ദുബൈ സ്വകാര്യ സ്കൂളുകളുടെ അക്കാദമിക കലണ്ടർ പ്രസിദ്ധീകരിച്ചു
text_fieldsദുബൈ: ദുബൈയിലെ സ്വകാര്യ സ്കൂളുകളുടെ 2018^19 വർഷത്തേക്കുള്ള അക്കാദമിക കലണ്ടർ പ്രസിദ്ധീകരിച്ചു. യു.എ.ഇ മന്ത്രിസഭ അംഗീകരിച്ച കലണ്ടർ നോളജ്^ഹ്യൂമൻ ഡെവലപ്മെൻറ് അതോറിറ്റി (കെ.എച്ച്.ഡി.എ) ആണ് പുറത്തിറക്കിയത്.
കലണ്ടർ പ്രകാരം 2018 ഏപ്രിൽ രണ്ടിനാണ് അക്കാദമിക വർഷം ആരംഭിക്കുന്നത്. ജൂലൈ ഒന്നിന് വേനലവധി ആരംഭിക്കും. വേനലവധി കഴിഞ്ഞ് സെപ്റ്റംബർ രണ്ടിനായിരിക്കും സ്കൂളുകൾ തുറക്കുക. മൂന്നാഴ്ചയാണ് ശൈത്യകാല അവധി. ഡിസംബർ 16ന് ആരംഭിക്കും. 2019 ജനുവരി ആറിന് അധ്യയനം പുനരാരംഭിക്കും.
ൈശത്യകാല അവധി കെ.എച്ച്.ഡി.എയുടെ അനുമതിയോടെ രണ്ടാഴ്ചയായി ചുരുക്കാനോ നാലാഴ്ചയായി കൂട്ടാനോ സാധിക്കും. രണ്ടാഴ്ചയായി ചുരുക്കുന്ന സ്കൂളുകളിൽ ഡിസംബർ 30നും നാലാഴ്ചയായി ദീർഘിപ്പിക്കുന്ന സ്കൂളുകളിൽ 2019 ജനുവരി 13നും അധ്യയനം പുനരാരംഭിക്കും. നിർദിഷ്ട അധ്യയന ദിനങ്ങൾ പൂർത്തിയാക്കിയ സ്കുളുകൾക്ക് കെ.എച്ച്.ഡി.എയുടെ അനുമതിയോടെ മാർച്ച് 14 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ സ്കൂൾ അടക്കാം. 2019^20 അക്കാദമിക വർഷം 2019 ഏപ്രിൽ ഒന്നിന് ആരംഭിക്കും. പെരുന്നാൾ, ദേശീയദിനം തുടങ്ങി മാറ്റത്തിന് വിധേയമാകുന്ന അവധികൾ അതത് സന്ദർഭങ്ങളിൽ പ്രത്യേകം അറിയിക്കുമെന്ന് കെ.എച്ച്.ഡി.എ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.