Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറ​മ​ദാ​ൻ ആ​ദ്യ ആ​ഴ്ച...

റ​മ​ദാ​ൻ ആ​ദ്യ ആ​ഴ്ച ദു​ബൈ​യി​ൽ പി​ടി​യി​ലാ​യ​ത്​ 26 യാ​ച​ക​ർ

text_fields
bookmark_border
റ​മ​ദാ​ൻ ആ​ദ്യ ആ​ഴ്ച ദു​ബൈ​യി​ൽ പി​ടി​യി​ലാ​യ​ത്​ 26 യാ​ച​ക​ർ
cancel
camera_alt

ദു​ബൈ പൊ​ലീ​സ്​ പി​ടി​കൂ​ടി​യ ഭി​ക്ഷാ​ട​കർ

ദു​ബൈ: റ​മ​ദാ​നി​ന്‍റെ ആ​ദ്യ ആ​ഴ്ച​യി​ൽ എ​മി​റേ​റ്റി​ൽ പി​ടി​യി​ലാ​യ​ത്​ 26 ഭി​ക്ഷാ​ട​ക​ർ. യാ​ച​ന​ക്കെ​തി​രെ ദു​​ബൈ ​പൊ​ലീ​സ്​ ന​ട​ത്തു​ന്ന കാ​മ്പ​യി​​നി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ യാ​ച​ക​ർ പി​ടി​യി​ലാ​യ​ത്. ജ​ന​റ​ൽ ഡി​പാ​ർ​ട്ട്​​മെ​ന്‍റ്​ ഓ​ഫ്​ ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ന്‍റെ സ​സ്​​​പീ​ഷ്യ​സ്​ പേ​ഴ്​​സ​ൺ ആ​ൻ​ഡ്​ ക്രി​മി​ന​ൽ ഫെ​നോ​മെ​ന ഡി​പാ​ർ​ട്ട്​​മെ​ന്‍റ്​ ന​ഗ​ര​ത്തി​ലെ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ‘യാ​ച​ന​യി​ല്ലാ​ത്ത ബോ​ധ​മു​ള്ള സ​മൂ​ഹം’ എ​ന്ന പ്ര​മേ​യ​ത്തി​ന്​ കീ​ഴി​ലാ​ണ്​ എ​മി​റേ​റ്റി​ലു​ട​നീ​ളും പ​രി​ശോ​ധ​ന കാ​മ്പ​യി​​ൻ സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന​ത്.

ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ്​ ഓ​ഫ്​ റ​സി​ഡ​ൻ​സി ആ​ൻ​ഡ്​ ഫോ​റി​നേ​ഴ്​​സ്​ അ​ഫേ​ഴ്​​സ്, ഇ​സ്​​ലാ​മി​ക്​ അ​ഫേ​ഴ്​​സ്​ ആ​ൻ​ഡ്​ ചാ​രി​റ്റ​ബ്​​ൾ ആ​ക്ടി​വി​റ്റീ​സ്​ ഡി​പാ​ർ​ട്ട്​​മെ​ന്‍റ്​ (ഔ​ഖാ​ഫ്) തു​ട​ങ്ങി​യ പ്ര​ധാ​ന സ്ഥാ​പ​ന​ങ്ങ​ളും ഇ​തി​ൽ പ​ങ്കാ​ളി​ക​ളാ​ണ്. യാ​ച​ന​ക്കെ​തി​രെ പൊ​തു അ​വ​ബോ​ധം വ​ള​ർ​ത്തു​ക, എ​മി​റേ​റ്റി​ന്‍റെ പ​രി​ഷ്കൃ​ത മു​ഖം കാ​ത്തു​സൂ​ക്ഷി​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ്​ കാ​മ്പ​യി​​ൻ മു​ന്നോ​ട്ടു​വെ​ക്കു​ന്ന​തെ​ന്ന്​ സ​സ്​​​പീ​ഷ്യ​സ്​ പേ​ഴ്​​സ​ൺ ആ​ൻ​ഡ്​ ക്രി​മി​ന​ൽ ഫെ​നോ​മെ​ന ഡി​പാ​ർ​ട്ട്​​മെ​ന്‍റ്​ ഡ​യ​റ​ക്ട​ർ ബ്രി​ഗേ​ഡി​യ​ർ അ​ലി സ​ലിം അ​ൽ ശം​സി പ​റ​ഞ്ഞു.

ഓ​രോ വ​ർ​ഷ​വും ഭി​ക്ഷാ​ട​നം ത​ട​യു​ന്ന​തി​നാ​യി മി​ക​ച്ച ഫ​ല​മാ​ണ്​ കാ​മ്പ​യി​​ൻ സ​മ്മാ​നി​ക്കു​ന്ന​ത്. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ശ​ക്​​ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ ഓ​രോ വ​ർ​ഷ​വും ഭി​ക്ഷാ​ട​നം കു​റ​ഞ്ഞു​വ​രി​ക​യാ​ണ്. റ​മ​ദാ​ൻ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ഭി​ക്ഷാ​ട​നം ത​ട​യു​ന്ന​തി​നാ​യി നി​രീ​ക്ഷ​ണം ശ​ക്​​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. അ​ന്യാ​യ​മാ​യി പ​ണം സ​മ്പാ​ദി​ക്കു​ന്ന​തി​നാ​യി ചി​ല​ർ റ​മ​ദാ​നി​ന്‍റെ ധ​ാന​ശീ​ല​ങ്ങ​ളെ ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണ്.

കു​ട്ടി​ക​ളെ​യും സ്ത്രീ​ക​ളെ​യും നി​ശ്ച​യ​ദാ​ർ​ഢ്യ വി​ഭാ​ഗ​ങ്ങ​ളേ​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ്​ പ​ല​രും യാ​ച​ന ന​ട​ത്തു​ന്ന​തെ​ന്ന്​ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി തു​ട​രാ​നാ​ണ്​ തീ​രു​മാ​നം. സം​ഭാ​വ​ന ന​ൽ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഔ​ദ്യോ​ഗി​ക ചാ​ന​ലു​ക​ൾ വ​ഴി മാ​ത്രം ന​ൽ​കാ​ൻ ശ്ര​മി​ക്ക​ണം. സം​ശ​യ​ക​ര​മാ​യ രീ​തി​യി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ദു​ബൈ പൊ​ലീ​സ്​ സ്മാ​ർ​ട്ട്​ ആ​പ്ലി​ക്കേ​ഷ​നി​ലെ ‘ദു​ബൈ ഐ’​യി​ലോ 901 എ​ന്ന ന​മ്പ​റി​ലോ റി​പോ​ർ​ട്ട്​ ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubairamadanbeggarsarrested
News Summary - 26 beggars arrested in Dubai during first week of Ramadan
Next Story