2020 ഹോൾഡിങ്സ് ^ സ്കൈബേ സമുച്ചയത്തിന് യൂസുഫലി തറക്കല്ലിടും
text_fieldsദുബൈ: ഭവന^റിയൽ എസ്റ്റേറ്റ് മേഖലയിൽ ശ്രദ്ധേയരായ 2020 ഹോൾഡിങ്സ് ലിമിറ്റഡ്, സ്കൈബേ റിയൽ എസ്റ്റേറ്റ് എന്നിവയുടെ പുതിയ നിർമാണ സംരംഭം ഒരുങ്ങുന്നു. ദുബൈ ഹിൽസിന് എതിർ വശം മിറക്കിൾ ഗാർഡന് സമീപമായി അർജാനിലാണ് 158 അപാർട്മെൻറുകൾ ഉൾക്കൊള്ളുന്ന സമുച്ചയം ഉയരുകയെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ശിലാസ്ഥാപനം വ്യാഴാഴ്ച രാവിലെ പത്തിന് ലുലു ഗ്രൂപ്പ് ചെയർമാനും എം.ഡിയുമായ യൂസുഫലി എം.എ നിർവഹിക്കും.
രണ്ടു ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ എല്ലാ വിധ ആധുനിക സംവിധാനങ്ങളുമുള്ള കെട്ടിടമാണ് നിർമിക്കുന്നത്. മിതമായ നിരക്കിൽ ഏറ്റവും മികച്ച സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചാണ് ഒന്ന്, രണ്ട് മുറികൾ വീതമുള്ള അപാർട്മെൻറുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. ദുബൈ വാൾസ് കൺസ്ട്രക്ഷൻ നിർമാണ ചുമതലയും എം സ്ക്വയർ എഞ്ചിനീയറിങും നിർവഹിക്കുന്ന പദ്ധതി എക്സ്പോ 2020ന് മുന്നോടിയായി 18 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അൽ ഷിഫ അൽ ഖലീജി മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ ഡോ. മുഹമ്മദ് ഖാസിം, സുഹാന എക്സ്പോർട്സ് എം.ഡി നവാസ് ഖാൻ, 2020 ഹോൾഡിങ്സ് പങ്കാളി മുഹമ്മദ് മിസൂഖ്, സ്കൈബേ റിയൽ എസ്റ്റേറ്റ് എം.ഡി ഷമീർ ഖാസിം എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
