Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഡ്യൂട്ടി ഫ്രീ...

ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്​ തട്ടിപ്പിൽപെടരുതെന്ന്​ മുന്നറിയിപ്പ്​

text_fields
bookmark_border
ദുബൈ: യു.എ.ഇയിലെ ഡസനോളം മലയാളികൾ​ പലവിധ നറുക്കെടുപ്പുകളിലൂടെ കോടീശ്വരൻമാരായതു കണ്ട്​ ഞെട്ടിനിൽക്കുകയാണ്​ ദശ ലക്ഷക്കണക്കിന്​ പ്രവാസികൾ. ഭാഗ്യം ഫോൺ കോളി​​െൻറ രൂപത്തിൽ വരുമെന്നോർത്ത്​ കാത്തിരിക്കുന്നത്​ പതിനായിരങ്ങളാണ്​. പക്ഷേ, ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പി​​െൻറ പേരിൽ വരുന്ന ഫോൺ കഷ്​ടകാലവും കൊണ്ടുവരുമെന്ന്​ ദുബൈ ഡ്യൂട്ടി ഫ്രീ സംഘാടകർ മുന്നറിയിപ്പ്​ നൽകുന്നു. പ്രസിദ്ധമായ ‘മില്ലേനിയം മില്ലേനിയർ’ നറുക്കെടുപ്പിൽ സമ്മാനം നേടിയെന്ന്​ വിശ്വസിപ്പിച്ച്​ പണം തട്ടുന്ന സംഘങ്ങൾ സജീവമാണ്​. ഇവരെ സൂക്ഷിക്കണമെന്നാണ്​ അറിയിപ്പ്​. സമ്മാനാർഹരായി എന്ന്​ വിശ്വസിപ്പിക്കുന്ന തട്ടിപ്പുകാർ വ്യക്തികളുടെ ബാങ്ക്​ അക്കൗണ്ട്​ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയും പണം തട്ടിയെടുക്കുകയുമാണ്​ ചെയ്യുന്നത്​. 
യഥാർത്ഥ വിജയികളുടെ പട്ടിക ദുബൈ ഡ്യൂട്ടി ഫ്രീയുടെ വെബ്​സൈറ്റിലും ​സാമൂഹ്യമാധ്യമങ്ങളിലെ അക്കൗണ്ടുകളിലും ലഭ്യമാകും. ഇത്തരം ഫോൺകോളുകൾ ലഭിച്ചാൽ ആധികാരികത ഉറപ്പാക്കി മാത്രമെ തുടർ നടപടികളിലേക്ക്​ പോകാവൂ. തട്ടിപ്പുകൾ പതിവായതോടെ​ മുൻകരുതൽ എടുക്കണമെന്ന നിർദേശവുമായി പ്രമുഖ സ്​ഥാപനങ്ങളെല്ലാം മുന്നോട്ട്​ വന്നിരുന്നു. നേരത്തെ ലുലു ഗ്രൂപ്പി​​െൻറ പേരിലും എക്​സ്​പോ 2020യുടെ പേരിലും സമാന തട്ടിപ്പുകൾക്ക്​ ശ്രമം നടന്നിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story