Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right2023ലെ ​യു.​എ​ൻ...

2023ലെ ​യു.​എ​ൻ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന സ​മ്മേ​ള​നം യു.​എ.​ഇ​യി​ൽ

text_fields
bookmark_border
2023ലെ ​യു.​എ​ൻ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന സ​മ്മേ​ള​നം യു.​എ.​ഇ​യി​ൽ
cancel

ദു​ബൈ: കാ​ലാ​വ​സ്ഥ​യും പാ​രി​സ്ഥി​തി​ക പ്ര​ശ്‌​ന​ങ്ങ​ളും സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്യു​ന്ന യു.​എ​ൻ സ​മ്മേ​ള​നം 'കോ​പ്​ 28 കോ​ൺ​ഫ​റ​ൻ​സ്'​ 2023ൽ ​യു.​എ.​ഇ​യി​ൽ ന​ട​ക്കും. വ്യാ​ഴാ​ഴ്​​ച രാ​ത്രി യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മാ​ണ്​ അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ടം പ്ര​ഖ്യാ​പി​ച്ച​ത്. നേ​ട്ടം കൈ​വ​രി​ച്ച​തി​ൽ അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ച അ​ദ്ദേ​ഹം സ​മ്മേ​ള​നം വി​ജ​യി​പ്പി​ക്കാ​നാ​യി എ​ല്ലാ കാ​ര്യ​ങ്ങ​ളും ചെ​യ്യു​മെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി.

ആ​ഗോ​ള കോ​ൺ​ഫ​റ​ൻ​സി​ന്​ ആ​ഥി​ത്യം വ​ഹി​ക്കാ​ൻ യു.​എ.​ഇ സ​ർ​വ​സ​ജ്ജ​മാ​ണെ​ന്ന്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു. അ​ന്താ​രാ​ഷ്​​ട്ര സ​ഹ​ക​ര​ണ​ത്തി​ന്​ പ്ര​തി​ജ്​​ഞാ​ബ​ദ്ധ​രാ​യ രാ​ഷ്​​ട്ര​മെ​ന്ന നി​ല​യി​ൽ ഭൂ​മി​യു​ടെ കാ​ലാ​വ​സ്​​ഥ വെ​ല്ലു​വി​ളി പ​രി​ഹ​രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള സ​മ്മേ​ള​ന​ത്തി​ന്​ ആ​ഥി​ത്യം വ​ഹി​ക്കാ​ൻ യു.​എ.​ഇ ഒ​രു​ക്ക​മാ​ണെ​ന്ന്​ അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ സേ​ന​യു​ടെ ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​നും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​ച്ചി​രു​ന്നു.

ഇ​ത്ത​വ​ണ ഗ്ലാ​സ്​​ഗോ​യി​ൽ ന​ട​ന്ന കോ​പ്​ 26 കോ​ൺ​ഫ​റ​ൻ​സി​ൽ യു.​എ.​ഇ പ്ര​ധാ​ന റോ​ൾ വ​ഹി​ച്ചി​രു​ന്നു. കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ മേ​ഖ​ല​ക​ളും ച​ർ​ച്ച ചെ​യ്യു​ന്ന സമ്മേളനമാണ്​ 'കോ​പ്​ 28 കോ​ൺ​ഫ​റ​ൻ​സ്'​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:climate changeClimateUN Climate SummitUN Climate Change Conference
News Summary - 2023 UN Climate Change Conference will be at UAE
Next Story