Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right2027 ലോക ജൂനിയർ ചെസ്​...

2027 ലോക ജൂനിയർ ചെസ്​ ഫുജൈറയിൽ

text_fields
bookmark_border
2027 ലോക ജൂനിയർ ചെസ്​ ഫുജൈറയിൽ
cancel

ഫുജൈറ: 2027-ലെ ഫിഡെ ലോക ജൂനിയർ അണ്ടർ-20 ചെസ്​ ചാമ്പ്യൻഷിപ്പിന് ഫുജൈറ വേദിയാകും. ഫുജൈറ ചെസ്​ ആൻഡ്​ കൾച്ചറൽ ക്ലബാണ്​ ടൂർണമെന്‍റിന്​ ആതിഥ്യം വഹിക്കുക. ഫിഡെ പ്രതിനിധികൾ ഫുജൈറയിലെ ആധുനിക കായിക സൗകര്യങ്ങളും അത്യാധുനിക സജ്ജീകരണങ്ങളുള്ള പുതിയ ക്ലബ്​ മന്ദിരവും നേരിട്ട് സന്ദർശിച്ച് വിലയിരുത്തിയ ശേഷമാണ് 2025-ൽ മോണ്ടെനെഗ്രോയിൽ നടന്ന മത്സരങ്ങൾക്ക് ശേഷമുള്ള അടുത്ത പതിപ്പിനായി ഫുജൈറയെ തിരഞ്ഞെടുത്തത്.

ഈ ലോക ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞത് കേവലം ഒരു കായിക പരിപാടി മാത്രമല്ലെന്നും, രാജ്യത്തിന്റെ കൃത്യമായ ആസൂത്രണത്തിനും ക്ലബിന്‍റെ സംഘാടന ശേഷിക്കും അന്താരാഷ്ട്ര ചെസ്​ ഫെഡറേഷൻ നൽകിയ വലിയ അംഗീകാരമാണെന്നും യു.എ.ഇ ചെസ്​ ഫെഡറേഷൻ പ്രസിഡന്‍റ്​ ഡോ. ഇസ്മായിൽ അൽ ഖൂരി പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിൽ തന്നെ ടൂർണമെന്‍റ്​ വിജയകരമായി സംഘടിപ്പിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖിയുടെയും കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ശർഖിയുടെയും പിന്തുണയാണ് ഈ നേട്ടത്തിന് വഴിയൊരുക്കിയതെന്ന് ഫുജൈറ ചെസ്​ ക്ലബ്ബ് ചെയർമാൻ ഡോ. അബ്ദുല്ല അലി അൽ ബറകാത്ത് വ്യക്തമാക്കി. ഏറ്റവും മികച്ച രീതിയിൽ ചാമ്പ്യൻഷിപ്പ് നടത്തുന്നതിനായി ഫിഡെയുമായി സഹകരിച്ച് സമഗ്രമായ തയാറെടുപ്പുകൾ ക്ലബ്​ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. അന്താരാഷ്ട്ര കായിക രംഗത്ത് യു.എ.ഇക്കും ഫുജൈറക്കും വർധിച്ചുവരുന്ന ജനപ്രീതിയും വിശ്വാസ്യതയും അടിവരയിടുന്നതാണ് ലോക ജൂനിയർ ചെസ്​ ടൂർണമെന്‍റിന്‍റെ ആതിഥേയത്വം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Chess ChampionshipUAEAbu Dhabi Chess ClubFIDE
News Summary - 2027 World Junior Chess Championship in Fujairah
Next Story