Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതെ​രു​വി​ൽ വെ​ളി​ച്ചം...

തെ​രു​വി​ൽ വെ​ളി​ച്ചം നി​റ​ക്കാ​ൻ 27.8 കോ​ടി ദി​ർ​ഹം

text_fields
bookmark_border
street light
cancel
camera_alt

ആ​ർ.​ടി.​എ പു​തു​താ​യി തെ​രു​വു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ച റോ​ഡ്​

ദു​ബൈ: എ​മി​റേ​റ്റി​ൽ തെ​രു​വു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന്​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി(​ആ​ർ.​ടി.​എ) 27.8 കോ​ടി​യു​ടെ ക​രാ​ർ ന​ൽ​കി.

ന​ഗ​ര​ത്തി​ലെ 40 ഡി​സ്​​ട്രി​ക്ടു​ക​ളി​ലെ പാ​ത​ക​ൾ​ക്ക്​ വെ​ളി​ച്ചം​പ​ക​രു​ന്ന പ​ദ്ധ​തി​യാ​ണ്​ ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. 2023-26 വ​ർ​ഷ​ത്തെ തെ​രു​വു​വി​ള​ക്ക്​ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്​ പു​തി​യ ക​രാ​ർ ന​ൽ​കി​യ​ത്. എ​മി​റേ​റ്റി​ലെ ജ​ന​സം​ഖ്യ വ​ർ​ധ​ന​യു​ടെ​യും ന​ഗ​ര​വ​ത്ക​ര​ണ​ത്തി​ന്‍റെ​യും തോ​ത​നു​സ​രി​ച്ച്​ ആ​ർ.​ടി.​എ റോ​ഡ്​ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്നു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ തെ​രു​വു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്.

റോ​ഡ്​ ഉ​പ​യോ​ഗി​ക്കു​ന്ന ഡ്രൈ​വ​ർ​മാ​രു​ടെ​യും കാ​ൽ​ന​ട​ക്കാ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക​യാ​ണ്​ പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്ന്​ ആ​ർ.​ടി.​എ ചെ​യ​ർ​മാ​നും ഡ​യ​റ​ക്ട​ർ ജ​ന​റ​ലു​മാ​യ മ​താ​ർ അ​ൽ താ​യ​ർ പ​റ​ഞ്ഞു. പു​തി​യ ന​ഗ​ര​വ​ത്ക​ര​ണ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തും ​ട്രാ​ഫി​ക്​ വ​ർ​ധി​ച്ച​തു​മാ​യ പ്ര​ദേ​ശ​ങ്ങ​ൾ പ്ര​ത്യേ​കം തെ​ര​ഞ്ഞെ​ടു​ത്താ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഊ​ർ​ജ സം​ര​ക്ഷ​ണ​ത്തി​ന്​ ഏ​റ്റ​വും യോ​ജി​ച്ച സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഹ​രി​ത സ​മ്പ​ദ്​​വ്യ​വ​സ്ഥ​യെ പി​ന്തു​ണ​ക്കു​ന്ന രീ​തി​യി​ലാ​ണ്​ പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. യു.​എ.​ഇ​യി​ലെ കാ​ലാ​വ​സ്ഥ​ക്ക്​ യോ​ജി​ച്ച പു​തി​യ ഡി​ജി​റ്റ​ൽ സാ​​ങ്കേ​തി​ക​വി​ദ്യ​യും സു​സ്ഥി​ര തെ​രു​വു​വി​ള​ക്ക്​ സം​വി​ധാ​ന​ങ്ങ​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ്​ ഇ​ത്​ യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​ത്.

തെ​രു​വു​വി​ള​ക്കു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന എ​ൽ.​ഇ.​ഡി​ക്ക്​ 55 ശ​ത​മാ​നം ഊ​ർ​ജം ലാ​ഭി​ക്കാ​ൻ സാ​ധി​ക്കും. അ​തോ​ടൊ​പ്പം സാ​ധാ​ര​ണ വി​ള​ക്കു​ക​ളേ​ക്കാ​ൾ 173 ശ​ത​മാ​നം കൂ​ടു​ത​ൽ കാ​ലം നി​ല​നി​ൽ​ക്കു​മെ​ന്ന​തും ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. ഇ​തു​വ​ഴി ഇ​ട​ക്കി​ടെ വി​ള​ക്ക്​ മാ​റ്റി​സ്ഥാ​പി​ക്കേ​ണ്ട ചെ​ല​വും കു​റ​ക്കാ​നാ​വും.

ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ തെ​രു​വു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന്​ ക​ഴി​ഞ്ഞ വ​ർ​ഷം​ത​ന്നെ വി​പു​ല​മാ​യ പ​ദ്ധ​തി ആ​രം​ഭി​ച്ചി​രു​ന്നു. അ​ൽ ഖി​സൈ​സ്​ വ്യ​വ​സാ​യ മേ​ഖ​ല 1-5, അ​ൽ ലു​സൈ​ലി, ല​ഹ്​​ബാ​ബ്​ 1, 2 എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ദ്ധ​തി അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്​.

പു​തി​യ പ​ദ്ധ​തി​യി​ൽ മി​ർ​ദി​ഫ്, അ​ൽ ബ​ർ​ഷ, ഊ​ദ്​ മേ​ത്ത, അ​ൽ വാ​ഹി​ദ, അ​ൽ ഹു​ദൈ​ബ, അ​ൽ സ​ത്​​വ, അ​ബൂ​ഹൈ​ൽ, അ​ൽ ബ​ദാ​അ എ​ന്നി​വി​ട​ങ്ങ​ളി​ലെ റോ​ഡു​ക​ളി​ലാ​ണ്​ ​ സ്ഥാ​പി​ക്കു​ന്ന​ത്. അ​തോ​ടൊ​പ്പം ഉ​മ്മു സു​ഖൈം 1-3, അ​ൽ​സ​ഫ 1-2, അ​ൽ മ​നാ​റ, അ​ൽ മ​രി​യാ​ൽ റി​സ​ർ​വ്​ സ്​​ട്രീ​റ്റ്, അ​ൽ മി​ൻ​ഹാ​ദ്​ എ​യ​ർ​ബേ​സ്​ റോ​ഡ്, ജു​മൈ​റ​യി​ലെ പാ​ർ​ക്കി​ങ്​ സ്ഥ​ല​ങ്ങ​ൾ, റോ​ഡു​ക​ൾ എ​ന്നി​വ ഇ​തി​ലു​ൾ​പ്പെ​ടും.

2025ൽ ​ഉ​മ്മു​ൽ ശൈ​ഫ്, അ​ൽ സു​യൂ​ഫ്, അ​ൽ ഖൂ​സ് റ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ, നാ​ദ​ൽ ഹ​മ​ർ, അ​ല അ​വീ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കും. അ​ൽ മം​സാ​ർ, ഊ​ദ്​ അ​ൽ മു​തീ​ന എ​ന്നീ സ്ഥ​ല​ങ്ങ​ളും വി​വി​ധ റോ​ഡു​ക​ളും പാ​ർ​ക്കി​ങ്​ സ്ഥ​ല​ങ്ങ​ളും 2026ലെ ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE newsStreet light
News Summary - 27.8 crore dirhams for street lighting
Next Story