Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഭൂമിയെ കരുതി ഒരു...

ഭൂമിയെ കരുതി ഒരു മണിക്കൂർ വിളക്കണക്കാം

text_fields
bookmark_border
ഭൂമിയെ കരുതി ഒരു മണിക്കൂർ വിളക്കണക്കാം
cancel
അബൂദബി: ആഗോളതലത്തിലെ ഭൗമ മണിക്കൂർ ആചരണത്തി​ൽ യു.എ.ഇയും പങ്കാളിയാകും. ശനിയാഴ്​ച രാത്രി 8.30 മുതൽ 9.30 വരെയാണ്​ ഭൂസംരക്ഷണത്തി​​െൻറ സന്ദേശം പകർന്ന്​ രാജ്യത്ത്​ വിളക്കുകൾ അണക്കുക. സർക്കാർ^സ്വകാര്യ സ്​ഥാപനങ്ങൾ യജ്ഞത്തിൽ പങ്കാളികളാകും. ഹരിത സമൂഹവും സുസ്​ഥിര പരിസ്​ഥിതിയും വാർത്തെടുക്കാനുള്ള പ്രയത്​നങ്ങളു​െട ഭാഗമായാണ്​ യു.എ.ഇ ഭൗമ മണിക്കൂർ ആചരണത്തിൽ കൈകോർക്കുന്നത്​. 
ദുബൈ കിരീടാവകാശിയും ദുബൈ എക്​സിക്യൂട്ടീവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എമിറ്റേസ്​ വൈൽഡ്​ ലൈഫ്​ സൊസൈറ്റി (ഇ.ഡബ്ല്യു.എസ്​), വേൾഡ്​ വൈഡ്​ ഫണ്ട്​ (ഡബ്ല്യു.ഡബ്ല്യു.എഫ്​) സംഘടനകളുമായി ചേർന്ന്​ ‘കണക്​ട്​ ടു എർത്ത്​’ സംഘടിപ്പിക്കുകയും ശനിയാഴ്​ച രാത്രി 8.30 മുതൽ 9.30 വരെ അനാവശ്യ വിളക്കുകൾ അണക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്​തിരുന്നു.
ഒാരോ വ്യക്​തിയുടെ ശക്​തിയും കൂട്ടായി നമുക്ക്​ എന്തു നേടാൻ സാധിക്കുമെന്നതും ഉയർത്തിക്കാട്ടുകയാണ്​ ഭൗമ മണിക്കൂർ ആചരണമെന്ന്​ ഇ.ഡബ്ല്യു.എസ്​^ഡബ്ല്യു.ഡബ്ല്യു.എഫ്​ ഡയറക്​ടർ ജനറൽ ലൈല മുസ്​തഫ അബ്​ദുല്ലത്തീഫ്​ പറഞ്ഞു. സായിദ്​ വർഷമായ 2018ൽ രാഷ്​ട്രപിതാവിന്​ ആദരമർപ്പിക്കുന്നതിനും വ്യതിരിക്​തത സൃഷ്​ടിക്കുന്നതിന്​ സഹായിക്കുന്നതിനും വേണ്ടി ഇൗ മുന്നേറ്റത്തിൽ പങ്കാളിയാകാൻ ഒാരോരുത്തരെയും ക്ഷണിക്കുന്നു. സുസ്​ഥിര വികസനം സംബന്ധിച്ച്​ ശൈഖ്​ സായിദ്​ ബിൻ സുൽത്താൻ ആൽ നഹ്​യാന്​ വ്യക്​തമായ കാഴ്​ചപ്പാടുണ്ടായിരുന്നു. മനുഷ്യ ചൈതന്യത്തി​​െൻറയും രാഷ്​ട്ര ​െഎക്യത്തി​െൻറയും ശക്​തി അദ്ദേഹം മനസ്സിലാക്കിയിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
നമ്മുടെ ജീവിതത്തിൽ ജൈവവൈവിധ്യത്തിന്​ നിർണായക സ്​ഥാനമുണ്ടെന്ന്​ ലൈല മുസ്​തഫ അബ്​ദുല്ലത്തീഫ്​ വ്യക്​തമാക്കി. വ്യത്യസ്​ത ഇനം ജീവികൾ വായു, ഭക്ഷണം തുടങ്ങി മനുഷ്യരാശിക്ക്​ അത്യന്താപേക്ഷിതമായ വസ്​തുക്കൾ ലഭ്യമാക്കുന്നു. അതിനാൽ നാം അത്തരം ജീവികളുമായി പങ്കുവെച്ച്​ ജീവിക്കുന്ന ഭൂമിയുടെ സംരക്ഷണം നമ്മുടെ കടമയാകുന്നു. ഭൗമ മണിക്കൂറിൽ മാത്രമല്ല ഒാരോ ദിവസവും ഇക്കാര്യത്തിൽ ശ്രദ്ധ വേണമെന്നും ലൈല മുസ്​തഫ അബ്​ദുല്ലത്തീഫ്​ പറഞ്ഞു.
നിർദോഷ ഉൗർജത്തി​​െൻറയും ഹരിത സമ്പദ്​ വ്യവസ്​ഥയുടെയും ആഗോള കേന്ദ്രമാക്കി ദുബൈയെ മാറ്റാനുള്ള ‘ദുബൈ നിർദോഷ ഉൗർജ നയം 2050’നുള്ള പിന്തുണയാണ്​ ഭൗമ മണിക്കൂർ ആചരണമെന്ന്​ ദുബൈ ജല^വൈദ്യുതി അതോറിറ്റി (ദീവ) ചീഫ്​ എക്​സിക്യൂട്ടീവ്​ ഒാഫിസർ സഇൗദ്​ മുഹമ്മദ്​ ആൽ തായർ അഭിപ്രായപ്പെട്ടു. 2050ഒാടെ ഏറ്റവും കുറഞ്ഞ അളവിൽ കാർബൺ ബഹിർഗമനമുള്ള പ്രദേശമായി ദുബൈയെ മാറ്റാനാണ്​ അധികൃതർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:earth hour
News Summary - -
Next Story