത്. പി​താ​വ് മു​ഹ​മ്മ​ദ്‌ 1997ലും ​മാ​താ​വ് ഖ​ദീ​ജ ക​ഴി​ഞ്ഞ വ​ര്‍ഷ​വും മ​രി​ച്ചു. പി​താ​വ് മ​ര​ണ​പ്പെ​ട്ട് അ​വ​സാ​ന​മാ​യി ഒ​രു​നോ​ക്ക് കാ​ണാ​ന്‍ ക​ഴി​യാ​ഞ്ഞ​ത് ഇ​ന്നും വേ​ദ​നി​ക്കു​ന്ന ഓ​ര്‍മ​യാ​ണ്. നാ​ട്ടി​ലെ​ത്തി​യാ​ല്‍ സ്വ​ന്ത​മാ​യി എ​ന്തെ​ങ്കി​ലും ബി​സി​ന​സ് ചെ​യ്ത് ശി​ഷ്​​ട​ജീ​വി​തം കു​ടും​ബ​ത്തോ​ടൊ​പ്പം ക​ഴി​യ​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തോ​ടെ​യാ​ണ് യാ​ത്ര തി​രി​ക്കു​ന്ന​ത്. ബു​ഷ​റ​യാ​ണ് ഭാ​ര്യ. ഫാ​ത്തി​മ, ഫ​ഹീ​മ,മു​ഹ​മ്മ​ദ്‌ ഫ​വാ​സ് എ​ന്നി​വ​രാ​ണ് മ​ക്ക​ള്‍. ചെ​ങ്ങ​ളാ​യി മു​സ്‌​ലിം ജ​മാ​അ​ത്ത് യു.​എ.​ഇ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യാ​യിരു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewellShamsudheen
Next Story