ഷാർജയിൽ 225 ദിർഹമിന് അൺലിമിറ്റഡ് ബസ് യാത്ര
text_fieldsഷാർജ: പൊതുഗതാഗത രംഗത്തേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുവാനും യാത്രക്കാർക്ക് മെച് ചപ്പെട്ട സേവനം ലഭ്യമാക്കുവാനുമായി ‘മുവാസലാത്ത്’ കാർഡുമായി ഷാർജ ഗതാഗത വിഭാഗം. 225 ദിർഹം ചലിവിട്ട് കാർഡ് കരസ്ഥമാക്കുന്ന യാത്രക്കാരന് ഷാർജയിലെമ്പാടും ഒരു മാസം പരിധിയില്ലാതെ യാത്ര ചെയ്യുവാനാവും. നിലവിൽ സാധാരണ യാത്രക്ക് എട്ട് ദിർഹമാണ് നിരക്ക്.
സായർ കാർഡ് കൈയിലുള്ളവർക്ക് 6.50 ദിർഹത്തിന് യാത്ര ചെയ്യുവാനുള്ള സൗകര്യമുണ്ട്. എന്നാൽ സായർ കാർഡ് ഉള്ള യാത്രക്കാരൻ സ്ഥിരമായി 25 ദിവസം യാത്ര ചെയ്യുമ്പോൾ 325 ദിർഹം ചിലവ് വരും. സായർ കാർഡില്ലാത്ത യാത്രക്കാരന് ഇത്ര ദിവസം യാത്ര ചെയ്യാൻ 400 ദിർഹം വേണം. ഇതാണ് 225 ദിർഹത്തിന് ലഭ്യമാകുന്നത്. കാർഡുകൾ ൈഡ്രവറുടെ കൈയിൽ നിന്നും ജുബൈലിലെ പ്രധാന ടെർമിനലിൽ നിന്നും വാങ്ങാൻ കിട്ടും. കാർഡിലെ ബാലൻസ് പരിശോധിക്കുവാനുള്ള സൗകര്യം ബസുകളിൽ സ്ഥാപിച്ചിരിക്കുന്ന സംവിധാനത്തിലുടെ സാധിക്കും. സംശയങ്ങളും പരാതികളും ബോധിപ്പിക്കുവാൻ 600525252 എന്ന നമ്പറിലേക്ക് വിളിക്കാം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
