Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകേരളത്തിൽ നിന്നുള്ള...

കേരളത്തിൽ നിന്നുള്ള പഴം-പച്ചക്കറി വിലക്ക്​ യു.എ.ഇ. നീക്കി

text_fields
bookmark_border
കേരളത്തിൽ നിന്നുള്ള പഴം-പച്ചക്കറി വിലക്ക്​ യു.എ.ഇ. നീക്കി
cancel
ദുബൈ: കേരളത്തിൽ നിന്നുള്ള പഴങ്ങൾക്കും പച്ചക്കറിക്കും ഏർപ്പെടുത്തിയിരുന്ന നിരോധം യു.എ.ഇ പിൻവലിച്ചു. നിപാ വൈറസ്​ നിയന്ത്രണ വിധേയമായതിനെ തുടർന്നാണ്​ തീരുമാനം. എന്നാൽ കേരളത്തിൽ നിന്നുള്ള ചരക്കുകളിൽ വൈറസ്​ ബാധ ഇല്ല എന്ന സാക്ഷ്യപത്രം നിർബന്ധമാണ്​. യു.എ.ഇ കാലാവസ്​ഥാമാറ്റ പരിസ്​ഥിതി മന്ത്രാലയം സാമൂഹിക മാധ്യമങ്ങൾ വഴിയാണ്​ വിലക്ക്​ നീക്കിയ വിവരം പരസ്യപ്പെടുത്തിയത്​. 
 നിപാ പടർന്ന ഘട്ടത്തിൽ ലോകആരോഗ്യ സംഘടന നൽകിയ മുന്നറിയിപ്പി​​െൻറ അടിസ്​ഥാനത്തിലാണ്​ യു.എ.ഇയും മറ്റ്​ ഗൾഫ്​ രാജ്യങ്ങളും  കേരള ഉൽപന്നങ്ങൾക്ക്​ വിലക്ക്​ ഏർപ്പെടുത്തിയിരുന്നത്​. ഗൾഫിലെ പച്ചക്കറി വിപണിയിലേക്ക്​ മുഖ്യപങ്ക്​ ഉൽപന്നങ്ങളും എത്തിയിരുന്ന ​കേരളത്തിൽ നിന്നുള്ള കയറ്റുമതി തടഞ്ഞതോടെ പല ആഹാര വിഭവങ്ങൾക്കും വലിയ ക്ഷാമം നേരിട്ടിരുന്നു. നോമ്പുകാലം മുഴുവൻ നേ​ന്ത്രപ്പഴവും കേരളത്തി​​െൻറ പല തനത്​ പച്ചക്കറികളും കിട്ടാതെയായി. വൻകിട ഹൈപ്പർമാർക്കറ്റ്​ ശൃംഖലകളായ ലുലു, നെസ്​റ്റോ, കാരിഫോർ, അൽമായ എന്നിവയെല്ലാം മറ്റു നാടുകളിൽ നിന്ന്​ ആവശ്യാനുസരണം ബദൽ ഇനങ്ങൾ ഇറക്കുമതി ചെയ്​താണ്​ ഇൗ പ്രതിസന്ധിക്ക്​ പരിഹാരം കണ്ടെത്തിയിരുന്നത്​. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nipha virusvegetable ban
News Summary - -
Next Story