Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജയിൽ ഒരുമാസം...

ഷാർജയിൽ ഒരുമാസം നീളുന്ന  ഫിക്റാ ഗ്രാഫിക് ഡിസൈൻ ബിനാലെ 

text_fields
bookmark_border
ഷാർജ: അറബ് മേഖലയുടെ സാംസ്​കാരിക ആസ്​ഥാനത്ത് ഒരുമാസം നീളുന്ന ഫിക്റാ ഗ്രാഫിഖ് ഡിസൈൻ ബിനാലെ വരുന്നു. സമകാലികവും ചരിത്രപരവുമായ ഗ്രാഫിക് ഡിസൈൻ ബിനാലെയിൽ, ശിൽപശാലകൾ, സെമിനാറുകൾ, പ്രദർശനങ്ങൾ എന്നിവ നടക്കുമെന്ന് ഫിക്റാ സ്​ഥാപകൻ സലീം ആൽ ഖാസിമി പറഞ്ഞു. ഗ്രാഫിക് ഡിസൈനിനെ ജനങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള കലാപരമായ വഴിയാണ് ബിനാലെ. േപ്രം കൃഷ്ണ മൂർത്തി, എമിലി സ്​മിത്ത്, നം കീം തുടങ്ങിയ മൂന്ന് പ്രശസ്​ത കലാകാരൻമാർ ബിനാലെയിലെത്തുമെന്ന് സലീം പറഞ്ഞു. 
'മിനിസ്റ്ററി ഓഫ് ഗ്രാഫിക് ഡിസൈൻ' എന്ന പ്രമേയത്തിലായിരിക്കും ബിനാലെ നടക്കുക. രാജ്യം മുന്നോട്ട് വെക്കുന്ന ചിന്തകളെ കലാപരമായി ആവിഷ്ക്കരിക്കുകയാണ് ബിനാലെയുടെ പ്രഥമ പ്രധാന ലക്ഷ്യം. 1970–80 കാലഘട്ടത്തിൽ ഡിസൈൻ രംഗത്ത് പ്രവർത്തിച്ചിരുന്ന ഹിഷാം ആൽ മദ്​ലൂമിനെ പോലുള്ള കലാകാരൻമാർ ഉയർത്തിവെച്ച  ആവിഷ്ക്കാരങ്ങൾ ബിനാലെക്ക് മാറ്റ് കൂട്ടും. 2006ലാണ് ഫിക്റാ പ്രവർത്തനം തുടങ്ങുന്നത്. ഇംഗ്ലീഷ് മുദ്രണ കലക്ക് സമാനമായ രീതിയിൽ അറബിക് അച്ചടി വിദ്യയെ വികസിപ്പിച്ചതിൽ പ്രഥമ സ്​ഥാനം ഇതിനുണ്ട്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:graphic design binale
News Summary - -
Next Story