ഫലസ്തീൻ ആശുപത്രിക്ക് യു.എ.ഇയുടെ രണ്ടര കോടി ഡോളർ സഹായം
text_fieldsrepresentational image
ദുബൈ: കിഴക്കൻ ജറൂസലമിലെ അൽ മഖാസിദ് ആശുപത്രിയുടെ വിപുലീകരണത്തിന് രണ്ടര കോടി ഡോളർ സഹായവുമായി യു.എ.ഇ. ഫലസ്തീനിലെ ആരോഗ്യ മേഖലക്ക് സഹായമെത്തിക്കുന്ന നിലപാടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ജൂലൈയിൽ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ നടത്തിയ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് ഇക്കാര്യത്തിനായി ലോകാരേഗ്യ സംഘടനയുമായി അധികൃതർ കരാറിലൊപ്പിട്ടു. ആശുപത്രിയുടെ വിപുലീകരണവും സംവിധാനങ്ങൾ മെച്ചപ്പെടുത്തലുമാണ് നടപ്പാക്കുക.
1968ൽ സ്ഥാപിതമായ 250 കിടക്കകളുള്ള അൽ മഖാസിദ് ആശുപത്രി ഫലസ്തീനി സമൂഹത്തിന് ആരോഗ്യ സേവനങ്ങൾ നൽകുന്നതിൽ വലിയ പങ്കുവഹിക്കുന്ന സ്ഥാപനമാണ്. സമഗ്രമായ പൊതു ആരോഗ്യ സംരക്ഷണത്തിന് പുറമെ കാർഡിയോളജി, ഓർത്തോപീഡിക്സ്, പീഡിയാട്രിക് മെഡിസിൻ, ന്യൂറോളജി എന്നിവയും സേവനങ്ങളിൽ ഉൾപ്പെടുന്നു. ആശുപത്രിയുടെ ഭാഗമായി അൽ ഖുദ്സ് യൂനിവേഴ്സിറ്റി ഫാക്കൽറ്റി ഓഫ് മെഡിസിന്റെ കീഴിൽ ടീച്ചിങ് ഹോസ്പിറ്റലും ഗവേഷണ സംരംഭവും പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

