ഗസ്സയിൽ രണ്ടാഴ്ചക്കിടെ യു.എ.ഇയുടെ 214 ട്രക്ക് സഹായമെത്തി
text_fieldsയു.എ.ഇ എത്തിച്ച സഹായ വസ്തുക്കളുമായി ഗസ്സ നിവാസി
അബൂദബി: ഇസ്രായേലിന്റെ ഉപരോധത്തിലും ആക്രമണങ്ങളിലും വലയുന്ന ഗസ്സയിലേക്ക് യു.എ.ഇയില്‍ നിന്ന് കഴിഞ്ഞ രണ്ടാഴ്ചക്കിടെ എത്തിയത് 214 ട്രക്ക് അവശ്യവസ്തുക്കള്‍. ഈജിപ്തിലെ റഫ അതിര്‍ത്തി വഴിയാണ് ഗസ്സ മുനമ്പിലേക്ക് ട്രക്കുകളെത്തിയത്. 214 ട്രക്കുകളിലായി 4,565 ടണ്‍ അവശ്യവസ്തുക്കളാണ് അതിര്‍ത്തി കടന്നെത്തിയത്. ഭക്ഷ്യവസ്തുക്കൾക്ക് പുറമെ കടല്‍വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള ഉപകരണങ്ങളും പൈപ്പുകളും ട്രക്കുകളിലുണ്ടായിരുന്നു. ഇമാറാത്തി ജീവകാരുണ്യ സംഘം അല്‍ ആരിഷ് നഗരത്തില്‍ നിന്നാണ് റഫ അതിര്‍ത്തിവഴി അവശ്യവസ്തുക്കൾ എത്തിക്കുന്നത് മേല്‍നോട്ടം വഹിച്ചത്.
ഗസ്സയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഇസ്രായേല്‍ മന്ത്രിസഭയുടെ തീരുമാനത്തിനെതിരെ കഴിഞ്ഞ ദിവസം യു.എ.ഇ വിദേശകാര്യമന്ത്രാലയം രംഗത്തുവന്നിരുന്നു. ദ്വിരാഷ്ട്രമാണ് സ്ഥായിയായ പരിഹാരമാര്‍ഗമെന്നും യു.എ.ഇ ആവര്‍ത്തിക്കുകയുണ്ടായി. ഇസ്രായേല്‍ നടത്തുന്ന അന്താരാഷ്ട്ര നിയമലംഘനങ്ങള്‍ അവസാനിപ്പിക്കുന്നതിന് യു.എൻ സുരക്ഷാ കൗണ്‍സിലും അന്താരാഷ്ട്ര സമൂഹവും തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റണമെന്നും വിദേശ കാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

