Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബിയിൽ ഉപേക്ഷിച്ച...

അബൂദബിയിൽ ഉപേക്ഷിച്ച കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നു

text_fields
bookmark_border
അബൂദബിയിൽ ഉപേക്ഷിച്ച കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നു
cancel
അബൂദബി: അബൂദബി നഗരത്തിൽ ഉപയോഗ ശൂന്യമായി കിടക്കുന്ന 44 കെട്ടിടങ്ങൾ പൊളിച്ചുനീക്കാനുള്ള തീരുമാനം അബൂദബി നഗരസഭ നടപ്പാക്കി തുടങ്ങി. ബഹുനില കെട്ടിടങ്ങൾ, വില്ലകൾ എന്നിവ ഉൾപ്പെടെ 50 വർഷത്തോളം പഴക്കമുള്ള കെട്ടിടങ്ങളാണ്​ പൊളിച്ചു നീക്കുന്നത്​. ജനങ്ങളുടെ സുരക്ഷക്ക്​ ഭീഷണി ആയേക്കും എന്ന ഘട്ടത്തിലാണ്​ അവ ഒഴിവാക്കാൻ തീരുമാനമായത്​. ആൾതാമസമോ അറ്റകുറ്റപ്പണികളോ നടക്കാത്ത കെട്ടിടങ്ങൾ തലസ്​ഥാന നഗരത്തി​​െൻറ സുരക്ഷയേയും സൗന്ദര്യത്തെയും ബാധിക്കുമെന്ന ആശങ്കയുമുണ്ട്​. ഇത്തരം കെട്ടിടങ്ങൾ നിയമവിരുദ്ധമായി രാജ്യത്ത്​ എത്തിയവരും നിയമവിരുദ്ധ ഇടപാടുകൾ നടത്തുന്നവരും ഉപയോഗപ്പെടുത്താൻ സാധ്യത ഏറെയാണ്​. ഇതിനു പുറമെ പ്രാണികളും ക്ഷൂദ്രജന്തുക്കളും പൊടിയും  ഉണ്ടാക്കുന്ന പ്രശ്​നങ്ങളും.
നഗരസഭയുടെ പരിശോധനാ വിഭാഗം നടത്തിയ വിശദമായ വിശകലനത്തിനു ശേഷമാണ്​ നീക്കം ചെയ്യേണ്ട കെട്ടിടങ്ങൾ തീരുമാനിക്കുക. അറ്റകുറ്റപ്പണികൾ നടത്തുക, താമസിക്കുക അല്ലെങ്കിൽ പൊളിച്ചു കളയുക എന്നാണ്​ ഉടമകൾക്ക്​ നൽകുന്ന നിർദേശം. തലസ്​ഥാന നഗരിയുടെ പുതിയ ബിൽഡിങ്​ കോഡിനും അബൂദബിയുടെ സ്​മാർട്ട്​വിഷനും 2030 ഇണങ്ങുന്ന രീതിയിലെ കെട്ടിടങ്ങൾ മാത്രമേ നിലനിർത്താൻ അനുവദിക്കൂ.
ഉപേക്ഷിക്കപ്പെട്ട  കെട്ടിടങ്ങൾ സംബന്ധിച്ച നിയമത്തിൽ വീഴ്​ച വരുത്തിയതിന്​  ഇൗ വർഷം  33 നടപടികളാണ്​​ അബൂദബി നഗരസഭ ​മുന്നോട്ടുവെച്ചത്​. അവശ്യ അറ്റകുറ്റപ്പണികൾ ഇല്ലാത്തതിന്​ 11 നടപടികൾ വേറെ. 64 കെട്ടിടങ്ങൾ ഒഴിയുകയോ പൊളിക്കുകയോ പുതുക്കിപ്പണിയു​കയോ വേണമെന്നും നഗരസഭ നിർ​േദശിച്ചു.  
നിയമം പാലിക്കാത്തവർക്ക്​  40,000 ദിർഹം പിഴയാണ്​ ചുമത്തുക.  
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story