Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോവിഡ്​ രോഗികളുടെ...

കോവിഡ്​ രോഗികളുടെ എണ്ണത്തിൽ 25 ശതമാനം കുറവ്​

text_fields
bookmark_border
കോവിഡ്​ രോഗികളുടെ എണ്ണത്തിൽ 25 ശതമാനം കുറവ്​
cancel

ദുബൈ: ദിവസേന റിപ്പോർട്ട്​ ചെയ്യുന്ന കോവിഡ്​ രോഗികളുടെ എണ്ണത്തിൽ 25 ശതമാനം കുറവ്​. വാക്​സിനേഷൻ വ്യാപിച്ചതും പരിശോധനകൾ വർധിപ്പിച്ചതുമാണ്​ രോഗികളുടെ എണ്ണം കുറയാൻ കാരണമെന്ന്​ അധികൃതർ വ്യക്​തമാക്കി. ജൂണിൽ 60,000ലേറെ കേസുകളാണ്​ രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്​തത്​. ഏപ്രിൽ, മെയ്​ മാസങ്ങളെ ​അപേക്ഷിച്ച്​ ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​ ജൂണിലായിരുന്നു. ദിവസേന 2000ൽ കൂടുതൽ കേസുകളാണ്​ റിപ്പോർട്ട്​ ചെയ്​തിരുന്നത്​.

എന്നാൽ, ഈ മാസം ഇത്​ ദിവസനേ 1500 രോഗികൾ എന്ന നിലയിലേക്ക്​ താഴ്​ന്നു. ഡെൽറ്റാ വകഭേദം യു.എ.ഇയിലുമുണ്ട്​ എന്ന്​ അധികൃതർ അറിയിച്ച്​ ഒരുമാസം പിന്നിടു​​േമ്പാൾ രോഗികളുടെ എണ്ണം കുറയുന്നത്​ ആശ്വാസകരമാണ്​. ജനങ്ങൾ സ്വയം മുൻകരുതലെടുക്കുന്നതും കേസുകൾ കുറയാൻ കാരണമായെന്ന്​ വിലയിരുത്തപ്പെടുന്നു. ഈദ്​ അവധി ആഘോഷിക്കാൻ നിയന്ത്രണങ്ങളോടെ അനുമതി നൽകിയിരുന്നു. പൂർണമായും അടച്ചിടുന്നതിന്​ പകരം നിയന്ത്രണങ്ങളോടെ തുറന്നുകൊടുക്കുന്ന നയമാണ്​ യു.എ.ഇ സ്വീകരിക്കുന്നത്​. ഇതി​െൻറ വിജയമാണ്​ കേസുകൾ കുറയാൻ കാരണം. കുട്ടികൾ മുതലുള്ളവർക്ക്​ വാക്​സിൻ ലഭ്യമാക്കിയതും ഉപകാരപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiCovid patients
News Summary - 25% reduction in the number of Covid patients
Next Story