പുതുവത്സരരാവിൽ ദുബൈ പൊതുഗതാഗതം ഉപയോഗിച്ചത് 28 ലക്ഷംപേർ
text_fieldsപുതുവത്സരരാവിൽ ദുബൈ ആർ.ടി.എയുടെ ബസ് സർവിസ് ഉപയോഗിക്കുന്ന യാത്രക്കാർ
ദുബൈ: പുതുവത്സരരാവിൽ ദുബൈയിലെ പൊതുഗതാഗത രംഗത്തിന് വൻമുന്നേറ്റം. പുതുവത്സരരാവിൽ ദുബൈ പൊതുഗതാഗതം ഉപയോഗിച്ചത് 28 ലക്ഷം പേരാണെന്നും ഇത് കഴിഞ്ഞ വർഷത്തെക്കാൾ 13 ശതമാനം വർധനവാണെന്നും ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) അറിയിച്ചു.
ദുബൈ ഈവന്റ് സെക്യൂരിറ്റി കൗൺസിലുമായി സഹകരിച്ച് ആർ.ടി.എ നടപ്പാക്കിയ പരിഷ്കരണങ്ങളാണ് പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണം വർധിക്കാൻ കാരണമായത്. ഇതുവഴി തിരക്ക് നിയന്ത്രിക്കാനും പരിപാടി സ്ഥലങ്ങളിൽ കൃത്യസമയത്ത് എത്തിച്ചേരാനും താമസക്കാർക്ക് സാധിച്ചു.
പൊതുഗാതാഗത സംവിധാനങ്ങളിൽ ദുബൈ മെട്രോ ഉപയോഗിച്ചവരുടെ എണ്ണം 12 ലക്ഷത്തിലേറെയാണ്. ദുബൈ ട്രാം 58,052പേർ ഉപയോഗിച്ചു. പൊതു ബസുകളും ബസ് ഓൺ ഡിമാൻഡും ഉപയോഗിച്ചവർ അഞ്ചുലക്ഷത്തിലേറെ പേരാണ്. അതേസമയം ടാക്സികൾ ആറുലക്ഷത്തിലേറെ പേർ ഉപയോഗപ്പെടുത്തി. 76,745പേർ വിവിധ സമുദ്ര ഗതാഗത സംവിധാനങ്ങളും ഉപയോഗിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

