Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവർഷങ്ങളുടെ...

വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം: താഹിറിന് രക്ഷിതാക്കളെ  കാണാൻ അവസരം ഒരുക്കി ദുബൈ എമിഗ്രേഷൻ വിഭാഗം

text_fields
bookmark_border
വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം: താഹിറിന് രക്ഷിതാക്കളെ  കാണാൻ അവസരം ഒരുക്കി ദുബൈ എമിഗ്രേഷൻ വിഭാഗം
cancel
camera_alt??? ???????????? ???? ?????????? ????????????????? ??????? ??????? ?????? ???????? ????????? ???? ??????????? ?????????? ????? ??????????????
ദുബൈ: യു.എ.ഇയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന താഹിർ അയൂബ് എന്ന പാകിസ്ഥാൻ സ്വദേശി മാതാപിതാക്കളെ കണ്ടിട്ട് വർഷം ആറു കഴിഞ്ഞു. ഇൗ ദയനീയാവസ്​ഥ അറിഞ്ഞതോടെ ഇരു കൂട്ടരുടെയും കാത്തിരിപ്പിന്​ അന്ത്യം കുറിക്കാൻ ദുബൈ എമിഗ്രേഷൻ വകുപ്പ് വഴിയൊരുക്കി. ലോക മാതൃദിനത്തിലാണ് മാതൃത്വത്തി​​​െൻറ സ്നേഹവായ്പ്പുകൾ  കൈമാറിയ ഹൃദയസ്പർശിയായ കൂടികാഴ്ചക്ക് വകുപ്പ് വഴിയൊരുക്കിയത്. 2012 -ൽ യു.എ.ഇ-യിൽ എത്തിയ താഹിറിന് ജീവിതപ്രാരാബ്​ധം മൂലം ഇത് വരെ ത​​​െൻറ ജന്മദേശത്ത് പോകാനോ മാതാപിതാക്കളെ കാണാനോ സാധിച്ചിട്ടില്ലായിരുന്നു. എന്നാൽ ഉംറക്ക്​ എത്തിയ താഹിറി​​​െൻറ മാതാപിതാക്കളുടെ മടക്കയാത്ര യാദൃച്ഛികമായി ദുബൈ രാജ്യാന്തര വിമാനത്താവളം വഴിയായതോടെ​ ആര്‍ക്കും പതിവില്ലാത്ത ഒരു കൂടികാഴ്ചക്ക് എമിഗ്രേഷൻ വകുപ്പ് അവസരം നല്‍കുകയായിരുന്നു. കണക്​ടിങ്​ ഫ്‌ളൈറ്റില്‍ വന്നിറങ്ങുന്ന യാത്രക്കാർക്ക് സാധാരണ എമിഗ്രേഷൻ ഏരിയ വിട്ടു പുറത്ത് പോകാനേ, പുറത്തുനിന്ന് ആർക്കെങ്കിലും ഇവരെ കാണുവാനോ അനുവാദമില്ല.. എന്നാൽ മാതാപിതാക്കളെ കാണാനുള്ള ചെറുപ്പക്കാര​​​െൻറ ആഗ്രഹം എമിഗ്രേഷൻ വിഭാഗത്തെ  അറിയിച്ചമ്പോൾ മനുഷ്യസ്നേഹികളായ  ജീവനക്കാർക്ക്​ അപേക്ഷ തള്ളാനാവില്ലായിരുന്നു. ഏറെ നാളെ കാത്തിരിപ്പിന് ശേഷം മകനെ അധികൃതർ രക്ഷിതാകള്‍ക്ക് മുന്നിൽ കൊണ്ട് നിര്‍ത്തിയപ്പോള്‍ ആ മാതാവിന് കരച്ചിൽ അടക്കാനായില്ല. മക​നെ കെട്ടിപ്പിടിച്ചു  ഇരുകവിളത്തും മുത്തം കെടുത്തു ആ മാതാവ്​. 
ദുബൈ  എയര്‍പോര്‍ട്ട് പാസ്പോര്‍ട്ട് കൺട്രോൾ ഡിപ്പാർട്ട്മ​​െൻറ്​ ഡയറക്ടർ ലഫ്റ്റനൻറ്​ കേണല്‍ ഇബ്രാഹിം ഹമദി​​​െൻറ നേതൃത്വത്തിലാണ് ഇവരുടെ കണ്ടുമുട്ടലിന്  കളമൊരുങ്ങിയത്. അർധരാത്രി 11.55 ന്​  പാസ്പോർട്ട് വിഭാഗത്തി​​​െൻറ ഒരു സ്വകാര്യ ഹാളിലാണ് ഇവര്‍ സന്ധിച്ചത്​. മാതാവിനെ ഫോൺ ചെയ്യു​േമ്പാൾ എല്ലാസമയത്തും നാട്ടിൽ വന്ന് വിവാഹം കഴിക്കാൻ ആവശ്യപ്പെടും. എന്നാൽ എനിക്ക് അതിനുള്ള വരുമാനം ഇല്ലായിരുന്നു. അവരെ സംരക്ഷിക്കാൻ വേണ്ടി ഞാന്‍ ഇവിടെ അധ്വാനിച്ചുകൊണ്ടിരിക്കുകയാണ്​.  27 -കാരനായ താഹിർ അയൂബ് കൂട്ടിചേര്‍ത്തു. കൂടിക്കാഴ്​ച്ചക്ക്​ അവസരമൊരുക്കിയ എല്ലാവർക്കും കുടുംബം നന്ദി പറഞ്ഞു. ഞങ്ങളുടെ ഭരണാധികാരികൾ ഞങ്ങളെ പഠിപ്പിച്ച കാര്യങ്ങൾ ഞങ്ങൾ പിൻപറ്റുന്നു .ഏറെ നാളത്തെ കണ്ട്മുട്ടൽ കൊണ്ട് ആ കുടുംബത്തിന് മാത്യദിനത്തില്‍ സന്തോഷം നൽകുവാൻ ഞങ്ങൾ ആഗ്രഹിച്ചു. സന്നദ്ധസേവനം എന്നത് സന്തുഷ്‌ഠിയുടെ യഥാർത്ഥ അർത്ഥമാണെന്ന് ദുബൈ എമിഗ്രേഷൻ ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറി സംഭവത്തെ കുറിച്ച് പ്രതികരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story