Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഡി​സം​ബ​ർ പെ​ട്രോ​ൾ...

ഡി​സം​ബ​ർ പെ​ട്രോ​ൾ വി​ല​യി​ൽ നേ​രി​യ കു​റ​വ്​

text_fields
bookmark_border
ഡി​സം​ബ​ർ പെ​ട്രോ​ൾ വി​ല​യി​ൽ നേ​രി​യ കു​റ​വ്​
cancel

ദു​ബൈ: ഡി​സം​ബ​ർ മാ​സ​ത്തെ പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ക​ഴി​ഞ്ഞ​മാ​സ​ത്തേ​തി​നെ അ​പേ​ക്ഷി​ച്ച്​ നേ​രി​യ കു​റ​വ്. ര​ണ്ടു ഫി​ൽ​സാ​ണ്​ ലി​റ്റ​റി​ന്​ ഈ​മാ​സം കു​റ​വു വ​ന്നി​രി​ക്കു​ന്ന​ത്. പെ​ട്രോ​ൾ സൂ​പ്പ​ർ 98 പെ​ട്രോ​ൾ ലി​റ്റ​റി​ന് 3.30 ദി​ർ​ഹ​മാ​ണ് പു​തി​യ നി​ര​ക്ക്​. ന​വം​ബ​റി​ൽ 3.32 ദി​ർ​ഹ​മാ​യി​രു​ന്നു.ന​വം​ബ​റി​ൽ 3.20 ദി​ർ​ഹ​മാ​യി​രു​ന്ന സ്‌​പെ​ഷ​ൽ 95 പെ​ട്രോ​ൾ ലി​റ്റ​റി​ന് 3.18 ദി​ർ​ഹ​മാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​മാ​സം ലി​റ്റ​റി​ന് 3.13 ദി​ർ​ഹം ആ​യി​രു​ന്ന ഇ-​പ്ല​സ് 91 പെ​ട്രോ​ൾ ലി​റ്റ​റി​ന് 3.11 ആ​യി കു​റ​ഞ്ഞു. അ​തേ​സ​മ​യം ഡീ​സ​ലി​ന്​ സാ​മാ​ന്യം ഭേ​ദ​പ്പെ​ട്ട കു​റ​വ്​ ത​ന്നെ​യാ​ണ്​ ഈ​മാ​സം രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ന​വം​ബ​റി​ൽ 4.01 ദി​ർ​ഹ​മാ​യി​രു​ന്ന ഡീ​സ​ൽ ലി​റ്റ​റി​ന് 3.74 ദി​ർ​ഹ​മാ​ണ്​ ഡി​സം​ബ​റി​ലെ നി​ര​ക്ക്.

ക​ഴി​ഞ്ഞ​മാ​സം ലി​റ്റ​റി​ന്​ 29 ഫി​ൽ​സ്​ വ​ർ​ധി​ച്ചി​രു​ന്ന​തി​നാ​ൽ തു​ട​ർ​ച്ച​യാ​യ നി​ര​ക്ക്​ വ​ർ​ധ​ന​വു​ണ്ടാ​കു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നു.എ​ന്നാ​ൽ, വ​ർ​ധ​ന​വി​ല്ലാ​ത്ത​തി​ൽ ആ​ശ്വാ​സ​ത്തി​ലാ​ണ് പ്ര​വാ​സി​ക​ള​ട​ക്ക​മു​ള്ള രാ​ജ്യ​നി​വാ​സി​ക​ൾ. ഒ​ക്​​ടോ​ബ​ർ വ​രെ മൂ​ന്നു​മാ​സ​മാ​യി തു​ട​ർ​ച്ച​യാ​യി​ വി​ല​യി​ൽ കു​റ​വു​വ​ന്നി​രു​ന്നു. തു​ട​ർ​ന്നാ​ണ്​ ന​വം​ബ​റി​ൽ വീ​ണ്ടും വ​ർ​ധ​ന​ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.പു​തി​യ മാ​റ്റം ചി​ല മേ​ഖ​ല​ക​ളി​ലെ​ങ്കി​ലും നേ​രി​യ വി​ല​ക്കു​റ​വി​ന്​ കാ​ര​ണ​മാ​കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ടാ​ക്സി ചാ​ർ​ജു​ക​ൾ, ചി​ല ആ​വ​ശ്യ​വ​സ്തു​ക്ക​ൾ എ​ന്നി​വ​യു​ടെ വി​ല​യി​ൽ പ്ര​തി​ഫ​ലി​ച്ചേ​ക്കും. എ​ന്നാ​ൽ, ക​ഴി​ഞ്ഞ​മാ​സ​ത്തെ അ​പേ​ക്ഷി​ച്ച്​ വ​ലി​യ മാ​റ്റ​മി​ല്ലാ​ത്ത​ത്​ ആ​ശ്വാ​സ​ക​ര​മാ​ണെ​ന്ന്​ മി​ക്ക​വ​രും അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

ഈ​വ​ർ​ഷം മേ​യ്​ മാ​സ​ത്തി​ൽ ആ​രം​ഭി​ച്ച ഇ​ന്ധ​ന വി​ല​വ​ർ​ധ​ന ജൂ​ണി​ലും ജൂ​ലൈ​യി​ലും കു​ത്ത​നെ കൂ​ടി​യ​ത്​ ആ​ശ​ങ്ക​ക്കി​ട​യാ​ക്കി​യി​രു​ന്നു. ജൂ​ലൈ​യി​ൽ സൂ​പ്പ​ർ 98 പെ​ട്രോ​ൾ ലി​റ്റ​റി​ന് 4.63ദി​ർ​ഹം എ​ന്ന സ​ർ​വ​കാ​ല റെ​ക്കോ​ഡി​ലെ​ത്തു​ക​യും ചെ​യ്തു.ഇ​ന്ധ​ന വി​ല​വ​ർ​ധ​ന വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​തി​ഫ​ലി​ച്ച​തോ​ടെ സാ​മ്പ​ത്തി​ക ഞെ​രു​ക്കം പ​ല കു​ടും​ബ​ങ്ങ​ളെ​യും പ്ര​യാ​സ​ത്തി​ലാ​ക്കി​യി​രു​ന്നു.എ​ന്നാ​ൽ, ആ​ഗ​സ്​​റ്റ്, സെ​പ്​​റ്റം​ബ​ർ, ഒ​ക്​​ടോ​ബ​ർ മാ​സ​ങ്ങ​ളി​ൽ നി​ര​ക്ക്​ കു​റ​ഞ്ഞു. ഈ​വ​ർ​ഷം മാ​ർ​ച്ചി​ലാ​ണ്​ ച​രി​​​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി യു.​എ.​ഇ​യി​ലെ എ​ണ്ണ​വി​ല മൂ​ന്നു​ ദി​ർ​ഹം പി​ന്നി​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petroldieselUAE
Next Story