Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദുബൈ വിമാനത്താവളത്തിലെ റൺവെ അടക്കുന്നു; സർവീസുകളെ ബാധിക്കും
text_fieldsbookmark_border
ദുബൈ: നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റണ്‍വേ അടയ്ക്കുന്നു. നവീകരണത്തിനും അറ്റകുറ്റപണികൾക്കുമായി 45 ദിവസത്തേക്കാണ് ഒരു റൺവെ അടക്കുന്നത്. 2019 ഏപ്രില്‍ 16 മുതല്‍ മേയ് 30 വരെയാണ് റൺവെ അടക്കുക. ഈ സമയത്ത് ശേഷിക്കുന്ന ഒരു റണ്‍വേ മാത്രമേ ഉപയോഗിക്കാനാവൂ. ഇൗ കാലയളവിൽ വിമാന സർവീസുകൾക്ക് വ്യാപക മാറ്റം വരും. പല കമ്പനികളും സമയക്രമം പരിഷ്ക്കരിക്കാൻ ഒരുങ്ങുകയാണ്. ചില സെക്ടറുകളിലെ സര്‍വ്വീസുകള്‍ പൂര്‍ണ്ണമായി റദ്ദാക്കുമെന്നും മറ്റ് ചിലയിടങ്ങളിലേക്ക് സമയത്തിലോ വിമാനങ്ങളുടെ എണ്ണത്തിലോ മാറ്റം വരുത്തേണ്ടി വരുമെന്നും എമിറേറ്റ്സ് എയർലെൻസ് അറിയിച്ചു. നിലവില്‍ പ്രതിദിനം 1100 വിമാനങ്ങളാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി സര്‍വ്വീസ് നടത്തുന്നത്. റണ്‍വേ അടച്ചിടുന്നത് 43 ശതമാനം സര്‍വ്വീസുകളെ ബാധിക്കും.
ഈ സമയത്ത് യാത്രക്ക് പദ്ധതിയിടുന്നവര്‍ പുതിയ വിവരങ്ങള്‍ ശ്രദ്ധിക്കണമെന്ന് വിമാനക്കമ്പനികൾ ആവശ്യപ്പെടുന്നുണ്ട്. ദുബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായ ഫ്ലൈ ദുബൈ കൂടുതൽ സർവീസുകൾ ദുബൈ വേൾഡ് സെൻററിലേക്ക് മാറ്റാൻ ആലോചിക്കുന്നുണ്ട്. നിലവിൽ നിരവധി സർവീസുകൾ ഫ്ലൈ ദുബൈ ഇവിടെ നിന്ന് നടത്തുന്നുണ്ട്. ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനുള്ള നടപടികളെക്കുറിച്ച് ആുലാചിക്കുമെന്ന് എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story