ലബനാനിലേക്ക് 21.5 ടൺ മെഡിക്കൽ ഉൽപന്നങ്ങൾ അയച്ചു
text_fieldsലബനാനിലേക്ക് എത്തിക്കാനായി സജ്ജമാക്കിയ മെഡിക്കൽ ഉൽപന്നങ്ങൾ
ദുബൈ: യുദ്ധത്തെ തുടർന്ന് പ്രതിസന്ധി നേരിടുന്ന ലബനാനിലേക്ക് ‘ദുബൈ ഹ്യുമാനിറ്റേറിയൻ’ സഹായമായി 21.5 ടൺ മെഡിക്കൽ സാധനങ്ങൾ അയച്ചു. ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് നൽകുന്ന സഹായത്തിൽ വിവിധ മരുന്നുകൾ, അടിയന്തര ചികിത്സാ ഉപകരണങ്ങൾ, ആരോഗ്യ സേവനങ്ങൾക്ക് ആവശ്യമായ നിർണായക സാമഗ്രികൾ എന്നിവ ഉൾപ്പെടും.
മാർച്ച് 20ന് നാല് ട്രക്കുകളിലായി ദുബായിൽ നിന്ന് പുറപ്പെട്ട സഹായവസ്തുക്കൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ ലബനനിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് പദ്ധതി നടപ്പിലാക്കിയത്. പ്രതിസന്ധി നേരിടുന്ന ജനങ്ങൾക്ക് അടിയന്തര ആരോഗ്യസഹായം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് സഹായം എത്തിക്കുന്നത്. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുമായി സഹകരിച്ചാണ് ദൗത്യം നടപ്പിലാക്കുന്നത്. പ്രതിസന്ധി ബാധിച്ച സമൂഹങ്ങൾക്ക് നിർണായക സഹായം എത്തിക്കുന്നതിൽ ദുബൈ ഹ്യൂമാനിറ്റേറിയൻ തുടർച്ചയായി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് ദുബൈ ഹ്യൂമാനിറ്റേറിയൻ സി.ഇ.ഒ ജ്യുസപ്പെ സാബ പറഞ്ഞു. ഗ്ലോബൽ ഹ്യൂമാനിറ്റേറിയൻ ഇംപാക്ട് ഫണ്ടിന്റെ സഹായത്തോടെയാണ് ഗതാഗത ചെലവുകൾ വഹിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

