Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2018 9:16 AM GMT Updated On
date_range 24 March 2018 9:16 AM GMTസാന്ത്വന സംഗീതവുമായി ഡോക്ടർമാരെത്തി; പിരിഞ്ഞുകിട്ടിയത് പത്ത് ലക്ഷം ദിർഹം
text_fieldsbookmark_border
ദുബൈ: അപൂർവ്വ സംഗീത വിരുന്നിനാണ് വ്യാഴാഴ്ച രാത്രി ദുബൈ ഒാപറ സാക്ഷ്യംവഹിച്ചത്. മ്യുസീഷ്യൻമാരായ ഫിസീഷ്യൻമാർ കാഴ്ചവെച്ച സംഗീത വിസ്മയം. 15 രാജ്യങ്ങളിൽ നിന്നുള്ള 75 ഡോക്ടർമാരായിരുന്നു സംഗീത പ്രപഞ്ചം സൃഷ്ടിച്ചത്. വേൾഡ് ഡോക്ടേഴ്സ് ഒാർക്കസ്ട്രയിലെ അംഗങ്ങളാണ് ഇവർ. അൽ ജലീല ഫൗണ്ടേഷന് വേണ്ടി ധനസമാഹരണം നടത്താനാണ് ഇവർ ഒത്തുകൂടിയത്. യു.എ.ഇ. വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം രക്ഷാധികാരിയായിരിക്കുന്ന ഫൗേണ്ടഷൻ 10ലക്ഷം ദിർഹമാണ് സംഗീത പരിപാടിയിലൂടെ സമാഹരിച്ചത്.
ഇൗ തുക യു.എ.ഇയിലെ ആധുനിക വൈദ്യ ഗവേഷണത്തിന് നൽകാനാണ് തീരുമാനം. ബീഫോവൻ ചിട്ടപ്പെടുത്തിയ സംഗീതം മുതൽ ദുബൈ ചേമ്പർ ഒാർക്കസ്ട്രയുടെ ഡയറക്ടർ േജാനാഥൻ ബാരറ്റ് ശൈഖ് മുഹമ്മദ് ബിൻ റാശിദിെൻറ കവിതയെ ആസ്പദമാക്കി തയാറാക്കിയതു വരെ സംഘം അവതരിപ്പിച്ചു. ഡോക്ടർമാർ അവരുടെ ആത്മാവും ഹൃദയവും കൊണ്ടാണ് സംഗീതമേള അവതരിച്ചിച്ചതെന്ന് ബാരറ്റ് മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളുടെ അഞ്ചാം വാർഷികത്തിൽ നടന്ന പരിപാടിക്ക് ഡോക്ടർമാരോട് നന്ദിയുെണ്ടന്ന് അൽ ജലീല ഫൗണ്ടേഷൻ ഡയറക്ടർ ബോർഡ് ചെയർപേഴ്സൺ ഡോ. രാജ ഇൗസ സാലിഹ് അൽ ഗുർഗ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story