Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫുട്​ബാൾ ചൂട്​...

ഫുട്​ബാൾ ചൂട്​ ശമിച്ചു, ഇനി വീണ്ടും ജീവിതച്ചൂടിലേക്ക്​

text_fields
bookmark_border
ഫുട്​ബാൾ ചൂട്​ ശമിച്ചു, ഇനി വീണ്ടും ജീവിതച്ചൂടിലേക്ക്​
cancel
camera_alt?????? ??????? ??????????? ??????? ?????????????? ???????? ??????????? ???????????????
ദുബൈ: സൂര്യൻ അമ്പതു ഡിഗ്രിയിൽ ചുട്ടുപൊള്ളിക്കു​ന്നതൊന്നും ഗൾഫ്​ നാടുകളിലെ ഫുട്​ബാൾ പ്രേമികൾ അറിഞ്ഞിരുന്നതേയില്ല. അതിലും എത്രയോ ഇരട്ടിയിലാണ്​ ലോകകപ്പ്​ ആവേശം അവരെ ചൂടുപിടിപ്പിച്ചിരുന്നത്​. നാലു വർഷം കഴിഞ്ഞ്​ നടക്കാനിരിക്കുന്ന ലോകകപ്പ്​ നേരിൽ കാണാമെന്ന പ്രതീക്ഷ മനസിലിട്ട്​ പലരും നടക്കു​​േമ്പാൾ കാത്തിരിക്കാൻ ക്ഷമയില്ലാതെ, ഒരു കളിയെങ്കിലും ഇക്കുറി തന്നെ നേരിൽ കാണണമെന്ന വാശിയോടെ പലരും റഷ്യയിലേക്ക്​ പറന്നു. 

ഫുട്​ബാൾ സംഘാടകനായ അബൂദബിയിലെ ഷാനവാസ്​ സി.കെ.പി മുഹമ്മദിനെപ്പോലുള്ളവർ ഇന്നലെ നടന്ന ഫൈനൽ മത്സരത്തിനുൾപ്പെടെ സാക്ഷിയായപ്പോൾ ​ദുബൈയിലെ അറബ്​ പത്ര ഫോ​േട്ടാഗ്രാഫറായ അഫ്​സൽ ശ്യാമും സുഹൃത്തുക്കളും േജാലിത്തിരക്കിനിടെ കിട്ടിയ ഇടവേളയിൽ ഒന്നു പറന്നിറങ്ങി സെമി കണ്ടു മടങ്ങി. ഷാർജ വിമാനത്താവളത്തിലെ പർച്ചേസിങ്​ ഒഫീസർ അബ്​ദുല്ല കുഞ്ഞിയും കുറെയേറെ മാച്ചുകൾക്ക്​ സാക്ഷിയായി. ഗൾഫ്​ മാധ്യമം സംഘടിപ്പിച്ച കമോൺ കേരള ഇ​ൻഡോ അറബ്​ സാംസ്​കാരിക വാണിജ്യ സൗഹൃദമേളയിൽ കോസ്​മോസ്​ ട്രാവൽസ്​ ഒരുക്കിയ ക്ലിക്ക്​ ആൻറ്​ ഫ്ലൈ മത്സരത്തിലെ ജേതാക്കൾക്കും ലോകകപ്പ്​ കാണാൻ ഭാഗ്യമുണ്ടായി. ദുബൈയിൽ നിന്ന്​ ലോകകപ്പ്​ കാണാൻ റഷ്യയിലേക്ക്​ പോയ മലയാളി വനിതാസംഘങ്ങളും കുറവല്ല.  

നേരിൽ കാണാൻ കഴിയാത്തവർക്ക്​ വിപുല സംവിധാനങ്ങളും സൗകര്യങ്ങളുണ്ടായിരുന്നു രാജ്യമെമ്പാടും. വൻകിട ഹോട്ടലുകളിലും ക്ലബുകളിലും ഒരുക്കിയ സ്​ക്രീനുകളിലാണ്​ സ്വദേശികളും സമ്പന്നരും കളി ആസ്വദിച്ചതെങ്കിൽ അതിനെയെല്ലാം വെല്ലുന്ന ഹരമായിരുന്നു ബാച്ച്​ലർ റൂമുകളിലും അസോസിയേഷൻ ഹാളുകളിലും ഒരുക്കിയ കളിമേളങ്ങൾ. 
ഷാർജ ഇന്ത്യൻ അസോസിയേഷനിലും അബൂദബി ഇന്ത്യൻ ഇസ്​ലാമിക്​ സ​​െൻററിലും ഉമ്മുൽഖുവൈൻ ബസാറിലുമെല്ലാം ലുഷ്​കിനി സ്​റ്റേഡിയം പുനസൃഷ്​ടിച്ചു ആരാധകർ. കുഞ്ഞുങ്ങളെ ഇഷ്​ട ടീമുകളുടെ ജഴ്​സി അണിയിച്ചു രക്ഷിതാക്കൾ. 

പ്രിയ ടീമുകളായ അർജൻറീനയും ബ്രസീലും തോറ്റതോടെ കളി കാണൽ നിർത്തിയ ചിലരുണ്ടെങ്കിലും അവസാന വലകുലുക്കം വരെ പന്തിനു പിന്നാലെ മനസുകൊണ്ട്​ പായുകയായിരുന്നു 99 ശതമാനം ഫുട്​ബാൾ പ്രേമികളും. ഇഷ്​ട ടീമുകൾ തോറ്റപ്പോൾ അവർ പ്രാണനും പ്രാർഥനയും മറ്റു ടീമുകൾക്കായി പകുത്തു നൽകി.   ഫ്രാൻസി​​​െൻറ മുന്നേറ്റം അപ്രതീക്ഷിതമായിരുന്നില്ലെങ്കിലും ക്രൊയേഷ്യൻ കുതിപ്പ്​ ഫൈനൽ വരെ എത്തുമെന്ന്​ പ്രവാസിക്കൂട്ടവും കരുതിയില്ല. നാടിനെ അപേക്ഷിച്ച് ഫ്ലക്സുകൾ കൊണ്ടുള്ള മത്സരം പ്രവാസ ലോകത്ത് ഇല്ലെങ്കിലും നവ മാധ്യമങ്ങളിൽ ട്രോളു കൊണ്ടുള്ള അങ്കത്തിന്​ ഒട്ടും കുറവില്ലായിരുന്നു. 

മത്സരങ്ങളെല്ലാം വൈകുന്നേരങ്ങളിലായതിനാൽ ബാച്ച്ലർ ഫ്ലാറ്റു കളിൽ ഒരു മാസക്കാലം പോയതറിഞ്ഞിരുന്നില്ല. സെമി ഫൈനൽ മുതൽ ഇത്തിസലാത്ത് സൗജന്യമായി വരിക്കാർക്ക് ഫുട്ബാൾ മധുരം വിളമ്പിയതും അനുഗ്രഹസമാനമായിരുന്നു.  ഇഷ്​ടടീമിനായി ആർപ്പുവിളിച്ചും വാദിച്ചും പ്രതിരോധിച്ചും മതിമറന്ന ദിവസങ്ങൾ ഇനി മധുരമൂറുന്ന ഒാർമ.  ഇനി വീണ്ടും പതിവുദിനചര്യകളിലേക്ക്​. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:football fans
News Summary - -
Next Story