അന്താരാഷ്ട്ര ഓൺലൈൻ തട്ടിപ്പ് സംഘത്തിലെ 276 പേർ അറസ്റ്റിൽ
text_fieldsദുബൈ: അന്താരാഷ്ട്ര ഓൺലൈൻ തട്ടിപ്പ് സംഘത്തിലെ 276 പേർ അറസ്റ്റിലായതായി ദുബൈ പൊലീസ്. ചൈന പൊലീസ്, അമേരിക്കയിലെ എഫ്.ബി.ഐ എന്നിവയുമായി സഹകരിച്ച് ‘ട്രൈ ഫോർസ് സെന്‍റിനൽ’ എന്ന പേരിൽ നടത്തിയ നീക്കത്തിലാണ് വൻ തട്ടിപ്പ് സംഘം പിടിയിലായത്. ഓൺലൈൻ സൗഹൃദങ്ങൾ വഴിയും, വെർച്വൽ കറൻസിയുടെ പേരിലും വ്യാപക തട്ടിപ്പ് നടത്തിയിരുന്ന സംഘമാണ് പിടിയിലായത്. ഇവരുടെ മൂന്ന് ക്രിമിനൽ സിൻഡിക്കേറ്റുകളും ഒമ്പത് തട്ടിപ്പ് കേന്ദ്രങ്ങളും തകർത്തതായി ദുബൈ പൊലീസ് അറിയിച്ചു.
അറസ്റ്റിലായവർ വടക്ക്-കിഴക്ക് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. റോയൽ തായ് പൊലീസുമായി സഹകരിച്ച് നടത്തിയ നീക്കത്തിലൂടെയാണ് തായ്ലാൻഡിലെ സിൻഡികേറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നു പ്രധാനികളിൽ ഒരാൾ പിടിയിലായത്. രാജ്യാന്തര സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരായ ആഗോള ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നതിലെ ശേഷിയാണ് ‘ഓപറേഷൻ ട്രൈ ഫോഴ്സ് സെന്‍റിനൽ’ പ്രതിഫലിപ്പിക്കുന്നതെന്ന് ദുബൈ പൊലീസ് വ്യക്തമാക്കി. അന്താരാഷ്ട്ര ഏജൻസികളുമായുള്ള സഹകരണത്തിന്‍റെ ശക്തിയാണ് രാജ്യാന്തര തലത്തിൽ തട്ടിപ്പ് സംഘത്തെ പിടികൂടിയ സംഭവം തെളിയിക്കുന്നതെന്ന് എഫ്.ബി.ഐ വ്യക്തമാക്കി. ടെലികമ്യൂണിക്കേഷൻ രംഗത്ത് നടക്കുന്ന കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചുവരുന്നതായി ചൈനീസ് പൊലീസും അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

